
“കാവ്യയ്ക്കും ദിലീപിനും മൂന്ന് വിവാഹത്തിന് യോഗം, വിവാഹ ജീവിതത്തിൽ ഒരു സമാധാനവും കിട്ടില്ല, ദിലീപ് അനുഭവിക്കാൻ പോവുന്ന കാര്യങ്ങൾ ഇതൊക്കെയാണ്” വൈറലായി പ്രവചനം; ചെയ്താൽ അത് അനുഭവിക്കണം എന്ന് കമെന്റ്
താരങ്ങളെ കുറിച്ചുള്ള പല പ്രവചനങ്ങളും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ ദിലീപിനേയും കാവ്യയേയും കുറിച്ച് കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ജോത്സ്യൻ നടത്തിയ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയിൽ ചർച്ചയാവുന്നത്. കലിയുഗ ജ്യോതിഷന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സന്തോഷ് നായര്‍ എന്നയാളാണ് വാർത്തകളിൽ നിറയുന്നത്. പ്രവചനങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് നേരെ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ജ്യോത്സ്യേന്‍ പ്രവചനങ്ങളുമായി എത്തിയിരിക്കുന്നത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ്, ശബരിമല വിഷയം, കോവിഡ് വൈറസ് വ്യാപനം തുടങ്ങിയ വിഷയങ്ങളില്‍ താൻ പ്രവചനം നടത്തിയിരുന്നു എന്നും ഇദ്ദേഹം പറയുന്നുണ്ട്. കാവ്യയ്ക്കും ദിലീപിനും മൂന്നു വിവാഹ ജീവിതത്തിനുള്ള യോഗമുണ്ടെന്നാണ് ജ്യോത്സ്യന്‍ പ്രവചിക്കുന്നത്. ദിലീപും കാവ്യയും വിവാഹം കഴിക്കുന്ന സമയത്ത് ഒരാള്‍ക്ക് കണ്ടകശനിയും മറ്റേയാൾക്ക് ഏഴരാണ്ട ശനിയും ആയിരുന്നു എന്നാണ് സന്തോഷ് നായര്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ ഇവർ വിവാഹം കഴിക്കുന്നത് പ്രയാസങ്ങൾ ഉണ്ടാക്കുമെന്ന് ഇവരുടെ വിവാഹ സമയത്ത് തന്നെ താരങ്ങളെ ചൂണ്ടിക്കാണിച്ചിരുന്നതായും സന്തോഷ് അവകാശപ്പെടുന്നുണ്ട്. ഇവരുടെ വിവാഹം നടക്കുന്ന സമയത്ത് ഇവര്‍ക്ക് വേണ്ടപ്പെട്ട ആൾ തന്നോട് ചോദിച്ചിരുന്നു. അന്ന് താൻ 2017 മുതല്‍ 2019 വരെ ഇവർ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെ മറികടന്നായിരുന്നു വിവാഹം നടന്നത്. വിവാഹം ചെയ്താൽ ദിലീപിന് കാരാഗൃഹവാസം അടക്കമുണ്ടാകുമെന്നും താന്‍ പറഞ്ഞിരുന്നു എന്നും ജോത്സ്യന്‍ പറയുന്നുണ്ട്. കാവ്യയുടെ നക്ഷത്ര നോക്കിയാൽ ദിലീപ് അവരെ മോശമായ സമയത്താണ് കല്യാണം കഴിച്ചതെന്ന് പറയുന്നു.

കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിലും പ്രശ്നങ്ങൾ ഉണ്ട് അതിനാൽ വിവാഹ ജീവിതം പരാജയമായിരിക്കുമെന്നും ഇദ്ദേഹം പറയുന്നു. കാവ്യയേയും ദിലീപിനേയും സംബന്ധിച്ച് അവര്‍ക്ക് മൂന്ന് വിവാഹത്തിന് യോഗമുണ്ടെന്നും ജോത്സ്യന്‍ പറയുന്നുണ്ട്. വിവാഹത്തിന് മുൻപേ ഇവർ പരിഹാരം ചെയ്യണമായിരുന്നു എന്നും അത് ചെയ്തില്ലെന്നും എന്നാൽ പരിഹാരം ചെയ്താൽ എല്ലാ പ്രശ്നങ്ങളും നീങ്ങും എന്നും പ്രവചനത്തിൽ പറയുന്നു. ഭാവിയിൽ എന്തൊക്കെ സംഭവിക്കുമെന്ന് തനിക്ക് അറിയാമെന്നും അതൊന്നും താൻ പറയില്ലെന്നും പറഞ്ഞു. ജോത്സ്യന്റെ പ്രവചനമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഇതിനെതിരെ പലരും രംഗത്ത് എത്തിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കണം എന്ന് പറയുന്നവരാണ് അധികവും.