
ബാല ചേട്ടന് മൂന്ന് നാല് വര്‍ഷങ്ങളായി ഇതു പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ട്, നിലവില്‍ ഐസിയുവില്‍ ആണെങ്കിലും അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും; എസിസബത്ത്
ബാല എന്ന നടനായി മലയാളികള്‍ പ്രാര്‍ത്ഥിക്കുന്ന സമയമാണിത്. കരള്‍ രോഗ ബാധിതനായി കഴിഞ്ഞ ദിവസമാണ് ബാല ആശുപത്രിയില്‍ എത്തിയത്. ഛര്‍ദ്ദിച്ച് അവശനായ ബാലയെ ഉടന്‍ തന്നെ അമൃത ആശുപത്രിയില്‍ എത്തിക്കുകയും അിടെ അഡ്മിറ്റാവുകയുമായിരുന്നു. ലിവര്‍ സിറോസിസ് ആണ് ബാലയുടെ രോഗമെന്നും കരള്‍ മാറ്റിവയ്ക്കലാണ് ബാലയ്ക്ക് ഇനി ചെയ്യാനുള്ളതെന്നും എന്നാല്‍ ബാല ഇപ്പോള്‍ മെച്ചപ്പെട്ട നിലിയിലേയ്ക്ക് എത്തിയെന്നും എല്ലാവരോടും സംസാരിക്കുന്നുണ്ടെന്നും അടുത്ത ബന്ധുക്കള്‍ പറയു ന്നുണ്ട്. ബാലയെ കാണാനായി ഏക മകളായ പാപ്പു ഇന്നലെ എത്തിയിരുന്നു. മാത്രമല്ല, ബാലയുടെ മുന്‍ ഭാര്യയായിരുന്ന അമൃതയും മറ്റ് കുടുംബാംഗങ്ങളും ബാലയെ കാണാനെത്തുകയും അമൃത ആശുപത്രിയില്‍ മണിക്കൂറുകളോളം ചെലവഴിക്കുകയും ചെയ്തിരുന്നു.

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബാല തന്റെ മകളെ കാണുന്നത്. ബാല ഇപ്പോഴും ഐസിയു വിലാണ് എങ്കിലും ബാലയ്ക്ക് ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും രണ്ട് ദിവസം കഴിഞ്ഞാല്‍ വെറെ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഐസിയുവില്‍ നിന്ന് റൂമിലേയ്ക്ക് ബാലയെ മാറ്റാനാകു മെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ബാലയുടെ അടുത്ത ബന്ധുക്കളോട് കൂടിയാലോചിച്ച് ഇപ്പോള്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കേണ്ട ആവിശ്യമില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

ഇപ്പോഴിതാ ബാലയുടെ ഭാര്യയായ എലിസബത്ത് ബാലയുടെ അവസ്ഥയെ പറ്റി പറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയി യലൂടെയാണ് എലിസബത്ത് തന്‍രെ ഭര്‍ത്താവായ ബാലയുടെ ആരോഗ്യത്തെ പറ്റി പറഞ്ഞിരിക്കുന്നത്. അദ്ദേഹം ഒരു സ്‌ട്രോങ് വ്യക്തിയാണെന്നും കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ഇതുപോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങല്‍ അദ്ദേഹത്തിന് ഉണ്ടായിട്ടുമുണ്ടെന്നും , അന്നെല്ലാം അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നിട്ടുമുണ്ട്.

ഇനിയും അദ്ദേഹം അങ്ങനെ തന്നെ വരും. ഡോക്ടറും കൂടിയായ എലിസബത്തിന്റെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. എലിസബത്തും ബാലയ്‌ക്കൊപ്പമാണ് ഉള്ളത്. എലിസബത്തിന്‍രെ വാക്കുകള്‍ ആരാധക ര്‍ക്കും ആശ്വാസം ആയിരിക്കുകയാണ്. നിലവില്‍ അദ്ദേഹം ഐസിയുവില്‍ ആണ്. പുള്ളിക്ക് ഇപ്പോല്‍ ആകെ വിഷമം ന്യൂസ് എല്ലാവരും അറിഞ്ഞതാണ്. എല്ലാവരോടും അദ്ദേഹം ഓക്കെയാണ് എന്ന് പറയാന്‍ പറഞ്ഞു. അദ്ദേഹത്തിന്‍രെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തുക എന്നും എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ബാലയുടെ അസുഖ വിവരം അറിഞ്ഞപ്പോല്‍ തന്നെ അദ്ദേഹത്തിന്‍രെ ചേട്ടന്‍ ശിവ ചെന്നൈയില്‍ നിന്ന് എത്തിയിരുന്നു. നടനായ ഉണ്ണി മുകുന്ദനും അദ്ദേഹത്തെ കാണുകയും സംസാരി ക്കുകയുമൊക്കെ ചെയ്തിരുന്നു. നിര്‍മാതാവ് ബാദുഷയും കൂടെ ഉണ്ടായിരുന്നു. ബാലയ്ക്ക് വലിയ സന്തോഷം തന്‍രെ മകള്‍ പാപ്പുവിനെ കണ്ടാതാണ്. പാപ്പു അച്ചനൊപ്പം കുറെ നേരം ആശുപത്രിയില്‍ ഉണ്ടായിരുന്നു. പോകാന്‍ നേരം അച്ചന് ഉമ്മ നല്‍കിയാണ് പാപ്പു പോയത്. എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ട് ബാല പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് തന്നെ തിരിച്ചെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.