ബഷീർ കുടുംബത്തിലേക്ക് ഒരു രാജകുമാരൻ കൂടി! കുഞ്ഞിന് പേരും സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകളും തുടങ്ങി ബഷീർ, പിന്നാലെ യൂട്യൂബിലും ഇൻസ്റ്റയിലും ആരാധകരുടെ പ്രവാഹം

ബഷീർ ബഷിയുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞു അതിഥി കൂടി എത്തിയിരിക്കുകയാണ്. രണ്ടാം ഭാര്യ മഷൂറയ്ക്ക് ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുകയാണ്. അഞ്ചുവർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മഷൂറ അമ്മ ആയത്. മഷൂറ ഗർഭിണി ആയത് മുതലുള്ള എല്ലാ വിശേഷങ്ങളും ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. മഷൂറയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് മുതൽ പ്രസവിച്ച് കുഞ്ഞിനെ കയ്യിൽ കിട്ടിയത് വരെ ചാനലിലൂടെ ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരുന്നു.

ആൺകുഞ്ഞാണ് പിറന്നത് എന്ന് സുഹാന തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ആശംസകളും പ്രാത്ഥനകളും അറിയിച്ചു കൊണ്ട് എത്തിയത്. ആരാധകർക്കായി കുഞ്ഞ് വാവയെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. സോനുവും സൈഖുവും വാവയെ കയ്യിൽ പിടിച്ചിരിക്കുന്നതും സന്തോഷത്തോടെ നോക്കുന്നതും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനിച്ച് നിമിഷങ്ങൾക്ക് അകം തന്നെ ഇബ്രാൻ സ്റ്റാർ ആവുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമായ ബഷി കുടുംബം ഇബ്രാനും സോഷ്യൽ മീഡിയ അക്കൗണ്ട് തുറന്നിരിക്കുകയാണ്. മറ്റു രണ്ടു മക്കളെയും പോലെ തന്നെ സോഷ്യൽ മീഡിയ സ്റ്റാർ മാറിയിരിക്കുകയാണ് ഇബ്രാനും. 29K ഫോളോവേഴ്‌സാണ് ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഇബ്രാന് ലഭിച്ചത്. യൂ ട്യൂബിൽ 7.05K സബ്സ്ക്രൈബേഴ്സും ആണ് ഈ കുട്ടി താരത്തിന് ലഭിച്ചത്. കുഞ്ഞിനെ വാങ്ങുന്ന കുടുംബത്തിന്റെ നിമിഷങ്ങൾ അടങ്ങിയ വീഡിയോയും ബഷീർ പുറത്ത് വിട്ടിരുന്നു.  ഇതിനിടയിൽ ആണ് കുഞ്ഞിനെ കൈയ്യിൽ വാങ്ങിയപാടെ പൊട്ടി കരയുന്ന സുഹാനയുടെ ദൃശ്യങ്ങൾ വൈറൽ ആയത്.

കുഞ്ഞിനെ കണ്ട ഉടനെ ഉമ്മിയുടെ മോനെ, ഇബ്രൂ എന്നാണ് സുഹാന വിളിച്ചത്. നിറഞ്ഞ കണ്ണുകളോടെയാണ് സുഹാന കുഞ്ഞിനെ കയ്യിൽ എടുത്തത്. നിരവധി പേരാണ് ഇവർക്ക് ആശംസകളും പ്രാർത്ഥനകളും അറിയിച്ചു കൊണ്ട് എത്തിയത്. എല്ലാവര്ക്കും നന്ദിയും ബഷീറും കുടുംബവും അറിയിച്ചു. മൂന്ന് മക്കളും കുടുംബത്തിന് ഐശ്വര്യം കൊണ്ട് വരട്ടെ എന്നും ഇത് പോലെ സന്തോഷത്തോടെ എന്നും ഇരിക്കട്ടെ എന്നും അറിയിച്ചു കൊണ്ടും ആരാധകർ എത്തി. സോനുവിന്റെ കരച്ചിൽ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയെന്നും, ഇവർക്കിടയിലുള്ള സ്നേഹം എത്രത്തോളമാണെന്ന് ഇതിലൂടെ മനസ്സിലാക്കാവുന്നതാണെന്നും പറയുന്നവരും ഉണ്ട്. കാത്തിരുന്ന കുഞ്ഞ് എത്തിയ സന്തോഷത്തിലാണ് ബഷീറും കുടുംബവും.