കണ്ടു കണ്ടു ഇഷ്ടമായി, പിന്നെ വാട്സ്ആപ്പ് നമ്പർ വാങ്ങി; വീട്ടുകാരോട് പറഞ്ഞപ്പോൾ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല; പ്രണയവും വിവാഹവും ആരാധകർക്ക് മുൻപിൽ തുറന്നുപറഞ്ഞ് റാഫിയും മഹീനയും

ഫ്ലവേഴ്സ് ചാനൽ അവതരിപ്പിച്ചു വരുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായി തീർന്ന താരമാണ് റാഫി. ചക്കപ്പഴത്തിലെ റാഫിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ കൗമാരക്കാരികൾ അടക്കം നിരവധി ആരാധകരാണ് റാഫിക്കുള്ളത്. റാഫിയുടെ ജീവിതസഖിയായി കൂടെ കൂടിയ മഹീനയും അത്തരത്തിൽ ഒരു ആരാധികയായിരുന്നു. ഇപ്പോൾ തങ്ങളുടെ വിവാഹവും പ്രണയവും ഒക്കെ ആരാധകർക്ക് മുൻപിൽ തുറന്നു പറയുകയാണ് റാഫിയും മഹീനയും. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. വളരെ പെട്ടെന്നാണ് പ്രണയം വീട്ടിൽ പറഞ്ഞതും വിവാഹം വീട്ടുകാർ നടത്തിയത്. ഫെബ്രുവരിയിൽ വിവാഹിതരായ ഇരുവരും യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കാറുണ്ട്

ചക്കപ്പഴം സീരിയൽ കണ്ടാണ് റാഫിയോട് ഒരു ഇഷ്ടം തോന്നി തുടങ്ങുന്നത്. കോളേജിൽ നിന്ന് വരുമ്പോൾ തന്നെ ചക്കപ്പഴത്തിന് എപ്പിസോഡുകൾ മുടങ്ങാതെ കാണാൻ തുടങ്ങി. അങ്ങനെ റാഫിയുടെ പ്രകടനവും സീരിയലിലെ കോമ്പോ അവതരണവും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആദ്യം ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കുന്നത്. തുടക്കത്തിൽ ഒന്നും മറുപടി തരുമായിരുന്നില്ല. പിന്നെ പതിയെ റിപ്ലൈകൾ വരാൻ തുടങ്ങി. അങ്ങനെ വാട്സ്ആപ്പ് നമ്പർ വാങ്ങി. ഒരു ദിവസം ഞാൻ എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ ഒരുപാട് സമയം കഴിഞ്ഞാകും മറുപടി തരിക. ആ സമയത്തൊക്കെ റാഫി ഷൂട്ടിന് പോയിരിക്കുകയാകും. ഒരിക്കൽ തൻറെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ റാഫി അത് കാര്യമായി എടുത്തില്ല

ഇതൊരു ജെനുവിൻ കേസ് ആണെന്ന് തോന്നിയില്ലെന്നാണ് റാഫി അതിനെ മറുപടിയായി പറയുന്നത്. പിന്നെ പതിയെ റാഫിക്കും മഹീനയോട് ഇഷ്ടം തോന്നുകയായിരുന്നു. വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയപ്പോൾ തന്നെ ഇഷ്ടം വാപ്പയോട് പറഞ്ഞു. വാപ്പ റാഫിയെ കണ്ടു. എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. പകരം മകളെ നോക്കിക്കൊള്ളണമെന്ന് മാത്രം അദ്ദേഹം പറഞ്ഞു. അങ്ങനെ വിവാഹം നിശ്ചയവും വിവാഹവും വരെ എത്തി. നിശ്ചയം കഴിഞ്ഞ് അധിക പ്ലാൻ ഒന്നും ചെയ്യാൻ സമയം കിട്ടുന്നതിന് മുൻപേ തന്നെ ഫെബ്രുവരി വിവാഹം കഴിഞ്ഞു. പിന്നീട് ഞങ്ങൾ കണ്ടതൊക്കെ വീട്ടുകാരുടെ സമ്മതപ്രകാരമാണെന്ന് മഹീന പറയുന്നു.