“4 ,5 വർഷം സിംഗിൾ മദർ, ഇനിയൊരു വിവാഹം വേണ്ടെന്നായിരുന്നു, ആദ്യ പ്രണയ വിവാഹം പരാജയം” പുതിയ സന്തോഷവാർത്തയുമായി അപ്സര

സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് നടി അപ്സര. നിരവധി വർഷക്കാലമായി അഭിനയ രംഗത്ത് ഉള്ള അപ്സര ഇപ്പോൾ വിരലിലെണ്ണാവുന്നതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിൽ നെഗറ്റീവ് കഥാപാത്രം ജയന്തിയായാണ് അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.

ഇപ്പോൾ അപ്സര വീഡിയോയിൽ അപ്സര പറയുന്നത് തന്റെ കുടുംബത്തിൽ പുതിയ രണ്ട് അതിഥികൾ വരുന്നുണ്ടെന്നാണ്. താൻ തന്റെ ചേച്ചിക്ക് വേണ്ടി രണ്ട് സമ്മാനങ്ങളാണ് നൽകുന്നതെന്നാണ് താരം പറഞ്ഞത്. തന്റെ ചേച്ചി ഐശ്വര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് ഇപ്പോള്‍ താൻ നടത്തിക്കൊടുത്തത് എന്നാണ് അപ്സര പറഞ്ഞത്. താൻ തന്റെ ചേച്ചിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടിയായ ഐട്വന്റി മേടിക്കാൻ പോകുകയാണെന്നും എന്നാൽ ചേച്ചിയുടെ മകനായ സിദ്ധാര്‍ത്ഥാണ് ഇപ്പോൾ ഓണര്‍ എന്നും അപ്സര വ്യക്തമാക്കി.

അതേസമയം തങ്ങൾ കുടുംബ വീഡിയോ ഇടുമ്പോള്‍ എല്ലാവരും ചേച്ചിയുടെ ഭർത്താവിനെ ചോദിക്കാറുണ്ടെന്നാണ് അപ്സര പറഞ്ഞത്. എന്നാൽ ചേച്ചി നാലഞ്ച് വര്‍ഷമായി സിംഗിള്‍ മദറാണ് എന്നാണ് അപ്സര പറഞ്ഞത്. ചേച്ചി തന്റെ മകൻ വേണ്ടിയാണ് ഇപ്പോൾ ജീവിക്കുന്നതെന്നും അപ്സര പറഞ്ഞു. അതേസമയം ചേച്ചിയ്ക്ക് ഇനിയും സിംഗിൾ മദറായി ജീവിക്കാനാണ് ഇഷ്ടമെന്നും അപ്സര പറഞ്ഞു. എന്നാൽ ഇനിയാരും അതിന് സമ്മതിക്കില്ലെന്നാണ് താരം പറഞ്ഞത്. തനിക്ക് ഇപ്പോൾ പറ്റിയൊരു കൂട്ട് കിട്ടിയത് പോലെ ചേച്ചിക്കും നല്ലൊരു കൂട്ട് വേണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാൽ അത് ഇപ്പോൾ കിട്ടിയെന്നും താരം പറഞ്ഞു.

തന്റെ ചേച്ചി വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഡിവോഴ്സ് ആയെന്നും ചെറിയ പ്രായത്തിലെ തന്നെ ഒരു കുഞ്ഞിന്റെ അമ്മയായെന്നും താരം പറഞ്ഞു. എന്നാൽ ചേച്ചിയ്ക്ക് താൻ ഇപ്പോൾ രണ്ട് സമ്മാനമാണ് കൊടുക്കാൻ പോകുന്നതെന്ന് പറഞ്ഞ് അപ്സര പരിചയപ്പെടുത്തിയത് പുതിയ വണ്ടിയും ചേച്ചിയെ വിവാഹം കഴിക്കാൻ പോകുന്ന വരൻ അച്ചുവിനെയും ആയിരുന്നു. അതോടൊപ്പം ചേച്ചിയുടെ കല്യാണ വിശേഷം കൂടാതെ കുടുംബത്തിൽ പുതിയൊരു വിശേഷം കൂടെയുണ്ടെന്നും എന്നാൽ അത് വൈകാതെ പറയാമെന്നും അപ്സര പറഞ്ഞു.