മകൾ എംബിബിഎസ് ബിരുദം കരസ്ഥമാക്കി, അവളുടെ ഈ നേട്ടം അകാലത്തിൽ പൊലിഞ്ഞുപോയ വന്ദനയ്ക്കായി സമർപ്പിക്കുന്നു: ബൈജു സന്തോഷ്

ചെറുതും വലുതുമായ വേഷങ്ങളിലൂടെ വർഷങ്ങളായി അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ബൈജു സന്തോഷ്. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച താരം എന്ത് കാര്യവും തുറന്നുപറയുന്ന പ്രകൃതത്തിന് ഉടമയാണ്. അതുകൊണ്ടുതന്നെ ഓഫ് സ്ക്രീനിലും താരത്തിന് ആരാധകർ ഏറെയാണ്. ലൂസിഫറിലെ അടക്കമുള്ള ബൈജുവിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ലഭിക്കുന്ന കഥാപാത്രം ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെയാണ് ബൈജു ക്യാമറക്കുള്ളിൽ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഏതൊരു കഥാപാത്രത്തെയും പൂർണ്ണതയിൽ എത്തിക്കുവാൻ താരത്തിന് സാധിക്കുന്നുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ താരം ഇതിനോടകം നൂറിലധികം സിനിമകളിൽ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്

എന്നാൽ ഇടക്കാലത്ത് അഭിനയരംഗത്ത് നിന്ന് താരം ഒരു ഇടവേള എടുത്തിരുന്നു. എങ്കിലും ശക്തമായ കഥാപാത്രത്തിലൂടെ തന്റെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം സജീവ സാന്നിധ്യമാണ്. ഓഫ് സ്ക്രീനിലൂടെ തൻറെ കുടുംബ വിശേഷങ്ങളും വ്യക്തിപരമായ അഭിപ്രായങ്ങളും എല്ലാം ബൈജു സന്തോഷ് തുറന്ന് പറയാറുണ്ട്. അത്തരത്തിൽ മകളുടെ പുതിയ നേട്ടത്തെപ്പറ്റിയാണ് താരം ഇപ്പോൾ വാചാലൻ ആയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൈജു സന്തോഷ് കുടുംബത്തെ തേടിയെത്തിയ സന്തോഷകാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. രണ്ടു മക്കളാണ് ബൈജു സന്തോഷിന്. മകൻ പ്ലസ് ടുവിനും മകൾ എംബിബിഎസിന് പഠിക്കുകയായിരുന്നു. ഇപ്പോൾ മകൾ ഐശ്വര്യ സന്തോഷ് ഡോക്ടർ സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് എംബിബിഎസ് ബിരുദം പൂർത്തിയാക്കിയിരിക്കുകയാണ്

മകൾക്കൊപ്പം വിജയം കരസ്ഥമാക്കിയ എല്ലാ സഹപാഠികൾക്കും അഭിനന്ദനങ്ങൾ. മാത്രവുമല്ല മകളുടെ ഈ വിജയം അകാലത്തിൽ നമ്മെ വിട്ടുപോയ ഡോക്ടർ വന്ദനയ്ക്ക് സമർപ്പിക്കുന്നു എന്നാണ് ബൈജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. അടുത്തിടെയാണ് താരം തൻറെ മകൾ ഹൗസ് സർജൻസി ചെയ്യുകയാണെന്ന് പറഞ്ഞത്. മക്കൾ രണ്ടുപേരും പഠിക്കാൻ മിടുക്കരാണെന്നും തുടർന്ന് താരം പറയുകയുണ്ടായി. മക്കൾക്ക് നല്ലൊരു സുഹൃത്താണ് താൻ എന്ന് പറയുന്ന ബൈജു രഞ്ജിതയും താനും തമ്മിലുള്ള സൗഹൃദവും പ്രണയവും ഒക്കെ മുൻപ് വ്യക്തമാക്കുകയുണ്ടായിരുന്നു. എന്തുതന്നെയായാലും താരത്തിന്റെ മകളുടെ വിജയത്തിന് ആശംസ അറിയിക്കുന്നതോടൊപ്പം വന്ദനക്ക് വേണ്ടിയുള്ള കരുതലിന് ബൈജുവിനും ആരാധകർ കയ്യടി നൽകുന്നുണ്ട്.