നടൻ ബാബുരാജ് അറസ്റ്റിൽ; സിനിമ മേഖലയിൽ ഉള്ളവരെല്ലാം ഇങ്ങനെ ആണോ എന്ന് പ്രേക്ഷകർ

അനേകം കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടനാണ് ബാബു രാജ്. നടി വാണി വിശ്വനാഥിന്റെ ഭർത്താവാണ് ബാബു രാജ്.  ഈ അടുത്തിടെ ആയി ബാബുരാജ് വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യ ഭാര്യയിൽ ഉണ്ടായ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും അച്ഛൻ എന്ന നിലയിൽ ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു.  1995 മുതലാണ് ബാബുരാജ് മലയാള സിനിമ മേഖലയിൽ സജീവമായി എത്തുന്നത്. സ്ഥിരം വില്ലനായിരുന്നെങ്കിലും പിന്നീട്  അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലേക്കും കോമഡി വേഷങ്ങളുമൊക്കെ ബാബു രാജ് അഭിനയിച്ചു തുടങ്ങി.

ഇതിനിടയില്‍ കുറച്ച് സിനിമകളിൽ നായകനായിട്ടും ബാബുരാജ് എത്തിയിരുന്നു.  ഇപ്പോഴിതാ വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ ആയി എന്ന വാർത്തയാണ് പുറത്തു വരുന്നത്. അടിമാലി പോലീസ് ആണ് നടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടി എന്നാണ് ബാബുരാജിന് എതിരെ ഉള്ള കേസ്.  ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം നടൻ തന്നെ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുകയും മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിക്കുകയും ചെയ്തു.

മൂന്നാർ ആനവിരട്ടിക്ക് അടുത്ത് കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന സ്ഥാപനം ആയിരുന്നു ബാബുരാജ് നടത്തി കൊണ്ടിരുന്നത്.  ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് കൊടുത്തിരിക്കുന്നത്. കെട്ടിടങ്ങൾക്ക് പട്ടയം ഇല്ലെന്ന് കണ്ടെത്തിയപ്പോൾ റവന്യൂവകുപ്പ് അവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ കാര്യം മറച്ച് വെച്ച് റിസോർട്ടിന്റെ നടത്തിപ്പ് കരാർ മറ്റൊരാൾക്ക്‌ ബാബുരാജ് നൽകി എന്നാണ് പരാതി.

2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്കാണെന്ന് കാണിച്ച് കൊണ്ടാണ് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും പറയുന്നു. ഈ കരാർ പ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നും പരാതിക്കാരനായ അരുൺകുമാർ പറഞ്ഞു.  കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കരാർ പ്രകാരം പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഇത് കാരണം താൻ നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് താൻ നോട്ടീസ് അയച്ചിരുന്നുവെന്നും പരാതിക്കാരൻ വ്യക്തമാക്കി. എന്തായാലും വാർത്ത പരന്നതോടെ പലരും കമെന്റുമായി എത്തുന്നുണ്ട്. സിനിമ മേഖലയിൽ ഉള്ളവർ ഇങ്ങനെ ആണോ, എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെയാണ് കമെന്റുകൾ.