
ഞങ്ങള്‍ ലിവിങ് റിലേഷനിലായിരുന്നു. ദുബായിലും എന്റെ വീട്ടിലുമെല്ലാം ഒന്നിച്ചാണ് താമസിച്ചത്. പ്രണയം തകര്‍ന്നപ്പോള്‍ ഡിപ്രഷനിലായി. തനിക്ക് പാനിക്ക് അറ്റാക്കുണ്ടായി; ആര്യ മനസു തുറക്കുന്നു
സിനിമാ നടി, അവതാരിക എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പരിചിതമായ മുഖമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യയ്ക്ക് നിരവധി ആരാധകരുണ്ടായത്. പിന്നീട് ബിഗ്‌ബോസിലും വളരെ ആരാധകര്‍ താരത്തിനുണ്ടായിരുന്നു. ആര്യ സീരയല്‍ താരമായ അര്‍ച്ചന സുശീലന്‍രെ സഹോദരനായ രോഹിത്തിനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്, പിന്നീട് ഇവര്‍ വേര്‍ പിരിയുകയും രോഹിത്ത് വെറെ വിവാഹം കഴിക്കുകയും ചെയ്തു. ബിഗ് ബോസിലെത്തിയപ്പോള്‍ ആര്യ തന്‍രെ പ്രണയത്തെപറ്റി തുറന്നു പറഞ്ഞിരുന്നു. തനിക്ക് ഒരു ജാനുണ്ടെന്നായിരുന്നു പറഞ്ഞത്. പിന്നീട് ഇതു വേര്‍പിരിയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരം ഫ്‌ളേവേഴ്‌സ് ഒരു കോടിയില്‍ തന്‍രെ ജീവിതത്തില്‍ സംഭവിച്ചതിനെ പറ്റിയും പ്രണയം പരാജയപ്പെട്ടപ്പോല്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ പറ്റിയും താരം തുറന്നു പറയുകയാണ്.

എന്നാല്‍ ബിഗ്‌ബോസിനു ശേഷം തന്‍ര പ്രണയം തകര്‍ന്നുവെന്ന് തുറന്ന് പറച്ചിലുമായി താരം എത്തിയിരുന്നു. ഇപ്പോഴിതാ തന്‍ര പ്രണയം തകര്‍ന്ന അവസ്ഥ തുറന്നു പറയുകയാണ് ആര്യ. തന്റെ ആദ്യ ഭര്‍ത്താവിന്റെ സഹോദരിയായ അര്‍ച്ചനയുടെ സുഹൃത്തായിരുന്നു അയാള്‍. അങ്ങനെയാണ് ഞങ്ങള്‍ പരിചയമാകുന്നത്. ഏറെ നാളായി തനിക്കു അദ്ദേഹത്തെ അറിയാമായിരുന്നു. പിന്നെ എപ്പോഴോ അത് പ്രണയമായി, പിന്നീട് ഞങ്ങള്‍ ലിവിങ് റിലേഷനിലാണ് കഴിഞ്ഞത്. രണ്ടു പേരുടേയും വീട്ടിലൊക്കെ അറിയാമായിരുന്നു. എന്റെ വീട്ടിലാണ് തിരുവനന്തപുരത്ത് വരുമ്പോള്‍ അവന്‍ താമസിച്ചിരുന്നത്. ദുബായില്‍ അവന്റെ അപ്പാര്‍ട്ട്മെന്റിലും കൊച്ചിയിലുമൊക്കെ ഒരുമിച്ച് തന്നെയായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. .

മൂന്ന് കൊല്ലം ഭയങ്കര പ്രണയമായിരുന്നു. പലരും അയാള്‍ക്ക് ഇതു ടൈം പാസാണെന്നും ഹോബിയാണെന്നും പറഞ്ഞിരുന്നു തന്നോട്. എന്നാല്‍ താനത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. തനിക്ക് വലിയ വിശ്വാസമായിരുന്നു അയാളെ. തന്നെ ബിഗ് ബോസിലേയ്ക്കു പറഞ്ഞയച്ചത് അയാളായിരുന്നു. എയര്‍ പോര്‍ട്ടില്‍ കൊണ്ടു വിട്ടപ്പോള്‍ വളരെ സങ്കടത്തോടെയാണ് തന്നെ അയാള്‍ യാത്രയാക്കിയത്. ബിഗ്‌ബോസില്‍ കയറുന്നതിന് മുന്‍പ് വീഡിയോ കോള്‍ വിളിച്ചപ്പോല്‍ അയാള്‍ കരയുകയായിരുന്നു. കുറെ നാള്‍ കഴിഞ്ഞല്ലേ ഇനി കാണാന്‍ പറ്റു എന്നു പറഞ്ഞാണ് അയാള്‍ കരഞ്ഞത്. പക്ഷേ അയാളെന്നെ ചതിക്കുകയായിരുന്നു. ബിഗ് ബോസില്‍ നിന്നു പുറത്തു വന്നപ്പോള്‍ അയാളെ ഞാന്‍ വിളിച്ചു. ആദ്യം ഫോണെടുത്തില്ല.

പിന്നെ അന്വേഷിച്ചപ്പോള്‍ അയാള്‍ നാട്ടിലില്ല. ദുബായിലാണെന്നറിഞ്ഞു. പിന്നീടറിഞ്ഞു തന്‍രെ സുഹൃത്താ യിരുന്ന ഒരുത്തി അയാളുമായി പ്രണയത്തിലായി എന്ന്. അവര്‍ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. അയാള്‍ രണ്ടു തവണ ഡിവോഴ്സ് ആയ ആളാണ്. അവരുടെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങല്‍ പറയാന്‍ വിളിച്ച് അവസാനം കാമുകനെ കൂട്ടുകാരി തട്ടിയെടുത്തു. ആ പ്രണയ നൈരാശ്യം കാരണം തനിക്ക് ഡിപ്രഷന്‍ വന്നു, പാനിക്ക് അറ്റാ്ക്ക് വരെ ഉണ്ടായി.അയാളെ മറക്കാന്‍ പറ്റാത്തതിനാല്‍ ദുബായില്‍ പോയി. അയാളുടെ കാലു വരെ പിടിച്ചു ഞാന്‍ കരഞ്ഞിരുന്നു. തന്റെ ദുഖത്തിലെല്ലാം കൈത്താങ്ങായത് മുന്‍ ഭര്‍ത്താവായിരുന്നു. എപ്പോഴും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. മകളുടെ കാര്യത്തില്‍ ഒരുമിച്ചാണ് തീരുമാനം എടുക്കുന്നത്.