ഞാൻ പരിചയപ്പെട്ടതിൽ വച്ച് ഏറ്റവും മനുഷ്യത്വമുള്ള വ്യക്തിയാണ് അദ്ദേഹം, ഒരു ചേട്ടനെ പോലെയാണ് എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നത്, വിവാഹത്തിന് വസ്ത്രം വാങ്ങി തന്നത് പോലും അദ്ദേഹം; സുരേഷ് ഗോപിയെപറ്റി മനസ്സ് തുറന്ന് ബിജുമേനോൻ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള രണ്ട് നായകന്മാരാണ് സുരേഷ് ഗോപിയും ബിജുമേനോനും. ഇരുവർക്കും കുടുംബ പ്രേക്ഷകർ അടക്കം വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ആരാധകരാണ് ഇരുവർക്കും ഉള്ളത്. ഇവർ ഒന്നിചെത്തിയ സിനിമകൾ ഒക്കെ എന്നും ബോക്സ് ഓഫീസ് സീറ്റുകൾ തന്നെയാണ്. സുരേഷ് ഗോപി, ബിജു മേനോൻ കോംബോ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രങ്ങളിലൊക്കെ ഒരുകാലത്ത് സഹതാരമായി ബിജുമേനോന്റെ സാന്നിധ്യവും കാണാൻ കഴിയുമായിരുന്നു. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിചെത്തി തകർത്തടിച്ച് പോയിട്ടുമുണ്ട്. വളരെ നാളായി ഇരുവരും തമ്മിലുള്ള സൗഹൃദം സിനിമയ്ക്കകത്തും പുറത്തും സജീവമായി നിലനിൽക്കുന്നതാണ്. ഇപ്പോൾ ബിജുമേനോൻ സുരേഷ് ഗോപിയെ പറ്റിയുള്ള സൗഹൃദവും അദ്ദേഹത്തെപ്പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളും ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

താൻ പരിചയപ്പെട്ടിരിക്കുന്നതിൽ വച്ച് ഏറ്റവും ജനുവിനായ വ്യക്തിയാണ് സുരേഷ് ഗോപി എന്ന് ബിജുമേനോൻ പറയുന്നു. എല്ലാ കാര്യങ്ങളും ഓപ്പണായി സംസാരിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. എല്ലാവരോടും വളരെയധികം ഫ്രണ്ടിലായാണ് സംസാരിക്കുന്നത്. എന്ത് കാര്യവും നമുക്ക് തുറന്നു പറയാം. ഒരു സഹോദരനെ പോലെയാണ് അദ്ദേഹവുമായുള്ള സൗഹൃദവും അടുപ്പവും ഒക്കെ തോന്ന ുന്നത്. ഒരിക്കൽ ലൊക്കേഷനിൽ ഇരുന്ന് ഫുഡ് കഴിച്ചപ്പോൾ എന്തിനാണ് ഒറ്റയ്ക്ക് മാറിയിരിക്കുന്നത് എന്നും എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു. അന്ന് തുടങ്ങിയ സൗഹൃദമാണ്. എന്തിനേറെ പറയുന്നു എൻറെ വിവാഹത്തിനുപോലും മുന്നിൽ നിന്നത് അദ്ദേഹമാണ്. വിവാഹ വസ്ത്രം അടക്കം അദ്ദേഹം വാങ്ങിത്തന്നു. ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനുഷ്യത്വമുള്ള വ്യക്തികൾ ഒരാൾ കൂടിയാണ് അദ്ദേഹം എന്നാണ് ബിജുമേനോൻ പറയുന്നത്

നടൻ, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിലൊക്കെ സുരേഷ് ഗോപി തിളങ്ങി നിൽക്കുമ്പോഴും മറ്റുള്ളവരുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും അദ്ദേഹം ഇടപെടാൻ ഒരു പ്രത്യേക താൽപര്യം കാണിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കാവസ്ഥയെ നിൽക്കുന്നവർക്കും സഹായം വേണ്ടവർക്കും കേട്ടറിഞ്ഞത് എത്തിച്ചു കൊടുക്കുവാനാണ് എന്നും സുരേഷ് ഗോപി ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെ വിമർശിക്കുന്നവരെകാൾ അധികമാണ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം. ഇതേ കാര്യം തന്നെയാണ് ഇപ്പോൾ ബിജുമേനോനും പറഞ്ഞിരിക്കുന്നത്. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്താണ് ബിജുമേനോൻ സംയുക്ത വർമ്മയുമായി പ്രണയത്തിൽ ആകുന്നതും പിന്നീട് ഇരുവരും വിവാഹം കഴിക്കുന്നതും ഒക്കെ. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ് സംയുക്ത.