
വാനമ്പാടിയിലെ ചന്ദ്രനായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടനെ ഓര്‍മ്മയുണ്ടോ; സിനിമാ നടി അഞ്ജലിയുടെ അമ്മാവന്‍, മുപ്പതോളം പരസ്യ ചിത്രങ്ങളിലെ താരം; ബാലു മേനോന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
ഏഷ്യാനൈറ്റിലെ വളരെ ഹിറ്റ് സീരിയലായിരുന്നു വാനമ്പാടി. ആദിത്യനാണ് ഈ സീരിയല്‍ സംവിധാനം ചെയ്തത്. ഈ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായി മാറിയ താരമായിരുന്നു ചന്ദ്രന്‍. വളരെ നന്മയുള്ളതും ശാന്ത ശീലനും കുടുംബത്തിനും അനിയനും വേണ്ടി ജീവിക്കുന്ന പാവം മാഷായിട്ടാണ് താരമെത്തിയത്. വളരെ നല്ല കഥാപാത്രമായതിനാല്‍ തന്നെ ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച കഥാപാത്രമായിരുന്നു ചന്ദ്രന്റേത്. ഉമാ ദേവിയാണ് ഇതില്‍ ചന്ദ്രന്റെ ഭാര്യയായി എത്തിയത്. ബാലഗോപാല്‍ എന്ന ബാലു മേനോനാണ് ചന്ദ്രനായി സീരിയലില്‍ എത്തിയത്. ചെന്നൈയിലാണ് ഇദ്ദേഹം ജനിക്കുന്നത്. എന്നാല്‍ അദ്ദേഹം വളര്‍ന്നത് കോഴിക്കോടായിരുന്നു.

താരത്തിന്റെ പെങ്ങന്‍മാരുടെ രണ്ടു മക്കളും സിനിമാ നടികളായിരുന്നു. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. നടി അഞ്ജലി ഇദ്ദേഹത്തിന്റെ പെങ്ങളുടെ മകളാണ്. അതുപോലെ തന്നെ സ്വപ്‌നം കൊണ്ടൊരു തുലാഭാരം, സ്‌നേഹിതന്‍ എന്നീ സിനിമകളിലുണ്ടായിരുന്ന നായികയായ കുട്ടിയും ഇദ്ദേഹത്തിന്‍രെ ബന്ധുവായിരുന്നു. ഓര്‍ക്കക്കസ്ട്രയില്‍ സജീവമായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. പാട്ടുപാടാനും, ഡ്രംസ് കൊട്ടാനും . അങ്ങനെ ഓര്‍ക്കസ്ട്രയിലെ ഒട്ടുമിക്ക കാര്യങ്ങലും ചെയ്തു കൊണ്ടിരിക്കെയാണ് ആര്‍ട് ഫിലിം ചെയ്യുന്നത്. ആദ്യം ചെയ്ത പരസ്യം അഞ്ജലിയുടെ ഭര്‍ത്താവായ അനീഷ് ഉപാസനയുടേതായിരുന്നു. പിന്നീട് പത്ത് മുപ്പതോളം പരസ്യ ചിത്രങ്ങള്‍ ചെയ്തുവെന്നും പിന്നീടാണ് സീരിയലിലേയ്ക്ക് എത്തിയതെന്നും താരം പറയുന്നു.

അഞ്ജലി കാരണമാണ് താന്‍ വാനമ്പാടിയില്‍ എത്തുന്നത്. അഞ്ജലിയാണ് രജ്ഞിത്ത് സാറിനെ കൊണ്ടാക്ട് ചെയ്ത് തന്നെ അതിലേയ്ക്ക് എത്തിക്കുന്നത്. തനിക്ക് വളരെ ഇഷ്ടമുള്ള കാര്യാരക്ടറായിരുന്നു അതെന്നും തന്റെ അനുജനായ് എത്തിയ സായ് കിരണ്‍ ശരിക്കും അനുജനെ പോലൊയിരുന്നു.ആദ്യം സീരിയലില്‍ എത്തിപ്പോള്‍ വലിയ ടെന്‍ഷനായിരുന്നുവെന്നും പിന്നീട് അതു മാറിയെന്നും വാനമ്പാടി സീരിയല്‍ നല്ല കുടുംബം പോലെ ആയിരുന്നു തനിക്കെന്നും ആദ്യ സീരിയലില്‍ തന്നെ നല്ല കഥാപാത്രം കിട്ടിയതും അത് പ്രേക്ഷകര്‍ ഏറ്റെടുത്തതും ഭാഗ്യമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

എന്നാല്‍ ഇടയ്ക്ക് വച്ച് വാനമ്പാടിയില്‍ നിന്ന് ഇദ്ദേഹം പിന്‍ മാറിയിരുന്നു. വാനമ്പാടിക്ക് ശേഷം
ഭാഗ്യ ല്കഷ്മി എന്ന സീരിയലും താരം ചെയ്തു. സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടെന്നും നേരത്തെ കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും അതൊന്നും ശ്രദിക്കപ്പെട്ട കഥാ പാത്രങ്ങള്‍ ആയിരുന്നില്ലായെന്നും കുറച്ച് നല്ല ചിത്രങ്ങളില്‍ തനിക്ക് അവസരം വരുന്നുണ്ടെന്നും നമ്മള്‍ എത്ര കഷ്ട്ടപ്പെട്ടാലും എന്ത് ആഗ്രഹിച്ചാലും ദൈവത്തിന്‍രെ തീരുമാനം പോലെയേ വിധി പോലെയേ കാര്യങ്ങള്‍ നടക്കുകയുള്ളുവെന്നും ഇദ്ദേഹം പറയുന്നു. താനും ഭാര്യ ഗീതയും രണ്ട് മക്കളുമാണ് തന്‍രെ കുടുംബം. വിനീത് , അനുപമ എന്നാണ് മക്കളുടെ പേര്. അവര്‍ രണ്ടും വിവാഹിതരാണ്. തങ്ങള്‍ ഇപ്പോള്‍ മാവൂരിലെ ചെറു കൂപ്പയിലാണ് താമസിക്കുന്നതെന്നും ഭാര്യ അഭിനയത്തില്‍ നല്ല സപ്പോര്‍ട്ടാണെന്നും ബാലു മോനോന്‍ പറയുന്നു.