ബിഗ് ബോസ് സീസണ്‍ 5-ലേക്ക് മത്സരിക്കാൻ ഇവരൊക്കെയോ! റിപ്പോർട്ടുകൾ പുറത്ത്, മത്സരാര്‍ത്ഥികളെക്കുറിച്ച് ക്ലൂ നൽകി ലാലേട്ടനും

മലയാളം ടെലിവിഷൻ റിയാലിറ്റി പരിപാടികളിൽ ബിഗ് ബോസിനോളം പ്രേക്ഷകരെ ആകാംഷയിലാക്കുന്ന മറ്റൊരു ഷോയില്ല ഇല്ലെന്ന് തന്നെ പറയാം. ഓരോ സീസണുകളിലും ആരൊക്കെയാണ് മത്സരാർത്ഥികൾ എന്ന് അറിയാനും അവരുടെ കളികൾ കാണാനും പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ ബിഗ്‌ബോസ് സീസൺ അഞ്ച് എത്തുന്ന സന്തോഷത്തിലാണ് പ്രേക്ഷകർ. ആരൊക്കെയാവും മത്സരാർത്ഥികൾ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ്‌ബോസ് അഞ്ചിന്റെ പ്രമോ വീഡിയോ പുറത്ത് വന്നത് മുതല്‍ മത്സരാര്‍ത്ഥികളെക്കുറിച്ചും ഇത്തവണത്തെ തീമിനെക്കുറിച്ചുമുള്ള ചർച്ചകളാണ് നടക്കുന്നത്.

എന്നാൽ ഇതിനിടയിൽ ബിഗ്‌ബോസ് ഷോയില്‍ നിന്ന് ഫോണ്‍കോള്‍ വന്നവരുടെയും ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരുടെ പട്ടിക പുറത്തു വന്നിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ മലയാളികളെ തേടി എത്തുന്നത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പട്ടികയില്‍ നിരവധി താരങ്ങളുടെ പേരുകളാണ് വന്നിട്ടുള്ളത്. നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയയിൽ ഏറെ ആരാധകരുള്ള ദിയാകൃഷ്ണ ഇതില്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടിൽ പറയുന്നു.  നടൻ ബാലയ്ക്കും ബിഗ് ബോസില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട് എന്നും പറയുന്നുണ്ട്.

എന്നാൽ ബാല ക്ഷണം സ്വീകരിക്കുമോ എന്നതിൽ ഉറപ്പില്ലെന്നും പറയുന്നു. ശ്രീനാഥ് ഭാസിക്കും ക്ഷണം ലഭിച്ചു എന്നും പറയുന്നുണ്ട്. കൂടാതെ ട്രാന്‍സ്ജെന്ററായ സ്വീറ്റി ബര്‍ണാഡിനും ക്ഷണം കിട്ടിയതായാണ് റിപ്പോര്‍ട്ട്. സീരിയൽ താരം ഉമ നായര്‍ക്കും ബിഗ്‌ബോസിലേക്ക് ക്ഷണം വന്നിട്ടുണ്ട് എന്നും റിപ്പോർട്ടുകളിൽ പറയുന്നു. കൂടാതെ പാര്‍വതി നമ്പ്യാരുടെ പേരും ക്ഷണിക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട് എന്നാണ് പറയുന്നത്. എന്നാൽ ഇതിനെ കുറിച്ചൊന്നും തന്നെ വ്യക്തമായ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. സിനിമ സീരിയൽ രംഗത്ത് നിന്നുള്ള ആരെങ്കിലും ഒക്കെ എല്ലാ സീസണുകളിലും എത്തിയിട്ടുണ്ട്.

ഇത്തവണയും ഉണ്ടാവും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. പുറത്തു വന്ന പ്രമോ വീഡിയോയിൽ ആരൊക്കെ ആയിരിക്കും മത്സരാർത്ഥികൾ എന്ന് ചോദിക്കുമ്പോൾ ഒറിജിനൽ എന്ന ഒറ്റ വക്കിൽ ലാലേട്ടൻ മറുപടി പറയുന്നുണ്ട്. പ്രേക്ഷകർക്ക് തീർത്തും അപരിചിതരായവരെയാണ് കഴിഞ്ഞ സീസൺ ഫോറിൽ കണ്ടത്. ഇത്തവണയും അത്തരത്തിലുള്ള ആളുകൾ ഉണ്ടായിരിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്.  പുതിയ സീസണിന്റെ പ്രൊമോ ഷൂട്ട് കൊച്ചിയിൽ പൂർത്തിയായത്. അടുത്തിടെ ആയിരുന്നു ബിഗ് ബോസ് സീസണിന്റെ പുതിയ ലോഗോയും പുറത്തിറക്കിയത്. ഏറെ ആകാംഷയോടെ ആണ് പ്രേക്ഷകർ സീസൺ ഫൈവിന് വേണ്ടി കാത്തിരിക്കുന്നത്.