അന്ന് റോബിനെ തന്നെ നോക്കിയിരുന്ന സുന്ദരി… റോയൽ ലുക്കിൽ റോബിനും ആരതിയും; വിവാഹ നിശ്ചയം ആഘോഷമാക്കി സോഷ്യൽ മീഡിയ

ബിഗ്‌ബോസ് സീസൺ ഫോറിലൂടെ കേരളക്കരയെ ഒന്നാകെ ഇളക്കി മറിച്ച താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ടുംബിഗ് ബോസ് തീര്‍ത്ത ഓളം ഇതുവരേയും കെട്ടടങ്ങിയിട്ടില്ല എന്നതാണ് സത്യം. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനും താരമായി മാറാനും പലര്‍ക്കും സാധിച്ചിട്ടുണ്ട് എങ്കിലും അക്കൂട്ടത്തില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോക്ടര്‍ റോബിന്‍. ആരാധകരുടെ സ്വന്തം ഡോക്ടര്‍ മച്ചാന്‍. ബിഗ് ബോസിന്റെ തുടക്കത്തില്‍ പലര്‍ക്കും അറിയാതിരുന്ന റോബിന്‍ ഇന്ന് കേരളം മുഴുവന്‍ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ്.

 

ബിഗ്‌ബോസ് കഴിഞ്ഞ് ഇറങ്ങിയിട്ടും അനേകം പരിപാടികൾക്കും ഉത്‌ഘാടന ചടങ്ങുകൾക്കും ആരാധകരെ കാണാനും റോബിൻ പോയിരുന്നു. റോബിന്‍ പങ്കെടുത്ത പരിപാടികളിലെല്ലാം തന്നെ വലിയ ജന കൂട്ടമായിരുന്നു എത്തിയിരുന്നത്. ഉദ്ഘാടനങ്ങളുടേയും അഭിമുഖങ്ങളുടേയും ഷോകളുടേയുമൊക്കെ തിരക്കിലായിരുന്നു റോബിൻ. അതിനിടയിൽ ഒരു അഭിമുഖത്തിൽ റോബിനെ തന്നെ നോക്കി ഇരുന്ന ഒരു സുന്ദരി കുട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ഇപ്പോഴിതാ വിവാഹ നിശ്ചയത്തിൽ എത്തി നിൽക്കുകയാണ്.

ആരാധകർ ഏറെ കാത്തിരുന്ന ദിവസമാണ് ഇത്. സോഷ്യൽ മീഡിയ ഇന്ന് റോബിനും ആരതിയും കയ്യടക്കിയിരിക്കുകയാണ് എന്നാണ് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. തങ്ങളുടെ പ്രിയപ്പെട്ട റോബിൻ മച്ചാൻ പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആരാധകർക്ക് വേണ്ടി തങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ട് വൈറലായി മാറിയ ചിത്രങ്ങൾക്ക് താഴെ അനേകം പേരാണ് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

റോയൽ ലുക്കിലാണ് ഇരുവരും എത്തിയിരിക്കുന്നത്. പർപ്പിൾ കളർ വസ്ത്രങ്ങൾ അണിഞ്ഞാണ് റോബിനും ആരതിയും ഒരുങ്ങിയിരിക്കുന്നത്. ആരതിയുടെ ഡിസൈൻ തന്നെ ആയിരിക്കും വസ്ത്രങ്ങൾ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. താൻ കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണ് എന്നും, സംരംഭക, ഡിസൈനർ, നടി എന്നീ നിലകളിൽ തൻ്റെ ഭാവി പ്രൊഫഷണൽ ജീവിതം വിജയിച്ചു. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന വ്യക്തിയുമായിട്ടുള്ള വിവാഹ നിശ്ചയമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ് എന്നും ആരതി കുറിച്ചു. നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും വേണമെന്നും കൂടെ നിന്നതിന് നന്ദിയെന്നും റോബിനും അറിയിച്ചിരുന്നു.