
“സത്യം എല്ലാവരും അറിയണം എനിക്കത് മതി, നിയമപരമായി മുൻപോട്ട് പോകാനുള്ള സാമ്പത്തികം ഇല്ല, എന്നെ കുറ്റം പറഞ്ഞ് നടക്കുന്നവൾ” അപ്സരയുടെ ആദ്യ ഭർത്താവ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അപ്സര. നിരവധി സീരിയലുകളിൽ അഭിനയിച്ച താരം ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനത്തിലാണ് അഭിനയിക്കുന്നത്. അപ്സര തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും ആദ്യ വിവാഹവും വിവാഹമോചനത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ അപ്സര പറഞ്ഞതിലെ ചില പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി നടിയുടെ ആദ്യ ഭർത്താവ് കണ്ണൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

ടെലിവിഷൻ ഷോകളുടെ പിന്നിൽ പ്രവർത്തിക്കുന്ന കണ്ണന്‍ റോണ്‍ ആയിരുന്നു അപ്സരയെ ആദ്യം വിവാഹം കഴിച്ചത്. അപ്സര തന്റെ ഇരുപതാമത്തെ വയസ്സിലാണ് വിവാഹിതയാകുന്നത്. എന്നാൽ അധികം വൈകാതെ ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. കഴിഞ്ഞ വര്ഷം അപ്സര രണ്ടാമതും സീരിയൽ രംഗത്തുള്ള ആൽബി ഫ്രാൻസിസിനെ വിവാഹം കഴിക്കുകയും ചെയ്തു. കണ്ണന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കണ്ണനെതിരെ പരാതി നൽകിയിരിക്കുകയാണ് അപ്സര ഇപ്പോൾ. അതിനാൽ തന്നെയും തനിക്ക് വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വന്നെന്നാണ് കണ്ണൻ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്.

കണ്ണൻ പറഞ്ഞത് കഴിഞ്ഞ ദിവസം അപ്‌സര നൽകിയ പരാതിയില്‍ തന്നെ വിളിപ്പിച്ചിരുന്നെന്നും ഇപ്പോൾ എല്ലാവരുടെ പിന്തുണയും അവള്‍ക്കായത് കൊണ്ട് വീഡിയോസ് താന്‍ ഡിലീറ്റ് ചെയ്യുകയാണെന്നുമാണ് കണ്ണൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. താൻ പങ്കുവെച്ച വീഡിയോ കണ്ടിട്ട് തന്റെ ആദ്യ ഭാര്യ സൈബര്‍ സെല്ലില്‍ പരാതി നൽകി. ആരാണെന്ന് താൻ പറയുന്നില്ല എന്നും ഇപ്പോൾ അതിന്റെ പേരില്‍ തന്നെ വിളിച്ച് വരുത്തി എന്നും അവിടെ അവളും വന്നിരുന്നു എന്നാണ് കണ്ണൻ പറഞ്ഞത്.

എന്നാൽ ഇപ്പോൾ നിയമപരമായി എല്ലാ സപ്പോര്‍ട്ടും അവളുടെ കൂടെയാണ് നിന്നതെന്നും തന്നെ കൊണ്ട് വീഡിയോ കളയാനും അല്ലെങ്കിൽ കോടതിയിലൂടെ കേസുമായി മുൻപോട്ട് പോകാമെന്നും പറഞ്ഞെന്നും കണ്ണൻ പറഞ്ഞു. എന്നാൽ ഇപ്പോൾ തനിക്ക് കേസുമായി മുന്നോട്ട് പോകാനുള്ള സാമ്പത്തിക സ്ഥിതി തനിക്കില്ലെന്നും അതേസമയം സത്യം എന്താണെന്ന് കുറച്ച് പേരെങ്കിലും അറിഞ്ഞിരിക്കണമെന്നൊരു ആഗ്രഹം ഉണ്ടായിരുന്നെന്നും എല്ലാവരും അതറിഞ്ഞു തനിക്ക് അത് മതിയെന്നും പറഞ്ഞു. പോലീസ് സ്റ്റേഷനിൽ വെച്ച് അപ്സരയെ വീണ്ടും കണ്ടപ്പോൾ തന്നെ കളിയാക്കുന്ന തരത്തിലാണ് വന്നതെന്നും അതിൽ തനിക്ക് കുഴപ്പമില്ലെന്നും പറഞ്ഞു.