നീണ്ട ഒമ്പത് മാസങ്ങൾ… കാത്തിരിപ്പ് അവസാനിക്കുന്നു; ആ വലിയ സന്തോഷ വാർത്ത പങ്കുവെച്ച് ബഷീറും കുടുംബവും

ഏറെ നാളുകളായി മഷുറയുടെ ഗര്‍ഭകാലമാണ് ബഷീറും കുടുംബവും പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ. ഗർഭിണിയാണെന്ന സന്തോഷ വാർത്ത പങ്കുവെച്ചതിന് പിന്നാലെ ഓരോ ദിവസവും സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഇവർ തങ്ങളുടെ ചാനലിലൂടെ അറിയിച്ചു കൊണ്ട് എത്താറുണ്ട്. മഷുറ ആദ്യത്തെ പ്രെഗ്നന്‍സി ടെസ്റ്റ് ചെയ്തത് മുതല്‍ എല്ലാ സ്‌കാനിങ് റിപ്പോര്‍ട്ടുകളെ കുറിച്ചും ഗര്‍ഭകാലത്തെ വിശേഷങ്ങളും എല്ലാം മഷുറ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി അവസാനത്തെ സ്‌കാനിങ് റിപ്പോര്‍ട്ട് പങ്കുവെച്ചിരിക്കുകയാണ്.

ഏഴാം മാസം മുതല്‍ എപ്പോള്‍ വേണമെങ്കിലും കുഞ്ഞിന്റെ വരവ് പ്രതീക്ഷിക്കാവുന്നതാണ് എന്ന് മഷുറ പറഞ്ഞിരുന്നു. കുഞ്ഞിന്റെ തല തിരിഞ്ഞു തുടങ്ങിയിട്ടില്ല എന്ന് കഴിഞ്ഞ സ്‌കാനിങ് കഴിഞ്ഞപ്പോൾ . അറിയിച്ചിരുന്നു. അതുകൊണ്ട് സുഖപ്രസവം ആയിരിയ്ക്കുമോ സിസേറിയന്‍ ആയിരിക്കുമോ എന്നൊന്നും പറയാൻ കഴിയില്ലെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ കുഞ്ഞിനെ കിട്ടണം എന്നാണ് എല്ലാവരുടെയും പ്രാർത്ഥന എന്നും വീഡിയോയിലൂടെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സ്‌കാനിങ് കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്ന മഷുറയെ ആണ് കാണിക്കുന്നത്. എന്നാൽ മഷുറ ചിരിച്ചുകൊണ്ട് വരുന്നത് എന്തിനാണ് എന്ന് സുഹാനയ്ക്കും ബഷിയ്ക്കും ആദ്യം മനസ്സിലായില്ല. പിന്നീടാണ് ആ സന്തോഷം അറിഞ്ഞത്. കുഞ്ഞിന്റെ തല തിരിഞ്ഞു വന്നു തുടങ്ങി എന്നും സുഖ പ്രസവത്തിനുള്ള സാധ്യതയാണ് എന്ന് ഡോക്ട പറഞ്ഞു എന്നും മഷുറ പറയുന്നത്. പ്രാര്‍ത്ഥനയ്ക്ക് ഫലം ഉണ്ടാവും എന്ന് പറയുന്നത് ഇതുകൊണ്ടാണ് എന്നും പടച്ചോൻ ആരെയും കൈവിടില്ലെന്നും എന്ന് മഷുറ പറയുന്നു.

ഡോക്ടര്‍ കുറച്ചു എക്‌സസൈസ് എല്ലാം പറഞ്ഞിരുന്നു അതെല്ലാം താൻ വളരെ കൃത്യമായി ചെയ്തിരുന്നു. അതിന്റെ ഒക്കെ ഫലമാണ് കുഞ്ഞിന്റെ തല തിരിഞ്ഞു വന്ന് തുടങ്ങിയത് എന്നും മാഷുറ പറയുന്നുണ്ട്. ഇനി അങ്ങോട്ടുള്ള എല്ലാ ആഴ്ചയും ഹോസ്പിറ്റലില്‍ വന്ന് ചെക്ക് ചെയ്യേണ്ടി വരും. രണ്ട് ആഴ്ച കൂടി ഉണ്ടെന്നും മൂന്നാമത്തെ ആഴ്ച അതായത് 27 ആം തിയ്യതി ആണ് അഡ്മിറ്റ് ആവേണ്ടത് എന്നും പറയുന്നു. മാര്‍ച്ച് 2 ന് ഉള്ളില്‍ എങ്ങിനെയായാലും ഡെലിവറി നടക്കുമെന്ന സന്തോഷവും ഇവർ പങ്കുവെയ്ക്കുന്നുണ്ട്. കുഞ്ഞിന് ആവശ്യത്തിനുള്ള തൂക്കം ഒക്കെയുണ്ട് എന്നാണ് ഡോക്ടര്‍ അറിയിച്ചത്. ദൈവം സഹായിച്ച് എല്ലാം നല്ല രീതിയിൽ ആണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും ഞങ്ങൾക്ക് വേണമെന്നും മഷുറയും ബഷിയും സുഹാനയും വീഡിയോയിലൂടെ പറഞ്ഞു.