മകളുടെ പിറന്നാള്‍ ഗംഭീരമാക്കി ആര്യ, ഒപ്പം മറ്റൊരു സന്തോഷവും പങ്കു വച്ച് താരം; മകള്‍ക്കും ആര്യയ്ക്കും ആശംസകളുമായി താരങ്ങള്‍

ബഡായി ബംഗ്ലാവിലൂടെ ആരാധക ശ്രദ്ധ നേടിയെടുത്ത താരമാണ് ആര്യ. ദൂര ദര്‍ശനിലെ മാന്‍ എന്ന സീരിയലിലൂടെയായിരുന്നു ആര്യയുടെ അരങ്ങേറ്റം. പിന്നീട് അമൃത ടിവിയിലെ ഓഫീസര്‍ എന്ന സീരിയലില്‍ അഭിനയിച്ചു. ചന്ദ്രലേഖ, അച്ചന്റെ മക്കള്‍,നക്ഷത്ര ദീപങ്ങള്‍ ,നിലാപക്ഷി, സ്ത്രീധനം തുടങ്ങി കുറച്ച് സീരിയലുകള്‍ താരം ചെയ്തിട്ടുണ്ട്. 2010 മുതല്‍ താരം സിനിമയിലും സജീവമാണ്. ഇപ്പോള്‍ പല ബിസിനസുകളിലും താരം പങ്കാളിയാണ്.  അര്‍ച്ചന സുശീലിന്റെ സഹോദരനായ രോഹിത്തിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ഇതില്‍ മകളുമുണ്ട്. എന്നാല്‍ അത് ഇരുവരും വേര്‍പിരിഞിരുന്നു. തുടര്‍ന്ന് ആര്യ ഇപ്പോഴും സിംഗിളായി തന്നെ ജീവിക്കുകയാണ്.

രണ്ടാമതും താന്‍ വിവാഹം കഴിക്കുമെന്നും അതിന് പറ്റിയ വരനെ നോക്കുകയാണെന്നും താരം കുറച്ചു നാളുകള്‍ക്കു മുന്‍പ് തന്റെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുന്നു. താരത്തിന് ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ തന്നെ ചതിച്ചുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇന്‍സ്റ്റര്‍ ഗ്രാമില്‍ തന്നെ വണ്‍ മില്യണിലധികം ഫോളോവേഴ്‌സ് ആര്യക്കുണ്ട്. ആര്യ പങ്കു വയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും പെട്ടെന്ന്‌ന വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ മകളുടെ പതിനൊന്നാം പിറന്നാള്‍ താരം അതി ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്. മാത്രമല്ല സഷ്യല്‍ മീഡിയയില്‍ താരം അതിന്റെ കുറിപ്പും പഹ്കു വച്ചിട്ടുണ്ട്. മകളുടെ പിറന്നാളിനൊപ്പം മറ്റൊരു സന്തോഷവും ആര്യ പങ്കു വയ്ക്കുകയാണ്.

അത് മറ്റൊന്നുമല്ല. തന്റെ ബിസിനസായ കാഞ്ചീവരത്തിന്റെ പുതിയ സ്റ്റോര്‍ കൊച്ചിയില്‍ തുടങ്ങിയതിന്‍രെ സന്തോഷമാണ് ആര്യ പങ്കിട്ടത്. മകളാണ് പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്ന് തന്‍രെ ജീവിത്തിലെ വലിയ സന്തോഷത്തിന്‍രെ ദിവസമാണ്. എല്ലാ വര്‍ഷവും ഫെബ്രുവരി എനിക്ക് വളരെ സ്‌പെഷ്യലാണെന്നും ഇന്ന് മകള്‍ക്ക് പതിനൊന്ന് വയസ്്് തികഞ്ഞുവെന്നും ജീവിതത്തില്‍ പല പ്രതിസന്ധികളും തിരിച്ചടികളും നേരിട്ടപ്പോള്‍ ഞാന്‍ തളര്‍ന്നപ്പോള്‍ പ്രചോദനം അവളായിരുന്നു. അവള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. അവല്‍ നല്ല ഒരു വ്യക്തിയായി വളരുകയാണ്. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും എല്ലാവരും ഒത്തു ചേര്‍ന്നു. വളുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ഞങ്ങള്‍ കൊച്ചിയില്‍ കാഞ്ചീവരത്തിന്റെ പുതിയ സ്റ്റോറും തുറക്കുന്നത്.

അവളുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ എനിക്ക് ഇത് തുടങ്ങണമായിരുന്നു. അവള്‍ തന്നെ അത് ഉദ്ഘാടനം ചെയ്യണമെന്നും ഞാന്‍ ഏറെ ആഗഹിച്ചതായിരുന്നുവെന്നും എന്നെ പലരും തകര്‍ക്കാന്‍ നോക്കിയപ്പോള്‍ തളരാതെ പിടിച്ചു നിന്നത് അവള്‍ക്ക് വേണ്ടിയായിരുന്നു. എനിക്ക് പിന്തുണ നല്‍കിയത് എന്റെ കുടുംബമായിരുന്നു. എല്ലാത്തിനും നന്ദി എന്റെ മകള്‍ക്കും വീട്ടുകാര്‍ക്കുമാണ്. ഞാന്‍ ആഗ്രഹിച്ചതെല്ലാം ഞാന്‍ നേടി. ഹാപ്പി ബര്‍ത്ത് ഡേ വാവേ എന്നുമായിരുന്നു ആര്യ കുറിച്ചത്. പേളി മാണി, രമേഷ പിഷാരടി, സാബുമോന്‍, രഞ്ജിനി ഹരിദാസ്, അപര്‍ണ തോമസ്,ശ്വേതാ മേനോന്‍ തുടങ്ങിയവരെല്ലാം ആശംസയും വിഷസും ആര്യക്കും മകള്‍ക്കും നേര്‍ന്നിരിക്കുകയാണ്.