
“ഇത് ചതിയാണ്, ഞങ്ങളെ സ്നേഹിക്കുന്നതിന്റെ പേരിൽ ആരും ചതിയിൽ വീഴരുത്” ആരാധകർക്ക് വിശദീകരണവുമായി ആൽബിയും അപ്‌സരയും
സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രമായി മിനിസ്‌ക്രീനിൽ ശ്രദ്ധ നേടിയ നടിയാണ് അപ്‌സര. പ്രോഗ്രാം പ്രൊഡ്യൂസറായിട്ടുള്ള ആല്‍ബിയാണ് അപ്‌സരയുടെ ഭർത്താവ്. വിവാഹ ശേഷം ഇരുവരും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടും എത്താറുണ്ട്. സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനൽ വഴി പങ്കിടാറുണ്ട്. ഇപ്പോഴിതാ അപ്‌സരയും ആല്‍ബിയും തങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് താഴെ ഒരു ടെലഗ്രാം മെസേജ് വരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. അപ്‌സര ആല്‍ബി എന്നപേരും ഫോട്ടോയും വച്ചുകൊണ്ടുള്ള ടെലഗ്രാം അക്കൗണ്ടില്‍ നിന്നാണ് മെസേജുകള്‍ വരുന്നതായി കണ്ടത്. ഞങ്ങളുടെ വീഡിയോയ്ക്ക് താഴെ കമന്റ് രേഖപെടുത്തുന്നവരോട് നിങ്ങള്‍ ഞങ്ങളുടെ ഒരു കോണ്ടസ്റ്റ് വിന്‍ ചെയ്തിരിയ്ക്കുന്നു, ഗിവ് എവേയുണ്ട്, സമ്മാനമുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള മെസ്സേജുകളാണ് വരുന്നത്.

എന്നാല്‍ ആരും അതൊന്നും വിശ്വസിക്കരുത് എന്നും അത് ഞങ്ങളല്ല എന്നും ഇവർ പറയുന്നു. ഞങ്ങൾ രണ്ട് പേര്‍ക്കും അങ്ങനെ ഒരു അക്കൗണ്ടുമായി യാതൊരു തരത്തിലും ബന്ധമില്ല. ഞങ്ങള്‍ക്ക് ടെലഗ്രാം ഐഡി പോലും ഇല്ലെന്നും ഇരുവരും പറയുന്നു. പേരും ഫോട്ടോയും ഞങ്ങളുടേത് ആയത് കൊണ്ട് ഇതിന് ഒരു വ്യക്ത നല്‍കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ് എന്നും ഇവർ പറയുന്നു. ഞങ്ങളോടുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ് പലരും അങ്ങനെ വരുന്ന മെസേജിന് ക്ലിക്ക് ചെയ്യുന്നത്. ഞങ്ങളെ സ്നേഹിക്കുന്നവർ വഞ്ചിക്കപ്പെടരുത് എന്നുള്ളത് കൊണ്ടാണ് ഇപ്പോള്‍ ഈ വീഡിയോ ചെയ്തത്.

ഇത്തരത്തിലുള്ള മെസ്സേജുകൾ കണ്ടപ്പോള്‍ ആദ്യമൊന്നും ഞങ്ങള്‍ അത്ര കാര്യമാക്കിയിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള പല തട്ടിപ്പുകളും ധാരാളമായി വരുന്നത് കൊണ്ട് ആളുകള്‍ അതിനെ അത്ര ഗൗരവമായി എടുക്കില്ലന്നാണ് ഞങ്ങൾ കരുതിയത്. എന്നാല്‍ ‘ഞങ്ങള്‍ മെസ്സേജിന് റിപ്ലേ ചെയ്തിട്ട് എന്താ നിങ്ങള്‍ സമ്മാനം തരാത്തത്’ എന്ന് ചോദിച്ച് പലരും പേഴ്‌സണലി മെസേജുകള്‍ അയക്കാന്‍ തുടങ്ങിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ആ ടെലിഗ്രാം അക്കൗണ്ട് ഞങ്ങളുടേത് അല്ല, ഞങ്ങളങ്ങനെ ഒരു ഗിവ് എവേയും നൽകുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി.ഞങ്ങൾ അന്വേഷിച്ചപ്പോൾ അത് പണം തട്ടി എടുക്കാനുള്ള ഉദ്ദേശമാണ് അയാൾക്കുള്ളത്. പലർക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അപ്സര പറഞ്ഞു.