നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞ് പിറന്നു. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നു കുട്ടിക്ക് പേരിട്ട് നടന്‍ ; ആശംസകളുമായി താരങ്ങള്‍

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞ് പിറന്നു. തങ്ങളുടെ കുഞ്ഞു മാലാഖ വന്നെത്തിയ വിവരം ബേസില്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റ അക്കൗണ്ടിലൂടെ പങ്കു വച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞും അമ്മയും ബേസിലും ചേര്‍ന്നുള്ള ചിത്രവും താരം പങ്കു വച്ചിട്ടുണ്ട്. ഞങ്ങളുടെ കുഞ്ഞു മാലാഖ വന്നു. വളരെ സന്തോഷത്തിലാണ് ഞങ്ങള്‍. അവളുടെ ഓരോ വളര്‍ച്ചയും കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. അവള്‍ വന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല,ഞങ്ങളുടെ ഹൃദയം തന്നെ അവള്‍ വന്നപാടെ കീഴടക്കിയെന്ന കുറിപ്പുമായിട്ടാണ് താരം ആശുപത്രിയില്‍ നിന്ന് ഭാര്യക്കും കുട്ടിക്കുമൊപ്പമുള്ള ചിത്രം പങ്കു വച്ചത്.

നിരവധി താരങ്ങളാണ് താരത്തിനും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. വിനീത് ശ്രീനാവാന്‍ ഒരുപാട് സന്തോഷമുണ്ടെന്നും നിനക്കും എലിസബത്തിനും എല്ലാവിധ ആശംസകളും പ്രാര്‍ത്ഥകളും നേരുന്നുവെന്നും കമന്‍രു ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ഐശ്വര്യലക്ഷ്മി, ആന്റണി വര്‍ഗീസ്, സിതാര കൃഷ്ണകുമാര്‍, രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, ഐമ റോസ്മി, അപര്‍ണ ദാസ്, വിജയ് ബാബു തുടങ്ങി താരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് ബേസിലിന് ആശംസകളുമായി എത്തിയത്. നടനെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ബേസിലിന് വലിയ സ്ഥാനം നേടാന്‍ കഴിഞ്ഞു.

എഞ്ചിനീയറിങ് ബിരുധരിയായിരുന്ന ബേസില് ഇന്‍ഫോസിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. വിനീത് ശ്രീനിവാസന്റെ അസിസ്ന്റ് ഡയറക്ടറായിരുന്നു ആദ്യം ബേസില്‍. സംവിധാനത്തിന്റെ എല്ലാം സകലാ കലാ വല്ലഭനായ വിനീതില്‍ നിന്നു മനസിലാക്കിയ ബേസില്‍ പിന്നീട് സ്വന്തമായി സിനിമാ സംവിധാനം ചെയ്തപ്പോള്‍ വിനീതിനെ തന്നെ നായകനാക്കി. കുഞ്ഞി രാമായണം എന്ന സിനിമ സംവിധാനം ചെയ്ത് സംവിധാനത്തിലേയ്ക്ക് എത്തിയ താരം പിന്നീട് ഗോദ, മിന്നല്‍ മുരളി എന്നീ ഹിറ്റ് ചിത്രങ്ങളുടെയും സംവിധായകനായിരുന്നു. സംവിധായകനുപരി നടനായും തിളങ്ങിയ താരമാണ് ബേസില്‍.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് 2017-ല്‍ ബേസിലും എലിസബത്തും വിവാഹിതരായത്. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍. 2013ല്‍ അപ് ആന്‍ഡ് ഡൗണ്‍ എന്ന ചിത്രത്തിലൂടെയാണ് താരം നടനായി അരങ്ങേറുന്നത്. പിന്നീട്  മായാനദി, വൈറസ്, കക്ഷി അമ്മിണി പിള്ള, കെട്ട്യോളാണ് എന്റെ മാലാഖ, പാല്‍തു ജാന്‍വര്‍, ജയ ജയ ഹേ തുടങ്ങി നിരവധി സിനിമകള്‍ താരം ചെയ്തിട്ടുണ്ട്. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ ആണ് ബേസില്‍ നായകനായി വരാനിരിക്കുന്ന ചിത്രം. കരിയറില്‍ മികച്ചു നിന്ന ബേസില്‍ ഇപ്പോഴിതാ അതിലും വലിയ സന്തോഷത്തിലാണ്‌ . ആരാധകരും പ്രിയ താരത്തിന്‌ ആശംസ അറിയിച്ചിരിക്കുകയാണ്.