കുഞ്ഞിന് സുഖമില്ലെന്നും പ്രസവിച്ച അന്ന് മുതൽ ആ ടെൻഷൻ കൂടെയുണ്ടെന്നും മഷൂറ, സുഹാനയോട് ശാപമായി കാണണ്ടെന്നും, മഷൂറയോട് ഇത് ശെരിയല്ലെന്നും പ്രേക്ഷകർ

സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് ബഷീർ ബാഷിയുടേത്. ബഷീറും ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും മക്കളായ സുനുവിനും സൈഗുവിനും ഇബ്രുവിനും നിരവധി ആരാധകരാണ് ഉള്ളത്. ഈ അടുത്തായിരുന്നു ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷം ഒരു മകൻ ജനിച്ചത്. മകന്റെ ഓരോ വിശേഷങ്ങളും വളരെ ആഘോഷപരമായി തന്നെ നടത്താറുണ്ട്. ബിഗ്‌ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ ആയിരുന്നു ബഷീർ തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്നും അവർക്കൊപ്പം ഒരുമിച്ചാണ് താമസം എന്നൊക്കെ പറഞ്ഞിരുന്നത്. ഇപ്പോൾ നല്ലൊരു ബിസിനസ്സ് മാൻ കൂടെയാണ് ബഷീർ.

കോടിക്കണക്കിന് ആരാധകരുള്ള ബഷീറിന്റെ കുടുംബത്തിന് കുറച്ച് വിമര്ശകരുമുണ്ട്. എന്നാൽ വിമർശകരെ മൈന്റാക്കാതെയാണ് ബഷീറും കുടുംബവും മുൻപോട്ട് പോകുന്നത്. എന്നാൽ ഇപ്പോൾ ബഷീർ കുടുംബത്തിലെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ മിക്ക വിശേഷങ്ങളും മഷൂറയാണ് പങ്ക് വയ്ക്കാറുള്ളത്. ഓരോ നല്ല നിമിഷങ്ങളും ക്യാമറയിൽ പകർത്താനും സൂക്ഷിച്ച് വയ്ക്കാനും മഷൂറയ്ക്ക് ഇഷ്ടമാണ്. ഈ അടുത്തായിരുന്നു ബഷീറിന് സോഷ്യൽ മീഡിയയിൽ ഒരു മില്യൺ സബ്സ്ക്രൈബേഴ്സിനെ ലഭിച്ചത്.

അതേസമയം വീഡിയോ എടുക്കാൻ വരെയും വീട്ടിൽ കൂട്ടത്തല്ല് ആണെന്നും ബഷീർ പറഞ്ഞിരുന്നു. പുതിയ വീഡിയോ കണ്ട് ആളുകൾ മഷൂറയോട് പറഞ്ഞത് എന്തിനാണ് സുഹാനയെ ഇങ്ങനെ ഒഴിവാക്കുന്നത് എന്നാണ്. സുഹാനയെ കൂട്ടാതെ മഷൂറയും ഉമ്മയും കൂടെ കഴിഞ്ഞ ദിവസം ഒരു യാത്ര പോയിരുന്നു. ആ വിശേഷങ്ങൾ മഷൂറാ പങ്ക് വെച്ചപ്പോഴാണ് മഷൂറയ്‌ക്കെതിരെ വിമർശനവുമായി സുഹാനയുടെ ആരാധകർ വന്നത്. അതോടൊപ്പം മറ്റു ചിലർ കമന്റിൽ പറയുന്നത് സുഹാനയുടെ കാര്യം വലിയ കഷ്ടം ആണെന്നും ഇതൊരു ശാപമായി മാറരുതെന്നും ആയിരുന്നു.

എന്നാൽ മറ്റു ചിലർ പറയുന്നത് യഥാർത്ഥത്തിൽ റംസാൻ ഒന്നിന്റെ തിരക്കുകളിലാണ് സുഹാന എന്നാണ്. അതേസമയം ഇബ്രുവിന് സുഖമില്ലെന്നും ആശുപത്രിയിൽ മഷൂറാ പോകുകയാണെന്നും പറഞ്ഞു. കുറച്ചു ദിവസങ്ങളായി ഇബ്രുവിന്റെ കണ്ണിൽ യെല്ലോ ഡിസ്ചാർജ് വരുന്നുണ്ട് എന്നാണ് പറഞ്ഞത്. അതിന് മസാജുകളും, ബ്രെസ്റ്റ് മിൽക്കും കൊടുത്തിട്ടും അതിന് മാറ്റമില്ലെന്നും പ്രസവം കഴിഞ്ഞ നാൾ മുതൽ തുടങ്ങിയതാണ് അവന് ഇതിനും പറഞ്ഞു. ഇബ്രൂ ഉറങ്ങി എണീക്കുമ്പോൾ തന്നെ കണ്ണ് തുറക്കാൻ കുഞ്ഞിന് നല്ല ബുദ്ധിമുട്ടുണ്ടെന്നും അത് ഇപ്പോൾ തങ്ങൾക്ക് ടെൻഷനായി നിലനിൽക്കുന്നുണ്ട് എന്നും ബഷീറും ഭാര്യമാരും പറഞ്ഞു.