ഇരുപതാം വയസില്‍ വീട്ടുകാരെ വെറുപ്പിച്ച് പ്രണയിച്ച ആളെ വിവാഹം കഴിച്ചു, അത് തകര്‍ന്നപ്പോള്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു; ആദ്യ വിവാഹത്തെ പറ്റി അപ്‌സര തുറന്ന് പറയുന്നു

സാന്ത്വനത്തിലെ ജയന്തിയായി പ്രേക്ഷക മനസില്‍ കുടിയേറിയ കഥാപാത്രമാണ് അപ്സര. താരം കോമഡി പരിപാടികളിലൂടെയാണ് സീരിയല്‍ രംഗത്തേയ്ക്ക് കടന്നു വരുന്നത്. ഇന്‍സ്ററര്‍ഗ്രാമില്‍ വളര സജീവമായ താരമാണ് അപ്സര. തന്റെ വിവാഹ ശേഷമുള്ള എല്ലാ വിശേഷങ്ങളും അപ്സര പങ്കു വയ്ക്കാറുണ്ട്. രണ്ടു വര്‍ഷം പ്രണയിച്ച ശേഷമാണ് അപ്‌സരയും ടെലി വിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആല്ബിയും 2021 ഡിസംബറില്‍ ചോറ്റാനിക്കരയില്‍ വച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് ഒരുപാട് വിവാദങ്ങള്‍ കൂടി കേള്‍ക്കേണ്ടി വന്ന നടിയാണ് അപ്സര. അപ്സര നേരത്തെ വിവാഹം ചെയ്തതാണെന്നും അതില്‍ കുട്ടി ഉണ്ടെന്നും അങ്ങനെ പല കാര്യങ്ങളും പുറത്തു വന്നിരുന്നു. എന്റേത് രണ്ടാം വിവാഹം തന്നെയായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇരു വീട്ടുകാര്‍ക്കും ആദ്യം നല്ല എതിര്‍പ്പായിരുന്നുവെന്നും പിന്നെയാണ് ഇരു വീട്ടുകാരും  വിവാഹത്തിന് സമ്മതിച്ചതെന്നും താരം തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ വിമണ്‍സ് ഡേയില്‍ ഏഷ്യാനൈറ്റിലെ വണ്ടര്‍ വിമണ്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ തന്റെ ഭൂത കാലത്തെ പറ്റി അപ്‌സര പറയുകയാണ്. നല്ല ഒരു കുടുംബത്തിലായിരുന്നു ഞാന്‍ ജനിച്ചത്. അച്ചന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. എന്റെ അമ്മയാകട്ടെ കെപിഎസിയിലെ നാടകങ്ങളില്‍ സജീവമയായി പ്രവര്‍ത്തി ച്ചിരുന്നു. പക്ഷേ വിവാഹ ശേഷം അച്ചന് ഇഷ്ടമില്ലാത്തതിനാല്‍ അമ്മ അഭിനയം ഉപേക്ഷിച്ചു. അമ്മയുടെ കഴിവാണ് എനിക്ക് കിട്ടിയത്. അമ്മയും അച്ചനും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ചന്‍ മരിച്ചു. പിന്നെ അമ്മയാണ് എന്നെ കഷ്ട്ടപ്പെട്ട് വളര്‍ത്തിയത്. സ്ത്രീയെന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ്  ഞാന്‍. പക്ഷേ ഒരുപാട് വേദനിച്ച ഒരു കാലം എനിക്ക് ഉണ്ടായിരുന്നു.

ഇരുപതാമത്തെ വയസില്‍ ഇഷ്ടട്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ച ആളാണ് ഞാന്‍. വീട്ടുകാരെ ധിക്കരിച്ച് എന്റെ സ്വന്തം ഇഷ്ടത്തിനാണ് അന്ന് ഞാന്‍ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ജീവിതത്തില്‍ പലതും സംഭവിച്ചു. ഒടുവില് ആ ബന്ധം താന്‍ ഒഴിവാക്കി. ഒരിക്കലും ചേര്‍ന്നു പോകാതെ ആയപ്പോള്‍ തന്റെ മുന്‍ ഭര്‍ത്താവും താനും ഒരുമിച്ച് പിരിയാന്‍ തീരുമാനിച്ചു. കുറെ സഹിച്ചിട്ടാണ് താന്‍ ആ ബന്ധത്തി്ല്‍ നിന്ന് പുറത്തു വന്നത്. പല വാര്‍ത്തകളും ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ എന്റെ തീരുമാനം വളരെ ശരിയായിരുന്നുവെന്ന് എനിക്ക് തോന്നാറുണ്ട്. ഭര്‍തൃ വീട്ടില്‍ പെണ്‍കുട്ടികള്‍ ആത്മ ഹത്യ ചെയ്യുന്നത് അവരുടെ വീട്ടുകാര്‍ അവരെ ഏറ്റെടുക്കാത്തതിനാലാണ്.

ഒരു ദാമ്പത്യം പരാജയപ്പെടുമ്പോള്‍ അതില്‍ നിന്നും പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ സ്വീക രിക്കാന്‍ വീട്ടുകാരും നാട്ടുകാരും തയ്യാറാണ് എന്നുണ്ടെങ്കില്‍ ഒരിക്കലും ഒരു പെണ്‍കുട്ടി  ആത്മഹത്യ ചെയ്യില്ലെന്നും താരം പറയുന്നു. ഞാന്‍ എന്റെ വീട്ടുകാരെ വെറുപ്പിച്ചാണ് വിവാഹം കഴിച്ചത്. എന്റെ ആദ്യ ബന്ധം തകര്‍ന്നപ്പോള്‍ എനിക്ക് വീട്ടില്‍ പോകാനാകുമായിരുന്നില്ല.

എന്റെ പ്രണയം അറിഞ്ഞപ്പോല്‍ തന്നെ എന്റെ അമ്മ ആശുപത്രിയിലായിരുന്നു, അപ്പോല്‍ പിന്നെ തകര്‍ന്ന ബന്ധത്തെ പറ്റി എനിക്ക് പറയാനാകുമായിരുന്നില്ല. എനിക്ക് ആത്മഹത്യ അല്ലാതെ വെറെ വഴി ആ സമയത്ത് ഇല്ലായിരുന്നു. അതിന് ഞാന്‍ ശ്രമിച്ചു. പിന്നീട് രക്ഷപ്പെട്ടപ്പോഴാണ് ഇനി ഒരിക്കലും അതിനെ പറ്റി ചിന്തിക്കില്ല എന്ന തീരുമാനം താന്‍ എടുത്തത്.  ഭര്‍തൃ വീട്ടില്‍ പീഡനം സഹിക്കുന്ന പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ഒരു കാരണവശാലും ആത്മഹത്യ ചെയ്യരുതെന്നാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് മകള്‍ മരിച്ചുപോയി എന്ന് പറയുന്നതിനെക്കാള്‍ അവള്‍ ഡിവോഴ്സായി എന്ന് പറയുന്നതാണ് ഭേദമെന്നും അപ്‌സര കൂട്ടിച്ചേര്‍ക്കുന്നു.

Articles You May Like