“ബിഗ്‌ബോസിൽ വെച്ച് പറഞ്ഞ ആഗ്രഹം, ഇച്ചിരി വൈകിയാണെങ്കിലും നടന്നു, ഇത് ഞങ്ങളുടെ ആദ്യ ചിത്രം”; പുതിയ വിശേഷം പങ്കിട്ട് കുട്ടി അഖിൽ

ബിഗ്‌ബോസ് പുതിയ സീസൺ ആരംഭിക്കാൻ പോകുകയാണ് എങ്കിലും കഴിഞ്ഞ സീസണിലെ താരങ്ങളെ കുറിച്ചുള്ള വാർത്തകൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറയാറുണ്ട്. ബിഗ്‌ബോസ് മലയാളം സീസൺ ഫോറിൽ നിറയെ സൗഹൃദ വലയങ്ങൾ ഉണ്ടായിരുന്നു. പലരും ആ സൗഹൃദങ്ങൾ ഇപ്പോഴും നിലനിർത്തുന്നുണ്ട്. എന്നാൽ ബിഗ്‌ബോസിലെ സൗഹൃദങ്ങൾ പലരും പ്രണയമാണെന്ന തരത്തിൽ തെറ്റിദ്ധരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സുചിത്രയും അഖിലും സൂരജും ഒന്നിച്ചുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്.

എല്ലാ കാലത്തും സുഹൃത്തുക്കളായിരിക്കുമെന്ന് പറഞ്ഞ പലരും ബിഗ്‌ബോസിന് ശേഷം ശത്രുക്കളെ പോലെ ആയതാണ് കണ്ടത്. ബിഗ് ബോസിലൂടെ പറഞ്ഞ ആഗ്രഹങ്ങള്‍ സാധിച്ചെടുത്തതിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് കുട്ടി അഖിൽ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ അഖില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിൽ ഉണ്ടായിരുന്നപ്പോൾ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞ ആഗ്രഹം നടത്തി കൊടുത്തിരിക്കുകയാണ് എന്നാണ് അഖിൽ പറയുന്നത്. സൂരജ് തേലക്കാടിനും സുചിത്രയ്ക്കും ഒപ്പം മൂകാംബിക ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് അഖില്‍ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ അഖിലും സുചിത്രയും വിവാഹിതരായോ എന്ന് ചോദിച്ചു കൊണ്ടാണ് പലരും എത്തിയിരിക്കുന്നത്. ‘ബിഗ് ബോസിൽ ആയിരുന്നപ്പോൾ രണ്ടുപേരും തന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു. ഇച്ചിരി വൈകിയെങ്കിലും അത് സാധിച്ചു കൊടുത്തിരിക്കുകയാണ്. മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നില്‍ എത്തി. മൂകാംബിക നടയില്‍ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രമാണ്’ എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ടാണ് അഖില്‍ ഫോട്ടോ പങ്കുവെച്ചത്.  ഇതിന് താഴെ വരുന്ന കമെന്റുകളാണ് ചിത്രത്തേക്കാൾ രസകരമായി മാറിയിരിക്കുന്നത്.

ഈ ഫോട്ടോ കണ്ടതോടെ ആദ്യ നോട്ടത്തില്‍ നിങ്ങൾ വിവാഹംകഴിഞ്ഞിട്ട് ഒരു കുട്ടിയും ആയി എന്ന് വിചാരിച്ചു പോയി എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. എവിടെയോ എന്തോ ഒരു തകരാർ ഉണ്ടല്ലോ, എല്ലാം പെട്ടെന്നാവട്ടെ എന്നൊക്കെയാണ് മറ്റ് കമെന്റുകൾ വരുന്നത്.  ബിഗ് ബോസിലായിരുന്നപ്പോൾ അഖിലും സുചിത്രയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് എതിരെ പലരും രൂക്ഷ വിമർശനവുമായി എത്തുകയും ചെയ്തു. അഖിലും സുചിത്രയും പ്രയാണത്തിലാണെന്നും വിവാഹം കഴിക്കുമെന്നും വരെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ ഒക്കെ മറികടന്ന് നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോവുകയാണ്. അഭ്യൂഹങ്ങള്‍ പ്രചരിച്ചു.