ചേച്ചിക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തി. സന്തോഷം പങ്കുവച്ച് ആര്യ പാര്‍വ്വതി; ആശംസകളോടെ ആരാധകര്‍

സീരിയല്‍ നടി ആര്യ പാര്‍വ്വതി കഴിഞ്ഞ ദിവസം പങ്കു വച്ച ഒരു ചിത്രം വന്‍ വൈറലായി മാറിയിരുന്നു. 23 വര്‍ങ്ങള്‍ക്ക് ശേഷം തന്റെ അമ്മ ദീപ്തി വീണ്ടും ഗര്‍ഭിണിയായതിന്റ സന്തോഷ ചിത്രമാണ് താരം പങ്കിട്ടത്.ആര്യ അമ്മയുടെ നിറ വയറില്‍ കെട്ടി പിടിച്ച് നില്‍ക്കുന്ന ചിത്രം പെട്ടെന്ന് തന്നെ വൈറലായിരുന്നു.താന്‍ ഒരു ചേച്ചി ആകാന്‍ പോകുന്നുവെന്നാണ് താരം വ്യക്തമാക്കിയത്. ഇരുപത്തി മൂന്ന് വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ആ സന്തോഷത്തില്‍ മതിമറന്ന് ഇരിയ്ക്കുകയാണ് ഞാന്‍. ഒരു അമ്മയുടെയും വല്യേച്ചിയുടെയും റോള്‍ ഏറ്റെടുക്കാന്‍ ഞാന്‍ എപ്പോഴെ റെഡിയായിരിക്കുകയാണ്.സ്‌നേഹത്തോടെയും പിന്തുണയോടെയും. വേഗം വരൂ എന്റെ കുഞ്ഞു വാവേ’ എന്നാണ് ആര്യ തന്റെ ഇന്‍സ്റ്റയില്‍ കുറിച്ചത്.

ഇപ്പോഴിതാ തന്‍രെ കുഞ്ഞു വാവ എത്തിയിരിക്കുന്ന സന്തോഷം ആര്യ പങ്കു വച്ചിരിക്കുകയാണ്. ബേബി ഗേളാണ് ജനിച്ചതെന്നും താന്‍ ഒരു ചേച്ചിയായി എന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം തന്റെ ഇന്സ്റ്റര്‍ ഗ്രാമില്‍ കുറിച്ചു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ കുടുംബത്തിലേയ്ക്ക് കുഞ്ഞതിഥി എത്തിയിരിക്കുന്നത്. അതേസമയം ബിഹൈന്‍വുഡ്‌സിന് ആര്യയും അമ്മയും കഴിഞ്ഞ ദിവസം അഭിമുഖം നല്‍കിയിരുന്നു. തനിക്ക് എട്ട് മാസം വരെ അമ്മ ഗര്‍ഭിണി ആണെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ആര്യ പറഞ്ഞത്.

ആര്യ വീട്ടിലില്ലായിരുന്നു ആ സമയത്തെന്നും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഗര്‍ഭിണി ആണെന്നറിയുമ്പോള്‍ ആര്യ അത് എങ്ങനെ എടുക്കുമെന്നും അവളുടെ കരിയറിലോ മുന്നോട്ടുള്ള ജീവിതത്തിനോ അത് തടസ മാകരുതെന്നും താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് പറയാതിരുന്നതെന്നും ആര്യയുടെ അമ്മ പറഞ്ഞിരുന്നു. അച്ചനാണ് അവളോട് ഇക്കാര്യം പറഞ്ഞത്. അമ്മ ഞാന്‍ ഫോണ്‍ വിളിക്കുമ്പോള്‍ വയറിനു മുകളിലോട്ടു മാത്രം കാണിച്ചായിരുന്നു വീഡിയോ കോള്‍ ചെയ്തിരുന്നതെന്നും ആര്യ പറഞ്ഞിരുന്നു. ഗര്‍ഭിണിയാണെന്ന് അറിയാന്‍ വൈകിയെന്നാണ് ആര്യയുടെ അമ്മ പറയുന്നത്.

തനിക്ക് പീരിയഡ്സ് റഗുലറല്ലായിരുന്നുവെന്നും ഒരുപാട് യാത്രകളൊക്കെ ചെയിതിരുന്നുവെന്നും പിന്നീട് ഗുരുവായൂരില്‍ പോയപ്പോള്‍ ഒട്ടും വയ്യാതെ ആയി എന്നും ഡോക്ടറെ കണ്ടപ്പോഴാണ് 24 ആഴ്ച്ച ഗര്‍ഭിണി ആണെന്ന് അറിഞ്ഞതെന്നും ദീപ്തി വ്യക്തമാക്കുന്നു. ആര്യയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തനിക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വളരെ കോപ്ലീക്കേഷന്‍ ഉള്ളതു കൊണ്ടു പത്തുമാസം ബെഡ് റെസ്റ്റിലായിരുന്നു. അതുകൊണ്ട് തന്നെ ഇനി കുട്ടി വേണ്ട എന്ന് തീരുമാനിച്ചിരുന്നു. പിന്നീട് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ആര്യയോട് എങ്ങനെ പറയുമെന്ന ടെന്‍ഷനിലായിരുന്നുവെന്നും ആര്യ എന്നെ തന്നെ ഡിപെന്‍ഡ് ചെയ്യുന്ന കുട്ടിയായതിനാല് അടുത്ത കുട്ടി വരുമ്പോള്‍ അവള്‍ക്ക് സങ്കടം വരുമോ എന്ന് ഞാന്‍ ആലോചിച്ചിരുന്നു.

പക്ഷേ ആര്യ അതറിഞ്ഞപ്പോള്‍ എന്താണ് പറയാതിരുന്നതെന്നും ഞാന്‍ വന്ന് അമ്മയെ നോക്കുകില്ലായിരുന്നോ എന്നുമൊക്കെ ചോദിച്ചു വളരെ സങ്കടപ്പെട്ടുവെന്നും അമ്മ വ്യക്തമാക്കിയിരുന്നു. അതേ സമയം സഹോദരനോ സഹോദരിയോ വരുന്നതില്‍ വളരെ ഹാപ്പിയായിട്ടാണ് ആര്യ ഇരിക്കുന്നത്. ചേച്ചിയല്ല. ഒരമ്മയാകുന്ന ഫീല്‍ തന്നെയാണ് എനിക്കെന്നാണ് ആര്യ അഭിമുഖത്തില്‍ പറഞ്ഞത്. ചെമ്പട്ട്, ഇളയവള്‍ ഗായത്തി എന്നീ സീരിയലുകളില്‍ തിളങ്ങിയ നടിയായ ആര്യ ഒരു ക്ലാസിക്കല്‍ ഡാന്‍സറുമാണ്.

Articles You May Like