വെറും രണ്ടു വയസില്‍ സിനിമയിലെത്തി, പതിനേഴാം വയസില്‍ അച്ഛന്റെ പ്രായമുള്ള നടനുമായി വിവാഹം, ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം; നടി ബേബി അഞ്ചുവിന്റെ ഇപ്പോഴത്തെ ജീവിതമിങ്ങനെ..

ബാല താരമായി സിനിമയിലെത്തി പിന്നീട് നായികയായും സഹ താരമായും അമ്മായുമാെക്കെ തിളങ്ങിയ നടിയാരുന്നു അഞ്ചു. ബേബി അഞ്ചു എന്ന് പറഞ്ഞാലാണ് കൂടുതല്‍ ആളുകള്‍ അറിയുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെല്ലാം വളരെ സജീവമായ താരമായിരുന്നു അഞ്ചു. രണ്ടു വയസു മുതലാണ് താരം അഭിനയിക്കാനെത്തുന്നത്. 1979ല്‍ പുറത്തിറങ്ങിയ ഉതിരിപ്പൂകള്‍ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയത്തിലേയ്ക്ക് എത്തുന്നത്. തമിഴ് നാട്ടുകാരിയായ താരത്തിന്റെ അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവു മായിരുന്നു. ഇപ്പോല്‍ താരം സിനിമയില്‍ സജീവമല്ലെങ്കിലും സീരിയലുകളില്‍ നിറ സാന്നിധ്യമാണ്.
1995ല്‍ കന്നഡയിലെ പ്രശസ്തനായ ടൈഗര്‍ പ്രഭാകറിനെയാണ് താരം വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ ബന്ധത്തിന് വെറും ഒരു വര്‍ഷം മാത്രമേ ആയുസുണ്ടായിരുന്നുള്ളു.

അഞ്ചുവിനേക്കാള്‍ ഇരട്ടി പ്രായം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ ബന്ധം അധികം താമസിക്കാതെ ഡിവോഴ്‌സിലാണ് കലാശിച്ചത്. ഇരുവര്‍ക്കും രെു മകനുമുണ്ട്. മകന്റെ പേര് അര്‍ജുന്‍ എന്നാണ്. പിന്നീട് 98ല്‍ താരം ഒ എ കെ സുന്ദറിനെ വിവാഹം കഴിച്ചു. 1982ല്‍ പുറത്തിറങ്ങിയ ഓര്‍മ്മയ്ക്കായി  എന്ന സിനിമ യിലൂടെയാണ് താരം മലയാളത്തിലേയ്ക്ക് അഭിനയിക്കാനെത്തുന്നത്. പിന്നീട് ഗാനം, ആ രാത്രി, കാട്ടിലെ പാട്ട്, ഓളങ്ങള്‍ ഓമനത്തിങ്കള്‍, പാലം,കാറ്റത്തെ കിളിക്കൂട്, യാത്ര, രക്ഷസ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി. താരം മാറി. 2005ലാണ് താരം ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. മലയാളത്തില്‍ കുറച്ച് സീരിയലുകളും താരം ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ ബന്ധം തകര്‍ന്നതിനെ പറ്റിയും തന്റെ കുടുംബത്തെ പറ്റിയും തുറന്നു പറയുകയാണ്.

ഒരു അഭിമുഖത്തിലാണ് താരം തന്‍രെ ജീവിതം പറയുന്നത്. ആദ്യമായി വിവാഹം കഴിക്കുമ്പോള്‍ തനിക്ക് വെറും പതിനേഴ് വയസായിരുന്നു പ്രായം. അയാള്‍ക്ക് തന്റ അച്ചന്റ പ്രായം ഉണ്ടായിരുന്നു. അത് ഒരു പ്രണയ വിവാഹമൊന്നും ആയിരുന്നില്ല. അന്ന് അഫക്ഷന്റെ പ്രായമാണല്ലോ. തനിക്ക് അന്ന് സിനിമകളില്‍ അഭിനയിക്കാന്‍ വലിയ താല്‍പ്പര്യമില്ലായിരുന്നു. പെട്ടെന്ന് ഒരു കുടുംബം ആയാലോ എന്ന തോന്നിപ്പോയി. ഞാന്‍ ഫാമിലിക്ക് വളരെ പ്രാധാന്യം നല്‍ക്കുന്ന ആളാണ്. എന്റെ വീട്ടിലും അങ്ങനെയാണ്. വീട്ടില്‍ അമ്മയും അച്ചനും നല്ലതായി ജീവിച്ചിരുന്നു. അതുകൊണ്ട് തന്നെ കുടുംബമാകുന്നത് നല്ലതാണെന്ന് താനും വിചാരിച്ചു. അയാളുടെ പ്രായത്തെ കുറിച്ച് പോലും അന്ന് ചിന്തിക്കാനുള്ള പക്വത തനിക്കില്ലായിരുന്നു.

അന്നു അത് തനിക്ക് വലിയ കാര്യമായി തോന്നിയുമില്ല, പക്ഷേ എല്ലാം നല്ല തീരുമാനം ആയിരിക്കണമെന്നില്ല. തന്റെ തീരുമാനത്തില്‍ തനിക്ക് കുറ്റബോധം ഒന്നുമില്ല. ചിലര്‍ അങ്ങനെയാണ്. ചിലരോട് കാര്യം പറഞാല്‍ മനസിലാകും. മറ്റ് ചിലരാകട്ടെ അനുഭവത്തില്‍ നിന്ന് പഠിക്കും. താനും അത്തരത്തില്‍ പാഠം പഠിച്ചു. ഡിവോഴ്‌സിന് ശേഷം തനിക്ക് കുറച്ച് ബു്ദ്ധിമുട്ടും സ്‌ട്രെസും ഉണ്ടായിരുന്നു. കാരണം അന്നെനിക്ക് വെറും പത്തൊന്‍പത് വയസ് മാത്രമായിരുന്നു. അന്ന് തന്റെ അമ്മയാണ് തന്നോട് തളരരുതെന്നും ഇത്‌ ജീവിതത്തിന്റെ അവസാനമല്ലെന്നും നീ കരിയറില്‍ ശ്രദ്ദിക്കണമെന്നും പറഞ്ഞത്. അമ്മയായിരുന്നു തന്‍രെ സ്‌ട്രോങ് ബോണ്‍. അമ്മയുടെ മരണമാണ് തന്നെ ഏറെ തളര്‍ത്തിയത്. അച്ചനും അമ്മയുമായിരുന്നു തനിക്ക് സപ്പോര്‍ട്ട്. താന്‍ സിനിമയില്‍ സജീവമായിരുന്നപ്പോള്‍ അമ്മയും അച്ചനുമായിരുന്നു തന്റെ മകനെ നോക്കിയതെന്നും അവരില്ലാത്തതില്‍ എന്നും വിഷമം ഉണ്ടെന്നും താരം കൂട്ടി ചേര്‍ക്കുന്നു.