
ആ ദിവസം വേണ്ട! അന്ന് ഞാൻ പ്രസവിക്കില്ല, ഞാൻ നോര്‍മ്മലായി തന്നെ പ്രസവിക്കും; കാരണം വെളിപ്പെടുത്തി മഷൂറ
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താര കുടുംബമാണ് ബഷീർ ബഷിയുടെ കുടുംബം. ഇവർ പങ്കിടുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. കുറച്ചു ദിവസങ്ങളായി മശൂറയുടെ ഗർഭകാലത്തെ കുറിച്ചാണ് ഇവർ വിശേഷങ്ങൾ ഇവർ പറയാറുള്ളത്. ഗർഭിണി ആയത് മുതലുള്ള വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പങ്കിടാറുണ്ട്. ഒന്നിനാണ് ഡോക്ടര്‍ അഡ്മിറ്റാവാന്‍ പറഞ്ഞതെന്നും ചെക്ക് അപ്പ് വിശേഷങ്ങളുമാണ് പുതിയ വിഡിയോയിൽ പറയുന്നത്. കുഞ്ഞിന്റെ അനക്കം കൃത്യമായി നോക്കണമെന്നും ഒരു മണിക്കൂറില്‍ 10 മൂവ്‌മെന്‍സ് കിട്ടണം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.

അഞ്ചില്‍ കുറവാണെങ്കില്‍ ഉടനെ തന്നെ ആശുപത്രിയിലേക്ക് വരാനും പറഞ്ഞിട്ടുണ്ട്. പച്ചക്കറികളെല്ലാം നന്നായി കഴിക്കാനും ഡോക്ടർ പറഞ്ഞു. മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് ശേഷം അഡ്മിറ്റാവണമെന്നാണ് പറഞ്ഞത്. കുഞ്ഞിന്റെ തല തിരിഞ്ഞ് വന്നിട്ടുണ്ട്. ഇനി അത് മാറുമോയെന്ന ആശങ്ക ഉണ്ടായിരുന്നെന്നും ഇപ്പോൾ പ്രശ്‌നമില്ല, എല്ലാം ഓക്കെയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത് എന്നും മശൂറ പറയുന്നു. ഇനി ഒരു ചെക്കപ്പ് കൂടി കഴിയാൻ ഉണ്ട്.

ഒന്നാം തീയതി അഡ്മിറ്റ് ചെയ്താൽ അന്ന് വൈകിട്ട് ലേബര്‍ റൂമിലേക്ക് കൊണ്ടുപോവും. അവിടെന്ന് മരുന്ന് സ്റ്റാര്‍ട്ട് ചെയ്യും. ചിലര്‍ക്ക് ഒരു ഡോസ്, രണ്ട് ഡോസില്‍ തന്നെ നല്ല പെയ്ന്‍ വരാറുണ്ട്. പെയ്ന്‍ വന്ന് തുടങ്ങിയാൽ രാത്രിയിലോ അടുത്ത ദിവസമോ പ്രസവിക്കും. പെയ്ന്‍ ഒട്ടും ഇല്ലെങ്കില്‍ ഒരു ദിവസം കൂടി നോക്കും. അതിനടുത്ത ദിവസം മരുന്ന് വെയ്ക്കുകയും ഡെലിവറി ചെയ്‌തേ പറ്റൂയെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ചൊവ്വ ഒഴികെ ഏത് ദിവസം തനിക്ക് പ്രസവിക്കാൻ കൊഴപ്പമില്ല. ആ ഒരു കാര്യം മനസിലുണ്ടായിരുന്നു. ചൊവ്വ തനിക്ക് പ്രസവിക്കണ്ടെന്ന് മഷുറ പറയുന്നു.

മാര്‍ച്ച് മതിയെന്നും അതുവരെ ബേബി ഇങ്ങനെ കിടന്നോട്ടെ എന്നുമാണ് മഷൂറ പറഞ്ഞത്. എന്നെ കണ്ടാല്‍ ഭയങ്കര ഫോര്‍വേഡാണെന്നൊക്കെ ആളുകൾ വിചാരിക്കാറുണ്ട്. ഡേറ്റും ശകുനവുമൊക്കെ നോക്കുന്ന ഒരാളാണ് താൻ. എനിക്ക് ആ കാര്യം കുറച്ച് കൂടുതലാണ്. എനിക്ക് സിസേറിയൻ ആവശ്യമില്ല. നോര്‍മ്മലായിത്തന്നെ താൻ പ്രസവിക്കുമെന്നും മഷൂറ പറഞ്ഞപ്പോള്‍ നിന്റെ ആഗ്രഹം പോലെ നടക്കട്ടെ എന്നാണ് ബഷീര്‍ പറഞ്ഞത്. എല്ലാ ദിവസവും നല്ലതാണ് എന്നും പറഞ്ഞ ഡേറ്റിന് മുന്‍പ് ചൊവ്വാഴ്ച പെയ്ന്‍ വന്നാല്‍ അന്ന് പ്രസവിച്ചല്ലേ പറ്റൂ എന്നുമാണ് ഒരാൾ കമെന്റ് ഇട്ടത്. മഷൂറ പ്രസവിച്ചതായി സ്വപ്‌നം കണ്ടിരുന്നു എന്നും ചിലർ കമെന്റ് ചെയ്തിരുന്നു.