“അമ്മയായതോടെ ആളാകെ മാറി, കുറച്ച് കോണ്‍ഫിഡന്‍സ് കൂട്ടണം, ഒന്നൂടെ മെലിഞ്ഞ് സെറ്റാവണം”; അഭിനയത്തിലേക്ക് തിരിച്ചു വരാൻ ആതിര മാധവ് ചെയ്യുന്നത് ഇങ്ങനെ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ നടിമാരിൽ ഒരാളാണ് ആതിര മാധവ്. കുടുംബവിളക്കിലെ അനന്യ എന്ന കഥാപാത്രമായാണ് ആതിര മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ആതിര അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തത്. കുഞ്ഞതിഥിയെ വരവേൽക്കുന്നതിന് മുന്നോടിയായാണ് അഭിനയത്തില്‍ നിന്നും മാറി നിന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ആതിര പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ സ്റ്റാര്‍ മാജിക്കിലേക്ക് അതിഥിയായി എത്തിയ ആതിര പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

അഭിനയത്തിലേക്ക് താൻ തിരിച്ചു വരാൻ ഒരുങ്ങുകയാണെന്നും അതിനിടയിലാണ് ഇങ്ങനെയൊരു അവസരം ലഭിച്ചതെന്നും ആതിര സ്റ്റാർ മാജിക്കിന്റെ വേദിയിൽ പറയുന്നുണ്ട്. തൻ്റെ വിശേഷങ്ങളെക്കുറിച്ചും അഭിനയത്തിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങുന്നതിനെക്കുറിച്ചുമെല്ലാം ആതിര പറയുന്നുണ്ട്. മകനെ ഉറക്കുമ്പോൾ പാടുന്ന പാട്ടും ആതിര പാടിയിരുന്നു. ഒരുപാട് ആഗ്രഹിച്ചാണ് ഇവിടേക്ക് വന്നത് എന്നും തനിക്ക് ഒത്തിരി സന്തോഷമുണ്ട് എന്നും ആതിര പറഞ്ഞു. പുതിയ പ്രൊജക്ടിന് വേണ്ടി കാത്തിരിക്കുകയാണ്. തിരികെ അഭിനയത്തിലേക്ക് എത്തുന്നതിന് മുന്‍പ് കുറച്ച് കോണ്‍ഫിഡന്‍സൊക്കെ കൂട്ടാനുണ്ട്. ഒന്നൂടെ മെലിഞ്ഞ് ശരീരം സെറ്റാവാനുണ്ടെന്നുമാണ് ആതിര പറഞ്ഞത്.

അമ്മയായതോടെ തൻ്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങള്‍ വന്നു. ഇവള്‍ അമ്മയായി മാറിയതോടെ വല്ലാതെ മാറിയിട്ടുണ്ട് എന്നാണ് ആതിരയുടെ അടുത്ത സുഹൃത്തായ ഡയാന പറഞ്ഞത്. പണ്ടേ കുറച്ച് ക്ഷമയുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. ഓടി നടന്ന് അഭിനയിച്ചിട്ട് കുറേക്കാലം വീട്ടില്‍ ഇരിക്കുന്നതിന്റെ വിഷമം ഉണ്ടായിരുന്നു. ഇപ്പോള്‍ മകന് ഒന്‍പത് മാസമായി എന്നും റേ എന്നാണ് മോന്റെ പേര് എന്നും ആതിര പറയുന്നു. ആറ്റുനോറ്റുണ്ടായൊരുണ്ണി എന്ന പാട്ടാണ് താൻ മോനെ ഉറക്കുമ്പോള്‍ പാടുന്നതെന്നും ആതിര പറഞ്ഞിരുന്നു.

മകന്‍ ജനിച്ചതിനെക്കുറിച്ചും അതിന് ശേഷമുള്ള തൻ്റെ ഓരോ വിശേഷങ്ങളുമെല്ലാം ആതിര യൂട്യൂബ് ചാനലിലൂടെയായി ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്. അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ച് പറഞ്ഞ ആതിരയെ പിന്തുണച്ച് കൊണ്ട് അനേകം ആളുകളാണ് എത്തിയത്. ആഗ്രഹിക്കുന്ന പോലൊരു തിരിച്ചുവരവ് സാധ്യമാവട്ടെ എന്നാണ് ആരാധകർ കമെന്റിലൂടെ അറിയിച്ചത്.  റീലിസ് വീഡിയോകളും കുടുംബത്തോടൊപ്പമുള്ള ഫോട്ടോകളും പങ്കുവെച്ച് കൊണ്ടും ആതിര എത്താറുണ്ട്.