
ജോസ്‌വിൻ സോണി എന്ന ക്രിസ്ത്യാനിപ്പെൺകുട്ടി എങ്ങനെ ബഷീറിന്റെ ഭാര്യയായി? അമ്മയുടെ മരണം തളർത്തിയ സുഹാനയുടെ ജീവിതവും പ്രണയവും ഇങ്ങനെ
ബിഗ്‌ബോസിൽ മത്സരാർത്ഥിയായി എത്തിയും ആൽബങ്ങളിൽ അഭിനയിച്ചും സോഷ്യൽ മീഡിയയിൽ വ്ലോഗുമായി എത്തിയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് ബഷീർ ബാഷി. ബഷീറിനൊപ്പം സജീവമാണ് ബഷീറിന്റെ ഭാര്യമാരായ സുഹാനയും മഷൂറയും സുഹാനയുടെ മക്കളും. ഈ അടുത്താണ് മഷൂറയ്ക്കും ബാഷെറിനും കുഞ്ഞ് ജനിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ മൂന്ന് പേരും തങ്ങളുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം തന്നെ പങ്ക് വെച്ചുകൊണ്ട് എത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഢിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ബഷീർ തന്റെ ആദ്യ ഭാര്യ സുഹാനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്.

ബഷീർ ഒരിക്കലും സുഹാനയെ മതം മാറ്റിയിട്ടില്ല എന്നാണ് ഇപ്പോൾ പറയുന്നത്. ബഷീർ സുഹാനയെ മതം മാറ്റിയെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ കമന്റുകളിൽ പറയുന്നുണ്ടെന്ന് താൻ അറിയുന്നുണ്ടെന്നും അതോടൊപ്പം താൻ ലവ് ജിഹാദ് നടത്തിയെന്നൊക്കെയാണ് ആളുകൾ പറയുന്നത്. എന്നാൽ ഇങ്ങനെ പറയുന്നവർ മതതീവ്രവാദികൾ ആണെന്നും അവരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നും ബഷീർ പറഞ്ഞു. തങ്ങൾ പ്രണയിച്ചിരുന്ന സമയത്ത് തന്നെ സുഹാനയ്ക്ക് ഇസ്‌ലാം മതത്തിന്റെ ആചാരങ്ങൾ എല്ലാം ഇഷ്ടമാണെന്നാണ് ബഷീർ പറഞ്ഞത്. അതിനെല്ലാം പുറമെ ഇസ്ലാം മതത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ആദ്യമേ സുഹാനയ്ക്ക് അറിയാമായിരുന്നു എന്നും ബഷീർ വ്യക്തമാക്കി.

എന്നാൽ സുഹാന തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നാണ് ബഷീർ പറയുന്നത്. എന്നാൽ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച സുഹാന ബഷീറുമായി പ്രണയത്തിലായതിന് ശേഷമായിരുന്നു സുഹാന ജോസ്‌വിൻ സോണി എന്ന തന്റെ സ്വന്തം പേര് മാറ്റിയിരുന്നത്. താൻ വീടിന് അടുത്ത് താമസിച്ച മുസ്ലിം കുടുംബം ചെയുന്നത് കണ്ട് അവരുടെ ആചാരങ്ങൾ എല്ലാം കണ്ടിരുന്നു എന്നും അതിനാൽ ഒരു വിധം അറിയാമായിരുന്നു എന്നും സുഹാന പറഞ്ഞു. പിന്നീട് ബഷീർ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നെന്നും സുഹാന പറഞ്ഞു.

ഒരുപാട് വർഷത്തെ പ്രണയത്തിന് ശേഷമാണ് തങ്ങൾ വിവാഹിതരായത് എന്നും ബഷിയുടെ ഭാര്യ ആയ നിമിഷമാണ് സുഹാനയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും സുഹാന തന്നെ മുൻപ് പറഞ്ഞിരുന്നു. എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം നിറഞ്ഞ ദിവസവും ഏറ്റവും വലിയ നഷ്ടവും തന്റെ അമ്മച്ചിയുടെ മരണം ആണെന്നും സുഹാന പറഞ്ഞിരുന്നു. ഗൾഫിൽ വെച്ച് സൈലന്റ് അറ്റാക്കായിരുന്നു അമ്മയ്ക്കെന്നും അവിടെ വെച്ചാണ് അമ്മയുടെ മരണം നടന്നതെന്നും സുഹാന പറഞ്ഞു. ഇപ്പോൾ താനും മഷൂറയും സ്വന്തം സഹോദരങ്ങളെ പോലെയാണെന്നും സുഹാന വ്യക്തമാക്കി.