
വേര്‍ പിരിഞ്ഞെങ്കിലും മകളെ ഞാന്‍ ഒറ്റയ്ക്കല്ല വളര്‍ത്തുന്നത്, എല്ലാ കാര്യത്തിലും അവളുടെ അച്ചനും ഞങ്ങള്‍ക്കൊപ്പമുണ്ട്; ആര്യ ബഡായി
ബഡായി ബംഗ്ലീവിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുയ താരമാണ് ആര്യ ബാബു. അഭിനേതക്രി, അവതാരിക എന്ന നിലയില്‍ നിന്ന് ആര്യ ഇപ്പോള്‍ വലിയ ഒരു ബിസിനസുകാരിയുമായി വളര്‍ന്നിരിക്കുകയാണ്. ടെലിവിഷന്‍ രംഗത്ത് സജീവമായ ആര്യ ഇപ്പോള്‍ സിനിമയിലും വീണ്ടും സജീവമാകാന്‍ തുടങ്ങുകയാണ്. ദൂര ദര്‍ശനിലെ മാന്‍ എന്ന സീരിയലിലൂടെയായിരുന്നു ആര്യയുടെ അരങ്ങേറ്റം. പിന്നീട് അമൃത ടിവിയിലെ ഓഫീസര്‍ എന്ന സീരിയലില്‍ അഭിനയിച്ചു. ചന്ദ്രലേഖ, അച്ചന്റെ മക്കള്‍,നക്ഷത്ര ദീപങ്ങള്‍ ,നിലാപക്ഷി, സ്ത്രീധനം തുടങ്ങി കുറച്ച് സീരിയലുകള്‍ താരം ചെയ്തിട്ടുണ്ട്. അര്‍ച്ചന സുശീലിന്റെ സഹോദരനായ രോഹിത്തിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ഇതില്‍ മകളുമുണ്ട്. എന്നാല്‍ അത് ഇരുവരും വേര്‍പിരിഞിരുന്നു. തുടര്‍ന്ന് ആര്യ ഇപ്പോഴും സിംഗിളായി തന്നെ ജീവിക്കുകയാണ്.

രണ്ടാമതും താന്‍ വിവാഹം കഴിക്കുമെന്നും അതിന് പറ്റിയ വരനെ നോക്കുകയാണെന്നും താരം കുറച്ചു നാളുകള്‍ക്കു മുന്‍പ് തന്റെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുന്നു. താരത്തിന് ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ തന്നെ ചതിച്ചുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. രോഹിത്തുമായി പ്രണയ വിവാഹമായിരുന്നു ആര്യയുടേത്. കാമുകന്‍രെ വഞ്ചനയില്‍ പല പ്രശ്‌നങ്ങളും തനിക്കുണ്ടായി എന്നും പാനിക് അറ്റാക്ക് വരെ ഉണ്ടായി എന്നും താരം തന്നെ തുറന്ന് പറഞ്ഞിരുന്നു. അന്നെല്ലാം തനിക്ക് എല്ലാത്തിനും കൂടെ നിന്നത് രോഹിത്തായിരുന്നു. അടുത്തിടെ താരം തന്റെ മകളുടെ പതിനൊന്നാം പിറന്നാല്‍ ആഘോഷിച്ചിരുന്നു.

കാഞ്ചീവരം എന്ന വസ്ത്ര ശാലയുടെ സിഇഒആണ് താരം. അതിന്‍രെ കൊച്ചിയിലെ പുതിയ സ്റ്റോറുമിന്‍രെ ഉദ്ഘാടനവും താരം മകളുടെ ബര്‍ത്ത് ഡേയില്‍ നടത്തിയിരുന്നു. ഇപ്പോവിതാ താരം തന്‍രെ മുന്‍ഭര്ത്താവിനെ പറ്റിയും മകളെ പറ്റിയുമൊക്കെ മനോരമ ഓണ്‍ലൈനോട് തുറന്ന് പറഞ്ഞിരിക്കുകയാണ്. സിംഗിള്‍ പേരന്റിങ്ങിനെ പറ്റി ചോദിച്ചപ്പോള്‍ എപ്പോഴും താന്‍ ഒരു സിംഗിള്‍ പേരന്റല്ലായെന്നും ഞാനും രോഹിത്തും ഒരുമിച്ചാണ് മകളായ റോയയെ നോക്കുന്നതെന്നും താരം പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ് അവളുടെ കാര്യം നോക്കുന്നത്. ഒരിക്കലും ഞാന്‍ തന്നെയാണ് മകളെ വളര്‍ത്തുന്നത് എന്ന അവകാശ വാദം ഉന്നയിക്കാന്‍ എനിക്കാവില്ല.

മകളുടെ എല്ലാ കാര്യത്തിലും അവളുടെ അച്ചന്‍ കൂടെ ഉണ്ട്. രോഹിത്ത് ബാംഗ്ലൂരുവിലാണ്. ഇടയ്ക്ക് അവള്‍ രോഹിത്തിനൊപ്പം പോയി നില്‍ക്കും. എന്നും വീഡിയോ കോളിലൂടെ അവര്‍ സംസാരിക്കും. അവള്‍ക്ക് ഒരിക്കലും രോഹിത്തിനെ മിസ് ചെയ്യേണ്ടി വന്നിട്ടില്ല. കാണണം എന്ന് തോന്നുമ്പോഴൊക്കെ അവര്‍ തമ്മില്‍ കാണാറുണ്ടെന്നും താരം പറയുന്നു. ഒപ്പം തന്റെ സിനിമയേ പറ്റിയും താരം പറഞ്ഞു. മകള്‍ വളരെ പക്വതയുള്ള ആളാണെന്നും അവള്‍ക്ക് തന്‍രെ ജോലിയുടെ സ്വഭാവം മനസിലാകുമെന്നും എന്റെ തിരക്കുകളൊക്കെ നന്നായി മനസിലാക്കുകയും ചെയ്യുന്നവളാണെന്നും താരം പറയുന്നു. എവിടെയാണെങ്കിലും അവള്‍ എപ്പോള്‍ വിളിച്ചാലും ഞാന്‍ അവലബിള്‍ ആണ്. ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ തൃപ്തയാണെന്നും താരം പറയുന്നു.