“ഈ തീരുമാനം എടുക്കുന്നത് അത്ര എളുപ്പം ആയിരുന്നില്ല, എന്നാൽ ഇപ്പോൾ ഇത് അനിവാര്യമാണ്, കൂടെ നിന്നവർക്ക് ഒരുപാട് നന്ദി” കാരണം വെളിപ്പെടുത്തി അപര്‍ണയും ജീവയും

അവതാരകരായി എത്തി പിന്നീട് സോഷ്യല്‍ മീഡിയയിൽ സജീവമായ താര ദമ്പതികളാണ് അപര്‍ണ തോമസും ജീവയും. സൂര്യ ടിവിയില്‍ വെച്ച് തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും എല്ലാം സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച് കൊണ്ടും എത്താറുണ്ട്. അപര്‍ണ തോമസ് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ഇവർ വിശേഷങ്ങൾ പങ്കിടാറുള്ളത്. തങ്ങളുടെ കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും ഡേ ഇൻ മൈ ലൈഫ് എല്ലാം എല്ലാം അപര്‍ണയും ജീവയും പങ്കിടാറുണ്ട്.

എന്നാല്‍ കുറച്ച് കാലമായി അപര്‍ണയുടെ യൂട്യൂബ് ചാനലിലൂടെ പുതിയ വിഡിയോകൾ ഒന്നും തന്നെ കാണാറില്ല. എല്ലാ യാത്രകളെ കുറിച്ചും നിരന്തരം സംസാരിക്കുന്ന ജീവയും അപർണയും അടുത്തിടെ കശ്മീര്‍ യാത്ര പോയിരുന്നു. കുക്കുവും ദീപ പോളും ഒക്കെ ആയിട്ടാണ് ഇവർ യാത്ര നടത്തിയത്. എന്നാല്‍ കുക്കു പങ്കുവെച്ച വീഡിയോകളിൽ ഒന്നും തന്നെ അപര്‍ണയെയും ജീവയെയും കാണാന്‍ കഴിഞ്ഞില്ല. ഇത് ഏറെ ചോദ്യങ്ങൾക്ക് വഴി ഒരുക്കിയിരുന്നു.

ജീവയ്ക്കും അപർണയ്ക്കും എന്താണ് സംഭവിച്ചത്, യൂട്യൂബിലൂടെ വിഡിയോകൾ ഒന്നും കാണാത്തത് കാരണം എന്താണെന്നും പ്രേക്ഷകർ ചോദിച്ചിരുന്നു. കുക്കുവിനോടും ദീപയോടും ആണ് പ്രേക്ഷകർ അപർണയെയും ജീവയേയും കുറിച്ച് ചോദിച്ചത്. യൂട്യൂബില്‍ നിന്നും ഇരുവരും ഒരു ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ്. അതിനുള്ള കാരണം അവര്‍ തന്നെ പറയും എന്നും കുക്കു പറഞ്ഞു. വീഡിയോകൾ ഒന്നും കാണാതെ വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞോ എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ വരെ പ്രചരിക്കാന്‍ തുടങ്ങി.

യഥാർത്ഥ സംഭവം തുറന്ന് പറയുകയാണ് അപര്‍ണയും ജീവയും. തങ്ങൾക്കിടയിൽ യാതൊരു തര പ്രശ്‌നങ്ങളും ഇല്ല. പ്രശ്‌നം ഇവരുടെ യൂട്യൂബ് ചാനല്‍ പാർട്നെഴ്സും ആയിട്ടാണ്. ആ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതിനാൽ ചാനല്‍ അവസാനിപ്പിയ്ക്കുകയാണ് എന്നാണ് ഇവർ പറയ്യുന്നത്. കൂടെ നിന്നവർക്ക് നന്ദിയുണ്ടെന്നും ഇരുവരും പറയുന്നു. ഇനി പുതിയ ചാനൽ തുടങ്ങുമോ ഇല്ലയോ എന്നൊന്നും അറിയില്ലെന്നും അപർണ പറഞ്ഞു. എന്നാൽ തങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ വിശേഷങ്ങൾ പങ്കിടുമെന്നും ഈ തീരുമാനം എടുക്കാൻ ഞങ്ങൾക്ക് അത്ര എളുപ്പമായിരുന്നില്ല എന്നാൽ അനിവാര്യമായിരുന്നു എന്നും ഇരുവരും പറയുന്നു.