ബാല ചേട്ടന്‍ ഓക്കെയാണ്. ചേച്ചി ആശുപത്രിയില്‍ ചേട്ടനൊപ്പം തന്നെ ഉണ്ട്, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; പോസ്റ്റ് പങ്കുവച്ച് അഭിരാമി

മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെട്ട ബാല ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് അഡ്മിറ്റായിരിക്കുകയാണെന്ന വാര്‍ത്ത ഇതിനോടകം തന്നെ എല്ലാവര്‍ക്കും നടുക്കം ഉണ്ടാക്കിയിരിക്കുകയാണ്. ഇന്നലെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്. താരത്തിന് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്ര ക്രിയ അടിയന്ത രമായി ചേയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്. വിവരമറിഞ്ഞ് സിനിമാ പ്രവര്‍ത്തകരും നടന്‍മാരുമടക്കം പലരും ആശുപത്രിയില്‍ താരത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. അക്കൂട്ടത്തില്‍ സിനിമാ നടന്‍ ഉണ്ണി മുകുന്ദനും എത്തിയിരുന്നു. തന്നെ സന്ദര്‍ശിക്കാന്‍ എത്തിയവരോട് ബാല തന്റെ മകളെ കാണണമെന്ന് അറിയിച്ചിരുന്നു. ഒടുവില്‍ മകള്‍ പാപ്പുവിനെ കാണിക്കുകയും ചെയ്തിരുന്നു.

പാപ്പു മാത്രമല്ല, അമൃതയും മറ്റുള്ള കുടുംബാംഗങ്ങളെല്ലാം എത്തിയിരുന്നു. പാപ്പുവും അമൃതയും ഏറെ നേരം ബാലയ്‌ക്കൊപ്പം ഉണ്ടായിരുന്നു. അമൃതയുടെ സഹോദരിയും ബാലയെ കാണാനെത്തിയതിന് ശേഷം മാധ്യമ ങ്ങളോട് പ്രതികരിച്ചിരുന്നു. ചേട്ടന് കുഴപ്പമൊന്നുമില്ല, ഓക്കെയാണ്, ചേച്ചി മുകളില്‍ ചേട്ടനൊപ്പം ഉണ്ടെന്നാണ് അഭിരാമി പറഞ്ഞത്. പാപ്പുവിനെ കൂട്ടി അഭിരാമി വീട്ടിലേയ്ക്ക് പോവുകയാണെന്നും ചേച്ചി ആശുപത്രിയില്‍ തന്നെ ഉണ്ടെന്നും അഭിരാമി പറയുന്നു. ചെന്നൈയില്‍ നിന്ന് ബാലയുടെ ചേട്ടന്‍ ശിവ അണ്ണന്‍ എത്തിയെന്നും അഭിരാമി പറയുന്നു.

.ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .ചേച്ചി ഇപ്പോഴും ഹോസ്പിറ്റലില്‍ ആണ്.. പുള്ളിയുടെ കൂടെ.. ചെന്നൈയില്‍ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് ..നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല ..ദയവു ചെയ്ത് ഈ സമയത്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അഭിരാമി പങ്കു വച്ച പോസ്റ്റില്‍ പറയുന്നു. ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പാട്ടുകാരിയായി വന്ന അമൃതയെ ബാല ഇഷ്ട്ടപ്പെടുകയും പിന്നീട് ഇരുവരും തമ്മില്‍ പ്രണയി ക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു, അധികം താമസിക്കാതെ ഇരുവര്‍ക്കും ഒരു മകളും ജനിച്ചിരുന്നു.  2020ലാണ് ഇരുവരും വേര്‍ പിരിഞ്ഞത്‌.

വളരെ സന്തോഷത്തോടെ ജീവിച്ച ബാലയും അമൃതയും വേര്‍പിരിഞ്ഞ വാര്‍ത്ത ആരാധകരിലും വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. മകളായ അവന്തിക പാപ്പുവിന് രണ്ട് വയസുള്ളപ്പോഴാണ് ഇരുവരും വേര്‍പിരിയുന്നത്. പിന്നെ അമൃതയ്ക്കും കുടുംബത്തിനും ഒപ്പമായിരുന്നു പാപ്പു താമസിച്ചത്. പിന്നീട് കുറെ വര്‍ഷങ്ങളായി ഇരുവരും രണ്ട് പേരുടെയും കരിയറുമായി മുന്നോട്ട് പോവുകയായിരുന്നു. അതിനിടെ ബാല രണ്ടാമത് എലിസബത്ത് എന്ന ഡോക്ടരെ വിവാഹം ചെയ്തു. അമൃതയാകട്ടെ ഗോപി സുന്ദറുമായി റിലേഷനിലുമായി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമൃതയും മകളും ബാലയുടെ അരികിലേയ്ക്ക് എത്തിയിരിക്കുന്നത്. ആരാധകര്‍ക്കും അത് വളരെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

അതേസമയം ബാല വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്. വിവരമറിഞ്ഞപ്പോള്‍ തന്നെ ഉണ്ണി മുകുന്ദന്‍, നിര്‍മാതാവ് എന്‍.എം. ബാദുഷ, സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവര്‍ ബാലയെ സന്ദര്‍ശിച്ചിരുന്നു. ഇവരോടാണ് ബാല മകളെ കാണണമെന്ന ആവിശ്യം പറഞ്ഞത്. ബാലയ്ക്കു സംസാരിക്കുവാന്‍ കഴിയുമെന്നും അതീവ ഗുരുതരമാണെന്നും നില വളരെ മോശമാണെന്നുമുള്ള കാര്യങ്ങല്‍ വാസ്തവ വിരുദ്ധ മാണെന്നും അങ്ങനെ ഇല്ലായെന്നും ബാദുഷ പറയുന്നു. ബാല അബോധാവസ്ഥയില്‍ അല്ലെന്നും ബാദുഷ പറഞ്ഞു. നിലവില്‍ എല്ലാ നൂതന ചികിത്സകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ബാദുഷ വ്യക്തമാക്കി.