
എനിക്ക് വേഗം വിവാഹം കഴിക്കാനും കുട്ടിയാകാനും ഒക്കെ ആയിരുന്നു ആഗ്രഹം, പഞ്ചാബിയായ ഭര്‍ത്താവുമായി പ്രണയത്തിലായത് വിമാന യാത്രയ്ക്കിടെ; അവന്തിക മോഹന്‍
ഏഷ്യാനൈറ്റിലെ വളരെ ഹിറ്റ് സീരിയലായിരുന്നു തൂവല്‍ സ്പര്‍ശം. ചെറുപ്പകാലത്ത് തന്നെ പിരിയേണ്ടി വന്ന സഹോദരങ്ങളുടെ കഥയായിരുന്നു സീരിയലിന്റെ പ്രേമേയം. വ്യത്യസ്ത സാഹചര്യങ്ങളില്‍ വളരേണ്ടി വന്ന ഇവരില്‍ ഒരാള്‍ ഐപിഎസുകാരിയും അനുജത്തി ഒരു പെരും കള്ളിയും ആകുന്നതും പിന്നീട് ഏറെ കാല ത്തിന് ശേഷം ഇരുവരും ഒന്നാകുകയുമാണ് ചെയ്യുന്നത്. അവന്തികയായിരുന്നു ഇതില്‍ ശ്രേയ എന്ന കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിച്ചത്. സിനിമയിലൂടെ സീരിയലിലെത്തിയ താരമാണ് അവന്തിക. ഇവര്‍ നടിക്കുപരി ഒരു മോഡലുമാണ്. യക്ഷി ഫേയ്ത്ത് ഫുള്ളി യുവേഴ്‌സ് എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ സിനിമയി ലേയ്ക്കുള്ള പ്രേവേശനം. സിനിമ വലിയ വിജയമായിരുന്നില്ല. പിന്നീട് ക്രോക്കോഡൈല്‍ ലൗ സ്‌റ്റോറി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, തുടങ്ങി രണ്ട് മലയാള ചിത്രങ്ങലും കുറച്ച് തമിഴ് ചിത്രങ്ങലും കന്നഡ ചിത്രങ്ങളുമൊക്കെ ചെയ്തിരുന്നു. പിന്നിടാണ് സീരിയലിലേയ്ക്ക് താരം പ്രേവശിക്കുന്നത്.

ആത്മസഖി ആയിരുന്നു താരത്തിന്റെ ആദ്യ സീരിയല്‍. ഇപ്പോഴിതാ തന്റെ കരിയറിനെ പറ്റിയും പ്രണയം, വിവാഹത്തെ പറ്റിയുമൊക്കെ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. സീരിയല്‍ ടുഡേ എന്ന യൂ ട്യൂബ് ചാനലിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. പ്രിയങ്ക എന്നാണ് എന്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ എത്തിയപ്പോള്‍ അവന്തിക എന്ന പേര് ഞാന്‍ സ്വീക രിച്ചതാണ്. എന്റെ ആദ്യ സിനിമ മലയാള ത്തിലായിരുന്നു. അതില്‍ യക്ഷിയുടെ റോളായിരുന്നു. എന്റെ കണ്ണു കണ്ടിട്ടാണ് അതിലേയ്ക് വിളിക്കുന്നത്. കണ്ണു കണ്ടപ്പോഴേ എന്നെ തന്നെ ഫിക്‌സ് ചെയ്യുകയായിരുന്നുവെന്നും ചെറിയ പ്രായമായതിനാല്‍ ചെയ്തു നോക്കാമെന്ന ധാരണ ആയിരുന്നു തനിക്കെന്നും അങ്ങനെയാണ് ആ ചിത്രം ചെയ്യുന്നതെന്നും താരം പറയുന്നു.

മോഡലിങ് വളരെ താല്‍പ്പര്യമുണ്ടായിരുന്നു. ഞാന്‍ മിസ് മലബാര്‍ ആയിരുന്നു. പിന്നീട് മിസ് സൗത്ത് ഇന്ത്യയ്ക്ക മത്സരിച്ചു. പക്ഷേ വിജയിച്ചില്ല. പക്ഷേ മിസ് ടാലന്റ് എന്ന ടൈറ്റില്‍ അതില്‍ തനിക്ക് ലഭിച്ചിരുന്നു. സൗന്ദര്യ മത്സരങ്ങള്‍ക്കു ശേഷമാണ് സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും അവസരം വരുന്നത്. സിനിമ ചെയ്തപ്പോല്‍ തന്നെ സീരിയലിലും താന്‍ സജീവമായിരുന്നു. രണ്ടും വ്യത്യസ്തമാണ്. സിനിമയില്‍ ഒരു ദിവസം മൂന്നു സീനായിരിക്കും എടുക്കുന്നത്. സീരിയല്‍ അങ്ങനെയല്ല, സമയത്തിലും വിത്യാസമുണ്ട്. എനിക്കിപ്പോള്‍ സീരിയലാണ് വളരെ ഇഷ്ടം. അത് വളരെ കംഫര്‍ട്ടബിള്‍ ആണ്.

തൂവല്‍ സ്പര്‍ശത്തിലെ ഐപിഎസ് കഥാപാത്രം താന്‍ വളരെ ഇഷ്ട്ടത്തോടെ ചെയ്തതാണ്. എനിക്ക് ഐപിഎസ് ആകാന്‍ ആഗ്രഹമുണ്ടായിരുന്നു. താന്‍ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ട് സംസാരിക്കാനും നടക്കാനും പഠിച്ചിരുന്നു. എന്റെ വിവാഹം കഴിഞ്ഞതാണ്. ഭര്‍ത്താവ് പഞ്ചാബിയാണ്, പൈലറ്റാണ്. പ്രണയി ച്ചാണ് വിവാഹം കഴിച്ചത്. ഒരു ഫ്‌ളൈറ്റ് യാത്രയിലാണ് ഞങ്ങള്‍ കണ്ടു മുട്ടിയത്. എനിക്ക് പെട്ടെന്ന് തന്നെ വിവാഹം കഴിക്കാനും സെറ്റിലാവാനും ഇഷ്ടമായിരുന്നു. അങ്ങനെ വിവാഹം കഴിച്ചു. ഇപ്പോള്‍ ഒരു മകനുണ്ട്. എല്‍കെജിയില്‍ പഠിക്കുകയാണ് അവന്‍. എനിക്ക് അഭിനയത്തെ പോലെ തന്നെ വലിയ ഇഷ്ടമാണ് ഡാന്‍സ്. ബെല്ലി ഡാന്‍സ് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ആശ ശരത്തിന്റെ ദുബായിയിലെ ഇന്സ്റ്റിറ്റിയൂട്ടില്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. എനിക്ക് ഡാന്‍സ് അത്രയേറേ പ്രിയപ്പെട്ടതാണ്.