അമൃതയോട് ഭർത്താവിനെ കുറച്ചൊക്കെ അനുസരിക്കാമെന്ന് റിമി, അവൾ അങ്ങനെ ചെയ്യുന്നത് കൊണ്ട് അവൾക്ക് താനൊരു പേരിട്ടിട്ടുണ്ടെന്ന് ബാലയും

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി എത്തിയ ഗായികയാണ് അമൃത. പരിപാടിയിൽ അതിഥിയായി എത്തിയ നടൻ ബാലയുമായി പ്രണയത്തിലാവുകയും പിന്നീട് രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്. ബാലയും അമൃതയും അധികം വൈകാതെ തന്നെ ഡിവോഴ്‌സാവുകയും ചെയ്തു. അതിന് ശേഷം ബാല ഡോക്ടർ എലിസബത്തിനെ വിവാഹം കഴിക്കുകയും അമൃത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് ടുഗെദർ ബന്ധത്തിലാവുകയും ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു ബാലയെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അധിക വൈകാതെ ബാല ഗുരുതരാവസ്ഥയിലാണെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മകളെ കാണണമെന്ന് ആവശ്യപ്പെട്ട ബാലയ്ക്കരികിലേക്ക് അമൃതയും മകളും ഗോപി സുന്ദറും അഭിരാമിയും എത്തുകയും ചെയ്തിരുന്നു. ബാല പലതവണ കുഞ്ഞിനെ കാണണം എന്നാവിശ്യപ്പെട്ടിരുന്നെങ്കിൽ കൂടെയും മകൾ അതിന് തയ്യാറായില്ലെന്നാണ് അമൃത വ്യക്തമാക്കിയത്. ഇപ്പോൾ അമൃതയുടെയും ബാലയുടെയും ഒരു പഴയകാല വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

പരിപാടിയിൽ വെച്ച് റിമി ടോമി അമൃതയോട് ബാലയ്ക്ക് താടി ഉള്ളതാണോ നല്ലത് ഇല്ലാത്തത് ആണോ നല്ലതെന്ന് ചോദിക്കുമ്പോൾ തനിക്ക് താടിയില്ലാത്ത ബാലയെ ആണ് കൂടുതൽ ഇഷ്ടമെന്ന് അമൃത പറഞ്ഞിരുന്നു. അതേസമയം തനിക്ക് ബാലയെ പേടി ആണെന്നും അമൃത പറഞ്ഞു. കാരണം ബാല പെട്ടന്ന് ദേഷ്യം പേടിക്കുന്ന ആളാണെന്നാണ് അമൃത പറഞ്ഞിരുന്നത്. എന്നാൽ ബാല പറഞ്ഞിരുന്നത് അമൃത എന്ത് തെറ്റ് ചെയ്താലും സമ്മതിക്കില്ലെന്നും താനാണ് എന്തെങ്കിലും തെറ്റ് ചെയ്തത് എങ്കിൽ താൻ സോറി പറയുമെന്നാണ്.

അതോടൊപ്പം അമൃത ആ തെറ്റിനെ എന്തെങ്കിലും കാരണം പറഞ്ഞ് അത് തെറ്റല്ലെന്ന് പറയുകയും ചെയ്യുമെന്നും ബാല പറഞ്ഞു. അതുകൊണ്ട് തന്നെ താൻ അമൃതയെ വിളിക്കുന്നത് ലോർഡ് അമൃത എന്നാണെന്നും കാരണം ദൈവം ആണല്ലോ ഒരു തെറ്റും ചെയ്യാത്തത് എന്നുമാണ്. എന്നാൽ ഭർത്താവിനെ കുറച്ചൊക്കെ അനുസരിക്കാമെന്നായിരുന്നു റിമി അമൃതയോട് റിമി പറഞ്ഞത്. ബാല നന്നായി സ്നേഹിക്കുന്ന ഭർത്താവ് ആണെന്നും അമൃത ഒരുപാട് സിനിമകളിൽ പാടണമെന്ന് ആഗ്രഹമെന്നും റിമി പറഞ്ഞു. അതേസമയം അമ്മുവിന് കൊച്ചു കുട്ടികളുടെ സ്വഭാവം ആണെന്നും ബാല പറഞ്ഞു.