“പാറ്റ, തേൾ, പാമ്പ് എല്ലാം തിന്നിട്ടുണ്ട്, തിന്നതിൽ ഏറ്റവും ഇഷ്ടം ചേരയേയും മലമ്പാമ്പിനേയും, പോപ്‌കോണ്‍ തിന്നുന്നത് പോലെ കഴിക്കാന്‍ പറ്റുന്ന ഒന്നാണത്” റോണ്‍സണ്‍ പറയുന്നു

റോണ്‍സണ്‍ വിന്‍സെന്റിന് ഭക്ഷണം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ബിഗ്‌ബോസിലൂടെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതാണ്. ബിഗ്ഗ് ബോസിലേക്ക് റോണ്‍സണ്‍ പോകുമ്പോള്‍ തന്നെ അമ്മ പറഞ്ഞത് ലാലേട്ടാ എന്റെ മോന് തിന്നാന്‍ എന്തെങ്കിലും കൊടുക്കണേ എന്നായിരുന്നു. വിശപ്പ് ഒട്ടും സഹിക്കാന്‍ പറ്റാത്ത ആളാണ് റോണ്‍സണ്‍ എന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ റോണ്‍സണ്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഭക്ഷണത്തോടുള്ള പ്രിയത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്. ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളാണ് താൻ, വിവാഹത്തിന് ശേഷം ഭാര്യയ്ക്ക് ഒപ്പമാണ് യാത്ര.

താന്‍ യാത്ര ചെയ്യുന്നത് തന്നെ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണു എന്നാണ് റോണ്‍സണ്‍ പറയുന്നത്. കൊവിഡ് ആയത് കൊണ്ട് മൂന്ന് വര്‍ഷമായി നീട്ടി വച്ച ഹണിമൂണ്‍ ട്രിപ്പ് കഴിഞ്ഞ ദിവസമാണ് റോൺസനും ഭാര്യയും നടത്തിയത്. ഈ യാത്ര കഴിഞ്ഞു വന്നതിന് ശേഷമാണ് തൻ്റെ ഭക്ഷണ പ്രിയത്തെ കുറിച്ച് റൊൺസൺ സംസാരിച്ചത്. ചൈനീസ് ഭക്ഷണങ്ങളോട് തനിക്ക് വലിയ താത്പര്യമാണ്.  ഇവിടെന്ന് കിട്ടുന്ന ചൈനീസ് ഫുഡ് അല്ല യഥാർത്ഥത്തിൽ ഉള്ള ചൈനീസ് ഫുഡ്. അവിടത്തെ ചൈനീസ് ഫുഡ് ശരിക്കും അടിപൊളിയാണ്.

വിവാഹത്തിന് മുൻപ് ഒരിക്കൽ മാത്രമാണ് ചൈനയില്‍ പോയിട്ടുള്ളത്. ഭാര്യയേയും കൂട്ടി പോവണം എന്നാണ് ആഗ്രഹമെന്നും പക്ഷെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളത് കാരണം വീസ കിട്ടിയില്ല എന്നും റൊൺസൺ പറയുന്നു. അവിടെ ചെന്നപ്പോൾ പാമ്പ്, തേള്‍, പാറ്റ എല്ലാത്തിനെയും ഞാൻ കഴിച്ചിട്ടുണ്ടെന്ന് റൊൺസൺ പറഞ്ഞു. താൻ ഇതുവരെ കഴിച്ച ഭക്ഷണത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ചേരയുടെയും മലമ്പാമ്പിന്റെയും ഇറിച്ചിയാണെന്നും പറയുന്നു.  മലേഷ്യയില്‍ വച്ചാണ് അതെല്ലാം തിന്നത്.

മീന്‍ പോലെ തന്നെയാണ് എന്നും പറയുന്നുണ്ട്. തായിലാന്റിലും ചൈനയിലും പുല്‍ച്ചാടിയെ സ്വീറ്റില്‍ പൊതിഞ്ഞ് കിട്ടുമെന്നും പോപ്‌കോണ്‍ ഒക്കെ തിന്നുന്നത് പോലെ തിന്നാൻ പറ്റുമെന്നും നല്ല രുചിയാണ് എന്നും പറയുന്നു. പിന്നീട് കഴിച്ചത് കരിന്തേളാണ്. കണ്ടാല്‍ കഴിക്കാന്‍ തോന്നില്ലെന്നും നല്ല വലിപ്പം ഉണ്ടാവും. ഞെണ്ട് ആണ് എന്ന് കരുതി കണ്ണ് അടച്ച് കഴിക്കാനാണ് അവർ പറയാറുള്ളത്. തേളിനെ കഴിച്ചാല്‍ രണ്ട് മൂന്ന് മണിക്കൂര്‍ നേരം മന്ദിപ്പ് ആണെന്നും മദ്യപിച്ചത് പോലെ ആണ്.  ഭാര്യ പ്യുവർ വെജിറ്റേറിയൻ ആണെന്നും വിവാഹ ശേഷം എല്ലാം കഴിപ്പിക്കാന്‍ തുടങ്ങി എന്നും റോണ്‍സണ്‍ പറയുന്നു. മട്ടനാണ് എന്ന് പറഞ്ഞ് പന്നിയിറച്ചിയും ചിക്കനാണ് എന്ന് പറഞ്ഞ് മുയല്‍ ഇറച്ചിയും ഭാര്യയെ കഴിപ്പിച്ചിട്ടുണ്ട്.