“സാധാരണ ആശുപത്രി ആണെങ്കിൽ 50000 ആകുകയുള്ളു, പക്ഷെ ഇത് വിഐപി റൂം, ഹോസ്പിറ്റൽ ബില്ലും കൂടുതലാണ്, സുഹാനയുടെ മുറി ഇനി മഷൂറയ്ക്ക്” ബഷീർ

സോഷ്യൽ മീഡിയയിലൂടെ സജീവമായ താരങ്ങളാണ് ബഷീർ ബാഷിയും ഭാര്യമാരായ സുഹാനയും മഷൂറയും. അതോടൊപ്പം തന്നെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബോഗ്‌ബോസ് മലയാളത്തിലും ബഷീർ മത്സരിക്കാൻ എത്തിയിരുന്നു. ബിഗ്‌ബോസിൽ എത്തിയപ്പോൾ ആയിരുന്നു താരം തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് പറഞ്ഞിരുന്നത്. ആദ്യ ഭാര്യ സുഹാനയിൽ രണ്ട് മക്കൾ ഉണ്ടെന്നും എല്ലാവരും ഒരുമിച്ചാണ് താമസമെന്നും താരം പറഞ്ഞിരുന്നു. നല്ലൊരു വ്ലോഗർ എന്നതിനൊപ്പം തന്നെ താരം നല്ലൊരു അഭിനേതാവും മോഡലും ബിസിനസ്മാനുമാണ്. ഈ അടുത്താണ് ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും ഒരു കുഞ്ഞ് ജനിച്ചത്.

കുഞ്ഞ് ജനിച്ച് നിമിഷങ്ങൾക്കകം തന്നെ താരം കുഞ്ഞിന്റെ ചിത്രവും മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന്റെ പേരുമെന്നും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു. സുഹാനയുടെയും ബഷീറിന്റെയും മക്കൾ മഷൂറയെ മച്ചുമ്മി എന്ന് വിളിക്കുന്നതിനാൽ തന്നെയും മഷൂറാ ഗർഭിണിയായത് മുതൽ പ്രേക്ഷകർ ചോദിക്കുന്നത് സുഹാനയെ എന്താണ് കുഞ്ഞ് വിളിക്കുക എന്നായിരുന്നു. തന്നെ മച്ചുമ്മി എന്നും സുഹാനയെയാണ് ഉമ്മിയെന്നു വിളിക്കുക എന്നും സുനുവും സൈഗുവും വിളിക്കുന്നത് തന്നെ വിളിക്കുമെന്നായിരുന്നു മഷൂറാ പറഞ്ഞത്.

കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്തപ്പോൾ സുഹാന ഉമ്മിടെ മോനെ എന്ന് വിളിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞ വീഡിയോ കോടിക്കണക്കിന് ആളുകളുടെ കണ്ണുകൾ നിറച്ചിരുന്നു. എന്നാൽ ഇപ്പോൾ ബഷീറും ഭാര്യമാരും കുഞ്ഞും വീട്ടിലെത്തിയിരിക്കുകയാണ്. അതിനിടയിൽ മശൂറയുടെ പ്രസവച്ചിലവ് എത്രയായെന്നായിരുന്നു പലരും ചോദിച്ചിരുന്നത്. എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മശൂറയുടെ പ്രസവം. തങ്ങൾ വിഐപി റൂം ആയിരുന്നു ബുക്ക് ചെയ്തതെന്നും അതിനാൽ തന്നെയും എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു എന്നും ബഷീർ പറഞ്ഞു.

ആദ്യം അൻപതിനായിരം രൂപ നൽകി ബുക്ക് ചെയ്‌തെന്നും പ്രസവം കഴിഞ്ഞ് ഡിസ്ചാർജ് ആയപ്പോൾ മുഴുവൻ രണ്ട് ലക്ഷം രൂപ ആയെന്നും ബഷീർ പറഞ്ഞു. എന്നാൽ സാധാരണ ഒരു ആശുപത്രി ആയിരുന്നെങ്കിൽ അന്പതിനായിരത്തിനടുത്താണ് ബില്ല് വരുകയെന്നും പറഞ്ഞു. അതോടൊപ്പം വീട്ടിലെത്തിയ മഷൂറയ്ക്ക് രണ്ടാമത്തെ നിലയിലെ മുറിയിലേക്ക് സ്റ്റെപ്പ് കയറാൻ കഴിയാത്തതിനാൽ ആദ്യം സുനുവിന്റെ മുറിയിൽ താമസിക്കാമെന്നു പറഞ്ഞപ്പോൾ തന്റെ മുറിയിൽ താമസിച്ചോളാനും അവിടെയാണ് ചൂട് വെള്ളം കിട്ടുക എന്നും പറഞ്ഞു സുഹാന. അതിനാൽ സുഹാന തന്റെ മുറി മഷൂറയ്ക്ക് നൽകുകയും സുഹാന മകൾക്കൊപ്പം നിന്നോളാമെന്നും പറഞ്ഞു.