ഇരുപത്തിമൂന്നാം വയസില്‍ ചേച്ചിയാകുന്നു, അമ്മയുടെ നിറ വയറില്‍ കെട്ടിപിടിച്ച് സന്തോഷം പങ്കു വച്ച് നടി ആര്യ പാര്‍വ്വതി; ചിത്രം വൈറലാകുന്നു

നടി, മോഡല്‍, ഡാന്‍സര്‍ എന്നീ മേഖലകളിലെല്ലാം സജീവമായ താരമാണ് ആര്യ പാര്‍വ്വതി. കൂടാതെ ഇന്‍സ്റ്റര്‍ ഗ്രാമിലും താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഇളയവള്‍ ഗായത്രി ,ചെമ്പട്ട് തുടങ്ങിയ സീരിയലുകളിലെല്ലാം അഭിനയിച്ച നടിയാണ് ആര്യ. ഇന്‍സ്റ്റര്‍ഗ്രാമിലും സജീവ സാന്നിധ്യമായി മാറിയ ആളാണ് ആര്യ. ആര്യ തന്റെ നൃത്ത ചുവടുകളും ഫോട്ടോ ഷൂട്ടുകളുമൊക്കെ ഇന്‍സ്റ്റയില്‍ പങ്കു വയ്ക്കാറുമുണ്ട്. ഈ ശാലീന സുന്ദരിക്ക് നിരവധി ആരാകരും ഉണ്ട്. ഇപ്പോഴിതാ താരം പങ്കു വച്ച ഒരു പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ വീട്ടിലെ വലിയ ഒരു വിശേഷമാണ് താരം പങ്കു വച്ചിരിക്കുകയാണ്.

ജീവിതത്തില്‍ അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു കൈവന്നു എന്ന സന്തോഷമാണ് ആര്യ പാര്‍വ്വതി ഇപ്പോള്‍ താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചപ്പോല്‍ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ആര്യയുടെ അമ്മയായ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്ന വിവരമാണ് താരം വളരെ സന്തോഷത്തോടെ പങ്കിട്ടത്.  അമ്മയുടെ നിറ വയറില്‍ കെട്ടി പിടിച്ച് നില്‍ക്കുന്ന ചിത്രവുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.

ഇരുപത്തി മൂന്ന് വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ആ സന്തോഷത്തില്‍ മതിമറന്ന് ഇരിയ്ക്കുകയാണ് ഞാന്‍. ഒരു അമ്മയുടെയും വല്യേച്ചിയുടെയും റോള്‍ ഏറ്റെടുക്കാന്‍ ഞാന്‍ എപ്പോഴെ റെഡിയായിരി ക്കുകയാണ്. സ്‌നേഹത്തോടെയും പിന്തുണയോടെയും. വേഗം വരൂ എന്റെ കുഞ്ഞു വാവേ’ എന്നാണ് ആര്യയുടെ തന്റെ ഇന്‍സ്റ്റര്‍ ഗ്രാമില്‍ താരം കുറിപ്പ് പങ്കു വച്ചത്. തന്റെ കുടുംബത്തിലെ വിശേഷമറിയിച്ചതിനു പിന്നാലെ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകളറിയിച്ച് കമന്റു ചെയ്തിരിക്കുന്നത്. നടി അനുശ്രീയാണ് ആദ്യം കമന്റു ചെയ്തത്. കല്യാണി, സൗപര്‍ണിക എന്നിവരും കമന്റു ചെയ്തിട്ടുണ്ട്. ആശംസകള്‍ എന്നാണ് താരങ്ങള്‍ കമന്റു ചെയ്തിരിക്കുന്നത്.

കലോത്സവ വേദികളില്‍ തുടര്‍ച്ചായി മോഹിനിയാട്ടത്തില്‍ മൂന്ന് തവണ വിജയം നേടിയ നല്ല ഒരു നര്‍ത്തകിയാണ് താരം. ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍ നിന്നു മോഹിനിയാട്ടത്തില്‍ ബിരുദം നേടിയ താരമാണ് ആര്യ. അതേ സമയം നൃത്തം തന്‍രെ പാഷനും പ്രൊഫന്റെ ഭാഗവുമൊക്കെ ആക്കി മാറ്റിയിരിക്കുകയാണ് ഈ പെണ്‍കുട്ടി. ചെമ്പട്ട് എന്ന സീരിയിലൂടെയാണ് ആര്യ പാര്‍വ്വതി അഭിനയത്തിലേയ്ക്കു എത്തുന്നത്.

പിന്നീട്  വളരെ ബോള്‍ഡായ കഥാ പാത്രമായി ഇളയവള്‍ ഗായത്രി എന്ന സീരിയലിലും ആര്യ പാര്‍വ്വതി എത്തിയിരുന്നു. നിരവധി ഫോളേവേഴ്‌സുള്ള താരമാണ് ആര്യ അതുകൊണ്ട് തന്നെ ഈ വാര്‍ത്ത ആരാധരും ഏറ്റെടുത്തിരിക്കുകയാണ്. നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് സന്തോഷവും അഭിമാനവും തോന്നുന്നു എന്നായിരുന്നു ഒരു കമന്റ്. തന്റെ അക്കൗണ്ടില്‍ ഡാന്‍സ് ഷോര്‍ട്‌സ് വീഡിയോസും അമ്മയുമായുള്ള റീലുകളുമെല്ലാം ആര്യ പങ്കു വയ്ക്കാറുണ്ട്.

Articles You May Like