
ആ കുട്ടി എന്റെ കൂടെ ബിഗ് ബോസില്‍ ഉണ്ടായിരുന്നതാണ്; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് അരിസ്റ്റോ സുരേഷ്
അരിസ്റ്റോ സുരേഷ് എന്ന താരത്തെ പറ്റി പ്രത്യേകമായി മലയാളികളോട് പറയേണ്ടതില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ ഞരമ്പു രോഗിയായി എത്തിയ അരിസ്‌റ്റോ പിന്നെ പോലീസുകാരുടെ മാത്രമല്ല സിനിമ കണ്ട പ്രക്ഷകരുടെയും ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. മുത്തേ പൊന്നേ പിണങ്ങല്ലേ…എന്ന പാട്ടിലൂടെ മലയാളികളുടെ മനസില്‍ അദ്ദേഹം കയറി പറ്റി.

പിന്നീട് ഉദാഹരണം സുജാത, ക്യൂബന്‍ കോളനി, കോളാമ്പി, സഖാവ്, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങി നിരവധി ചിത്രങ്ങളിലും താരം ഭാഗമായി. നടനുപരി നല്ല ഒരു പാട്ടുകാരനുമായ അദ്ദേഹം ബിഗ് ബോസിലും എത്തിയിരുന്നു. നല്ല മത്സരാര്‍ത്ഥിയായിരുന്നെങ്കിലും പിന്നീട് ഇദ്ദേഹം പുറത്താവുകയായിരുന്നു. അവിവാഹിതനായ ഇദ്ദേഹം വിവാഹം കഴിക്കുന്നതിനെ പറ്റി ബിഗ് ബോസില്‍ സൂചിപ്പിച്ചിരുന്നു. പ്രായം അന്‍പത് കഴിഞ്ഞെങ്കിലും താരം വിവാഹിതനാകാ ത്തതിനെ പറ്റി അരിസ്റ്റോ സുരേഷ് തന്നെ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം കാരനായ വ്യക്തിയാണ് ഇദ്ദേഹം. ബിഗ് ബോസില്‍ നിന്ന് പുറത്തു വന്നത് മുതല്‍ താരത്തിന്‍രെ വിവാഹത്തെ പറ്റി പല വാര്‍ത്തകളും വന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും ഒരു യുവതിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ട് സുരേഷ് വിവാഹിതനാകുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. അതിനെ പറ്റി ഇപ്പോള്‍ താരം തന്നെ പ്രതികരിച്ചിരിക്കുകയാണ്. ബിഹൈന്‍ വുഡ്‌സിനോടാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. തനിക്ക് വിവാഹ പ്രായം ആയിട്ടില്ലെന്നാണ് താരം വ്യക്തമാക്കുന്നത്. ഇവര്‍ പ്രചരിപ്പിക്കുന്നത് തീര്‍ത്തും വ്യാജ വാര്‍ത്തയാണ്. ഓരോ സമയവും ഓരോ പെണ്‍കുട്ടികളുടെ ചിത്രം വച്ചാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നത്.

ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ ചിത്രം ചേര്‍ക്കുന്നവന്‍രെ വീട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലെയന്നും അരിസ്റ്റോ സുരേഷ് ചോദിക്കുന്നു. കുറച്ചൂടെ പ്രായം ആയിട്ട് വിവാഹം കഴിക്കാനാണ് എന്റെ തീരുമാനം. ഇവരൊന്നും എനിക്ക് വേണ്ടി പെണ്ണിനെ കണ്ടെത്തി തരേണ്ട ആവശ്യമില്ല. എനിക്ക് ഒരു പെണ്ണ് ഉണ്ടെങ്കില്‍ ഞാന്‍ അതിനെ കണ്ടെത്തിക്കൊള്ളും, വിവാഹം കഴിക്കും. അതിന് കുറച്ചു സമയം വേണ്ടി വന്നേക്കും. ചിലപ്പോള്‍ വിവാഹം കഴിക്കില്ലായിരിക്കും.അത് എന്റെ ഇഷ്ടമാണ്. ഇത്തരം വ്യാജ വാര്‍ത്ത എഴുതുന്നവന്‍രെ തലയില്‍ ഇടിത്തീ വീഴണേ എന്നാണ് ഞാന്‍ പറയുന്നത്.
ആ വാര്‍ത്ത ഞാന്‍ കണ്ടിരുന്നു. അതിലെ കുട്ടി ബിഗ് ബോസില്‍ കൂടെ ഉണ്ടായിരുന്ന കുട്ടിയാണ്. രണ്ടോ മൂന്നോ വര്‍ഷം മുന്‍പ് ആ കുട്ടി ഞങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ എടുത്ത ചിത്രമാണത്. ആ കുട്ടിക്ക് എത്ര വിഷമം കാണും ഈ ചിത്രം കണ്ട്. ഇപ്പോല്‍ വിവാഹം കഴിക്കാന്‍ ഒട്ടും ഞാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമ അഭിനയവുമായി മുന്നോട്ട് പോകാനാണ് താല്‍പ്പര്യം. എനിക്ക് വിവാഹമോ മറ്റോ ഉണ്ടായാല്‍ ഞാന്‍ ഉറപ്പായും പ്രേക്ഷകരെ അത് അറിയിക്കുന്നതാണെന്നും സുരേഷ് വ്യക്തമാക്കുന്നു.അന്ന് ആ പെണ്ണിനെ നിങ്ങള്‍ വൈറലാക്കിയാലും എനിക്ക് പ്രശ്‌നമില്ലെന്നും താരം പറയുന്നു