“ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി, ഇനി രണ്ട് മാസം റെസ്റ്റാണ്” ആരോഗ്യസ്ഥിതിയെ കുറിച്ച് തുറന്ന് പറഞ്ഞ് സീരിയൽ താരം രഞ്ജിത്ത് രാജ്‌

ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് രഞ്ജിത്ത് രാജ്. നായകനും വില്ലനുമൊക്കെയായി അനേകം പരമ്പരകളിൽ രഞ്ജിത്ത് തിളങ്ങിയിട്ടുണ്ട്. രഞ്ജിത്ത് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ്. അഭിനയ ജീവിതത്തിലേയും യഥാർത്ഥ ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഇതിലൂടെ പങ്കിടാറുണ്ട്. നടിയായ ഉഷയുടെ മകനാണ് രഞ്ജിത്ത്. ഓട്ടോഗ്രാഫ് എന്ന പരമ്പരയില്‍ ജെയിംസ് എന്ന കഥാപാത്രമായിട്ടാണ് രഞ്ജിത്ത് ഇന്നും ടെലിവിഷൻ പ്രേക്ഷകർ ഓർക്കുന്നത്. ഗംഭീര സ്വീകാര്യതയായിരുന്നു രഞ്ജിത്തിന് ലഭിച്ചത്.

അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത രഞ്ജിത്ത് മികച്ച തിരിച്ചുവരവായിരുന്നു നടത്തിയത്. ഓട്ടോഗ്രാഫിനെ വെല്ലുന്ന തരത്തിലുള്ള വേഷം ഒന്നും പിന്നീടൊരിക്കലും തനിക്ക് കിട്ടിയില്ല. നെഗറ്റീവ് വേഷങ്ങൾ ചെയ്തത് കൊണ്ട് കുറേക്കാലം അങ്ങനെയുള്ള കഥാപാത്രങ്ങൾ തന്നെയാണ് ചെയ്തത്. അഭിനയപ്രാധാന്യമുള്ള വേഷം ആണെങ്കിൽ നെഗറ്റീവ് ചെയ്യാനും മടിയില്ലെന്ന് മുന്‍പ് രഞ്ജിത്ത് തന്നെ വ്യക്തമാക്കിയിരുന്നു. 2017 ലാണ് രഞ്ജിത്തും ധന്യയും വിവാഹിതരാവുന്നത്. അയര്‍ലണ്ടില്‍ നഴ്‌സാണ് ധന്യ. ഭാര്യയ്ക്കും മകള്‍ക്കൊപ്പമുള്ള വീഡിയോയുമായും രഞ്ജിത്ത് എത്താറുണ്ട്.

ഫേസ്ബുക്കിലൂടെ പ്രണയത്തിലായവരാണ് എന്ന് പ്രണയകഥ വെളിപ്പെടുത്തികൊണ്ട് രഞ്ജിത്ത് പറഞ്ഞിരുന്നു.  ഓട്ടോ ഗ്രാഫിലെ ജെയിംസ് എന്ന തൻ്റെ കഥാപാത്രത്തെ ഇഷ്ടപെട്ടാണ് ധന്യ തന്നെ സ്നേഹിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞിട്ടുണ്ട്. അടുത്തിടെ രഞ്ജിത്ത് ആശുപത്രിയിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. രഞ്ജിത്തിന്റെ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. പ്രിയ താരത്തിന് എന്താണ് പറ്റിയതെന്ന് ചോദിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ആരാധകർ ചോദിച്ചിരുന്നു. ഇപ്പോഴിതാ രഞ്ജിത്ത് തന്നെ തന്റെ ആരോഗ്യ അതിഥിയെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് രഞ്ജിത്ത് ഇതേക്കുറിച്ച് പ്രതികരണം നടത്തിയത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി എന്നും ഇനി രണ്ട് മാസം വിശ്രമം ആണെന്നുമാണ് രഞ്ജിത്ത് കുറിച്ചത്. അടുത്തിടെ ഭാര്യ തിരികെ അയർലന്റിലേക്ക് പോയെന്ന പോസ്റ്റ് പങ്കിട്ടിരുന്നു. ഞങ്ങൾ നിന്നെ മിസ് ചെയ്യാൻ പോവുകയാണ് എന്ന് കുറിച്ച് കൊണ്ടായിരുന്നു താരം പോസ്റ്റ് ഇട്ടത്. 2019 ൽ രഞ്ജിത്തിനും ധന്യയ്ക്കും മകൾ ജനിക്കുന്നത്. ഇസബെൽ എന്നാണ് മകളുടെ പേര്. മകളുടെ ഒട്ടുമിക്ക വിശേഷങ്ങളും രഞ്ജിത്ത് സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. കബനി എന്ന പരമ്പരയിൽ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രം രഞ്ജിത്ത് കൈകാര്യം ചെയ്തിരുന്നു. ശേഷം സത്യ എന്ന പെൺകുട്ടി എന്ന പരമ്പരയിലും തന്റെ അഭിനയമികവ് രഞ്ജിത്ത് തെളിയിച്ചിരുന്നു.