ജീവിക്കാൻ യാതൊരു വിധത്തിലും സമ്മതിക്കുന്നില്ല, വീട്ടിൽ അതിക്രമിച്ചു കയറിയ നടനും പിതാവും ആയ വിജയകുമാറിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് അർഥന ബിനു

മുത്തുഗൗ അടക്കമുള്ള ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികൾക്ക് സുപരിചിതയായി മാറിയ താരമാണ് അർഥന ബിനു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ചുരുങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത അർത്ഥനയ്ക്ക് സിനിമയ്ക്ക് അകത്തും പുറത്തും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തൻറെ അച്ഛനും നടനുമായ വിജയകുമാറിനെ പറ്റിയുള്ള പോസ്റ്റാണ് അർഥന പങ്കുവെച്ചിരിക്കുന്നത്. തൻറെ വീട്ടിൽ അതിക്രമിച്ചു കയറി വിജയകുമാർ ഭീഷണി മുഴക്കി എന്നാണ് അർഥന പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. താരത്തിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ. എന്റെ അച്ഛനും അമ്മയും നിയമപരമായി വർഷങ്ങൾക്ക് മുൻപ് ബന്ധം വേർപെടുത്തിയവരാണ്

അമ്മയ്ക്ക് കിട്ടാനുള്ള സ്വർണത്തിന്റെയും പണത്തിന്റെയും പേരിൽ ഒരു കേസ് കോടതിയിൽ നിലനിൽക്കെ തന്നെ ഇയാൾ പലപ്പോഴും ഞങ്ങളെ ശല്യപ്പെടുത്തുന്നുണ്ട്. വീട്ടിൽ അതിക്രമിച്ച് കയറിയുള്ള ശല്യമാണ് ഇതിൽ പ്രധാനം. അമ്മ ജോലി ചെയ്യുന്ന സ്ഥലത്തും സഹോദരി പഠിക്കുന്നിടത്തും ഒക്കെ ചെന്ന് ഇയാൾ അഴിഞ്ഞാടുകയാണ്. അമ്മയും ഞാനും സഹോദരിയും 80 വയസ്സിന് മുകളിൽ പ്രായമുള്ള മുത്തശ്ശിയും താമസിക്കുന്ന വീട്ടിൽ മതിൽ ചാടിക്കടന്ന് ഇയാൾ അതിക്രമിച്ച് ഇപ്പോൾ വീട്ടിൽ കയറിയിരിക്കുന്നത്. 9.45 പോലീസിൽ ഞാൻ പരാതിപ്പെട്ടെങ്കിൽ പോലും അവരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാക്കാത്തതിനെ തുടർന്നാണ് ഞാനിപ്പോൾ ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടുന്നത്. ഇയാൾക്കെതിരെ ഞങ്ങൾ കൊടുത്ത പല കേസുകളും കോടതിയിലും പോലീസ് സ്റ്റേഷനിലും നിലനിൽക്കവെയാണ് ഇത്തരത്തിലുള്ള അതിക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നത്

ഞാൻ അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായശേഷം അതിൻറെ അണിയറ പ്രവർത്തകരെ വിളിച്ച് തെറി പറയുകയും ഭീഷണിപ്പെടുത്തിയും ഇയാൾ ചെയ്തിട്ടുണ്ട്.ഷെർലോക് പോലെയുള്ള ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചപ്പോൾ ഇയാൾ അതിനെതിരെ കേസ് കൊടുത്തു. തുടർന്ന് ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയിക്കുന്നത് എന്ന് എഴുതി ഒപ്പിട്ടു കൊടുക്കേണ്ട അവസ്ഥ പോലും വന്നിട്ടുണ്ട്. ജീവിക്കാൻ വേണ്ടി എൻറെ മുത്തശ്ശി എന്നെ വിക്കുന്നു എന്നാണ് ഇയാൾ പറഞ്ഞു നടക്കുന്നത്. അഭിനയം എനിക്കൊരു അഭിനിവേശമാണ്. അതുകൊണ്ടുതന്നെ ആരോഗ്യമുള്ളടത്തോളം കാലം ഞാൻ അഭിനയിക്കുക തന്നെ ചെയ്യും. ഇനിയും ഒരുപാട് കാര്യങ്ങൾ എഴുതാൻ ഉണ്ടെങ്കിലും ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് പരിമിതി ഉള്ളതുകൊണ്ട് നിർത്തുന്നു എന്നാണ് അർഥന പറഞ്ഞിരിക്കുന്നത്.