“കണ്ട മിമിക്രിക്കാരന്റെ കല്യാണ ആലോചനയുമായി സുചിത്രയുടെ പിന്നാലെ പോവരുത്, അവൾ നല്ല നായികയാണ്, അവൻ ഒരു മിമിക്രി മാക്രി, പോസ്റ്റ്മാൻ, പ്യൂണ്‍ വേഷം മാത്രം കിട്ടുന്നവനാണ് ” സുചിത്രയുടെ കല്യാണ ആലോചനയെ കുറിച്ച് ശാലിനി

സുചിത്രയുടെ കല്യാണത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ശാലിനി. ബിഗ്‌ബോസ് ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശാലിനി. ബിഗ്‌ബോസ് കഴിഞ്ഞെങ്കിലും ഇതിലെ താരങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. വാനമ്പാടി എന്ന പരമ്പയിലെ പത്മിനി ആയി എത്തി മിനിസ്ക്രീൻ ആരാധകരെ കയ്യിലെടുത്ത നടിയാണ് സുചിത്ര നായർ. ബിഗ്‌ബോസിൽ എത്തിയതിയോടെയാണ് സുചിത്രയെ പ്രേക്ഷകർ അടുത്തറിയുന്നത്. കോമഡി ഷോകളിലൂടെ മലയാളികളുടെ കയ്യടി നേടിയ കുട്ടി അഖിലും ബിഗ്‌ബോസിൽ എത്തിയിരുന്നു.

അഖിലും സുചിത്രയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ഇവർ ബിഗ്‌ബോസിൽ ഉള്ളപ്പോൾ തന്നെ പ്രചരിച്ചിരുന്നു. സുഖിൽ എന്നാണ് ഇവരെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഇവരുടെ സൗഹൃദത്തെ പ്രണയമാണെന്ന് പറഞ്ഞു കൊണ്ടാണ് പലരും എത്തിയത്. ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് സുചിത്രയോ അകിലോ എത്തിയിട്ടില്ല. എന്നാൽ ഇപ്പോഴിതാ സുചിത്രയുമൊത്തുള്ള ചിത്രം പങ്കുവെച്ച ശാലിനിയുടെ പോസ്റ്റിന് താഴെ സുചിത്രയുടെ കല്യാണത്തെ കുറിച്ച് ചോദിച്ച ആൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശാലിനി ഇപ്പോൾ. യൂട്യൂബ് ചാനലിലൂടെയാണ് ശാലിനി ഇതേക്കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ദിവസം താൻ ചെയ്ത വീഡിയോയ്ക്ക് താഴെ ഒരാൾ സുചിത്രയുടെ കല്യാണത്തെ കുറിച്ച് പറഞ്ഞിരുന്നു അത് കണ്ടത് കൊണ്ടാണ് ഈ വീഡിയോ താൻ ചെയ്യുന്നത് എന്നാണ് ശാലിനി പറയുന്നത്. കണ്ട മിമിക്രിക്കാരന് വേണ്ടി കല്യാണം ആലോചിച്ച് ശാലിനി സുചിത്രയ്ക്ക് പിന്നാലെ പോകരുതേ. സുചിത്ര ഒരു ഹീറോയിന്‍ ആണ് അവൻ വെറും ഒരു മിമിക്രി മാക്രി. ഒരു പോസ്റ്റ്മാനോ അല്ലങ്കിൽ റൂം ബോയിയോ പരമാവധി പ്യൂണ്‍ വേഷമോ ആണ് അവൻ അവതരിപ്പിക്കാറുള്ളത്. വെറുതെ സുചിത്രയെ കുഴിയില്‍ ചാടിക്കാന്‍ കൂട്ട് നിൽക്കരുത്. സുചിത്രയ്ക്ക് വളരെ നല്ലൊരു ഭാവിയുണ്ട്. അത് ഇല്ലാതാക്കരുത്. അവനൊക്കെ വെറും ഫ്രോഡാണ് എന്നും ചൂഷണം മാത്രമാണ് ഉദ്ദേശം എന്നായിരുന്നു കമന്റ്.

ചേട്ടൻ ആരെയാണ് പറഞ്ഞതെന്ന് തനിക്ക് മനസ്സിലായി. നിങ്ങളുടെ അമ്മായിയുടെ മകളോ, പെങ്ങൾ ഒന്നും അല്ലല്ലോ സുചിത്ര. അവളെ ഭാവിയെ കുറിച്ച് ഇത്രയും ആധി പിടിക്കാൻ. അവർക്ക് ഇഷ്ടമുണ്ടെങ്കിൽ അവർ ഒന്നിക്കട്ടെ. അവർക്ക് വേണ്ടി ആലോചന നടത്താൻ എനിക്ക് എന്താണ് അവകാശം. മിമിക്രി മാക്രി എന്നൊക്കെ പറഞ്ഞ അവന് സഹോദരങ്ങളുണ്ട്. എനിക്ക് പോവേണ്ടി വന്നാൽ പോവാനും മടിയില്ല. അവർ നല്ല സുഹൃത്തുക്കളാണ്. ഇനി അഥവാ വിവാഹം കഴിച്ചാലും നിങ്ങൾക്കെന്താണ്, മറ്റുള്ളവരുടെ ജീവിതത്തിൽ കേറി ഇങ്ങനെ ഇടപെടുന്നത് കാണുമ്പോൾ പുച്ഛം മാത്രമാണെന്നും ശാലിനി മറുപടി പറഞ്ഞു.