ഞാന്‍ ജില്ലയ്ക്ക് തന്നെ അപമാനമാണെന്ന രീതിയില്‍ അവരെന്നെ അപകീര്‍ത്തിപ്പെടുത്തി, എനിക്ക് ഏറെ വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നു അത് ; ബിനു അടിമാലി

പ്രേക്ഷകര്‍ക്കു ഒരുപാട് ഇഷ്ടമുള്ള ഹാസ്യ താരമാണ് ബിനു അടിമാലി. കോമഡി സ്റ്റാര്‍സിലൂടെയാണ് ബിനു അടിമാലി എല്ലാവര്‍ക്കും പ്രിയപ്പട്ടവനായത്. പിന്നീട് സ്റ്റാര്‍ മാജിക്കിലൂടെ കുറെയെറെ ആരാധകരെ താരത്തിന് ലഭിച്ചു. തല്‍സമയം ഒരു പെണ്‍കുട്ടിയിലൂടെ ബിനു സിനിമയിലെത്തി. പിന്നീട് ഷൈലോക്ക്, പത്തേമാരി, കിങ് ലയര്‍, ജോര്‍ജേട്ടന്‍സ് പൂരം, കാര്‍ബണ്‍ തുടങ്ങി കുറെ സിനിമകളുടെ ഭാഗമായി. സ്‌ക്രീനില്‍ ബിനു തന്റെ നാടിന്റെ പേരും കൂടെ ചേര്‍ത്തു. അങ്ങനെ ബിനു അടിമാലിയായി. ഭാര്യയും മൂന്നു മക്കളുമാണ് ബിനുവിന്റെ ലോകം. ഇപ്പോഴിതാ താരം തനിക്കുണ്ടായ മോശം ഒരു അനുഭവത്തെ പറ്റി തുറന്നു പറയുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതിനെ പറ്റി പറഞ്ഞത്.

താനാര്‍ക്കും ഫോണ്‍ നമ്പര്‍ കൊടുക്കുകയില്ലെന്നും തനിക്കു പ്രശസ്തിയൊക്കെ വന്നപ്പോല്‍ ഭയങ്കര അഹങ്കാരമായെന്നും എല്ലാവരും പറയും. പക്ഷേ തനിക്ക് അങ്ങനെ ഫോണ്‍ നമ്പര്‍ കൊടുത്തതിനാല്‍ നിരവധി പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ചിലര്‍ക്ക് നമ്പര്‍ കൊടുത്തിട്ട് തനിക്കും മുട്ടന്‍ പണിയും കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ ആര്‍ക്കോ നമ്പര്‍ കൊടുത്തിരുന്നു. പിന്നീട് തനിക്ക് രാത്രിയില്‍ കോള്‍ വരാന്‍ തുടങ്ങി. ഒരാളോട് സംസാരിക്കുമ്പോള്‍ അടുത്തയാള്‍ വാങ്ങി നീ ആരാടാ എന്നു ചോദിക്കും. അങ്ങനെ പലരും വിളിച്ചു മോശം വാക്കുകളൊക്കെ  പറഞ്ഞിട്ടുണ്ട്. മദ്യ ലഹരിയില്‍ വിളിച്ച് മോശമായ വാക്കുകല്‍ പറയുന്നതിനാലാണ് പിന്നീട് നമ്പര്‍ അധികമാര്‍ക്കും കൊടുക്കാതെ ആയത്.

സ്വന്തം നാട്ടില്‍ നിന്ന് തന്നെ ഒരുപാട് വിഷമം ഉണ്ടാക്കിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംഭവം തന്നെ വല്ലാതെ വിഷമിപ്പിച്ചു. അത് ഒരു ഉദ്ഘാടത്തിന് പോയപ്പോഴായിരുന്നു ഒരിക്കല്‍ ഒരാള്‍ വിളിച്ചിട്ട് മൂന്നു പേര്‍ കൂടി ഒരു ചെറിയ സംരംഭം തുടങ്ങുകയാണെന്നും താങ്കള്‍ ഉദ്ഘാടനത്തിന് വരണമെന്നും പറഞ്ഞു. താന്‍ ഉദ്ഘാടനത്തിന് വലിയ പൈസയൊന്നും വാങ്ങില്ല. വില പേശാറുമില്ല. പലയിടത്തും ദക്ഷിണ മാത്രം വാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചിട്ടുണ്ട് താന്‍.

എന്നാല്‍ അവിടെ ചെന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയി. അത് വലിയൊരു കോംപ്ലെക്സ് ആണ്. അതിനകത്ത് മൂന്ന് പേര്‍ നടത്തുന്ന മൂന്ന് ഷോപ്പുകളാണ് ഉള്ളത്. അയാള്‍ എന്നെ വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് ചെറിയ രീതിയില്‍ നടത്തുന്ന എതെങ്കിലും ചെറുകിട ബിസിനസ് ആയിരിക്കുമെന്നാണ്. പക്ഷെ അത് മൂന്ന് ഷോപ്പായിരുന്നു. അവരത്‌ സിംഗിള്‍ പേമെന്റില്‍ ഒതുക്കി. അത് പറയാമായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവരത് വെറെ ലെവലിലാക്കി. ബിനു അടിമാലി സ്വന്തം ജില്ലയ്ക്ക് പോലും അപമാനം ഉണ്ടാക്കി എന്ന രീതിയില്‍ അവര്‍ ആ കാര്യം പ്രചരിപ്പിച്ചു. അത് എന്റെ നാട്ടുകാര്‍ക്കിടയില്‍ പോലും എനിക്ക് ഒരു മോശം ഇംപാക്ട് ഉണ്ടാക്കി. നാട്ടുകാര്‍ പലരും അതിനെ പറ്റി ചോദിച്ചു. തനിക്ക് വളരെ നാണക്കേട് ഉണ്ടാക്കിയ കാര്യമായിരുന്നു അതെന്നും തനിക്ക്‌ വലിയ വിഷമവുമായെന്നും താരം പറയുന്നു.

Articles You May Like