
മഷൂറയ്ക്ക് ആണ്‍കുട്ടി ജനിച്ചു , മൂന്നാമതും അച്ചനായ സന്തോഷത്തില്‍ ബഷീര്‍ ബഷി; ആശംസകളറിയിച്ച് ആരാധകര്‍
യൂ ട്യൂബിലെ താര കുടുംബമാണ് ബഷീര്‍ ബഷിയുടേത്. രണ്ട് ഭാര്യമാര്‍ ഉള്ളതിനാല്‍ തന്നെ വളരെയധികം വിമര്‍ശനങ്ങല്‍ ബഷീറിനും ബാര്യമാര്‍ക്കും അടക്കം കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ആയ താരമാണ് ബഷി. ബിഗ് ബോസിലൂടെയാണ് ബഷീര്‍ ബഷി കൂടുതല്‍ ശ്രദ്ധ നേടുന്നത്. രണ്ടു ഭാര്യമാരെയും ബഷി പ്രണയിച്ചാണ് വിവാഹം ചെയ്തത്. ബഷി ആദ്യം പ്രണയിച്ച് വിവാഹം ചെയ്തത് സുഹാനയെ ആയിരുന്നു. ഈ ബന്ധത്തില്‍ ബഷിക്ക് രണ്ട് കുട്ടികളുമുണ്ട്. അതിന് ശേഷമാണ് ബഷീര്‍ ബഷി യൂ ട്യൂബറും മാംഗളൂര്‍ സ്വദേശിയുമായ മഷൂറയെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മഷൂറയെ ബഷീര്‍ ബഷി പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ആദ്യ ഭാര്യയ്ക്ക് ആദ്യം സമ്മതമില്ലായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചപ്പോഴാണ് ബഷി രണ്ടാമത് മഷൂറയെ വിവാഹം ചെയ്തത്.

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനെടുവിലാണ് രണ്ടാം ഭാര്യയായ മഷൂറ ഗര്‍ഭിണിയാണെന്നുള്ള കാര്യം അറിയുന്നത്. ഇകുവരും എല്ലാ വിശേഷങ്ങളും യൂ ട്യൂബില്‍ പങ്കു വയ്ക്കുമായിരുന്നു. ഗര്‍ഭിണിയായ വിശേഷവും പിന്നീടുള്ള ചടങ്ങുകളും വളക്കാപ്പും എല്ലാം ഇവര്‍ പങ്കു വച്ചിരുന്നു. ഫെബ്രുവരിയിലോ മാര്‍ച്ചിലോ കുട്ടി ജനിക്കുമെന്നാണ് പറഞ്ഞത്. മാര്‍ച്ചായിരുന്നു ആദ്യം പറഞ്ഞത്. ഇപ്പോഴിതാ ഫെബ്രുവരിയില്‍ തന്നെ കുട്ടി ജനിച്ചിരിക്കുകയാണ്. ബഷീര്‍ കുടുംബത്തിലേയ്ക്ക് മൂന്നാമതൊരു കുട്ടി കൂടി എത്തിയിരിക്കുകയാണ്. സുഹാനയാണ് മഷൂറ അമ്മ ആയ വിവരം പങ്കുവച്ചിരിക്കുന്നത്. ആണ്‍ കുഞ്ഞാണ് ജനിച്ചതെന്നും അമ്മയും മകനും സുഖമായി ഇരിക്കുന്നെന്നും സൂഹാന അറിയിച്ചു. പിന്നാലെ നിരവധി പേരാണ് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

രണ്ട് ദിവസമായി മഷൂറ ഹോസ്പിറ്റലില്‍ ആയിരുന്നു ‘രണ്ട് ദിവസമായി കുറച്ച് അധികം ബുദ്ധിമുട്ടുകളുണ്ട്. രാത്രിയിലൊന്നും ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ലായെന്നും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്. വയറിന് വല്ലാത്ത ഭാരവും ഇടയ്ക്ക് ചെറിയ വേദനയുമുണ്ടെന്നും മഷൂറെ കഴിഞ്ഞ വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. സിടിജി സ്‌കാന്‍ കൂടി നടത്തിയിരുന്നു. രണ്ടു ദിവസമായി നല്ല പെയിനായിരുന്നുവെന്നും നാളെയാണ് ഫൈനല്‍ ഡേ എന്നും ഒന്നുകില്‍ പ്രസവം അല്ലെങ്കില്‍ സിസേറിയന്‍ അതാണ് ഡോക്ടര്‍ പറഞ്ഞത്.

രണ്ടാണെങ്കിലും കുഴപ്പമില്ല ഹെല്‍ത്തിയായ ബേബി ആയിരിക്കണമെന്നാണ് പ്രാര്‍ത്ഥന എന്നാണ് മഷൂറ ഇന്നലത്തെ വീഡീയോയില്‍ വ്യക്തമാക്കിയത്.പ്രസവം നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ തന്നെ മഷൂറയ്ക്ക് സി സെക്ഷനാണ് ചെയ്യേണ്ടി വന്നത്. ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയായിരക്കുമെന്നാണ് പല ഘടകങ്ങള്‍ നോക്കി മഷൂറ പറഞ്ഞത്. മിക്കവരും അത്തരത്തിലാണ് പറഞ്ഞത്. ബഷീറിന് രണ്ടാമത്തെ ആണ്‍കുട്ടിയാണ് ഇപ്പോള്‍ ജനിച്ചിരിക്കുന്നത്. ബഷിയും സുഹാനയും മക്കളും അങ്ങനെ എല്ലാവരും വളരെ ഹാപ്പിയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആശുപത്രി റൂമിലെ വിശേഷങ്ങളെല്ലാം ഇവര്‍ പങ്കു വച്ചിരുന്നു. ബഷീറും വളരെ ഹാപ്പിയാണ്. അതിലപരി മഷൂറയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതു മുതല്‍ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിക്കുകയും ഒപ്പം തന്റെ ഭാര്യക്ക് സാന്ത്വനം നല്കുകയും ചെയ്യുന്നുണ്ടായിരുന്നു.