ഇന്ന് അനുവിന്റെ അച്ചനായിട്ടാണ് ഞാന്‍ അറിയപ്പെടുന്നത്, മകളെയോര്‍ത്ത് സന്തോഷമുണ്ട് , ഒരു കാര്യത്തില്‍ ദുഖവുമുണ്ട്; അനുമോളുടെ പിതാവ് പറയുന്നു

അനിയത്തി എന്ന സീരിയിലിലൂടെയാണ് അനുമോള്‍ അഭിനയ രംഗത്തേയ്ക്ക് എത്തിയ തെങ്കിലും സ്റ്റാര്‍ മാജിക്കി ലൂടെയാണ് അനു എല്ലാവര്‍ക്കും പ്രിയപ്പെട്ടതായത്. സ്റ്റാര്‍ മാജിക്കില്‍ അനു തീരെ ചെറിയ കുട്ടിയാണ്. എന്നാല്‍ ജീവിതല്‍ നല്ല പക്വകതയുള്ള കുട്ടിയാണ് അനുമോള്‍. സീരിയിലുംലു ടെലിവിഷനിലും വളരെ സജീവമാണ് അനു. കൂടാതെ അനുവിന് യൂ ട്യൂബ് ചാനലുമുണ്ട്. ഇന്‍സ്റ്റര്‍ ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളേ വേഴ്‌സുള്ള താരവുമാണ് അനു. തന്റെ കുടുംബത്തിന് എന്നും പ്രാധാന്യം നല്‍കുന്ന കുട്ടിയാണ് അനു. മാതാപിതാക്കളുടെ പിന്തുണയാണ് തന്നെ അഭിനയ ലോകത്ത് പിടിച്ചു നിര്‍ത്തുന്നതെന്ന് അനു പറഞ്ഞിരുന്നു. സ്റ്റാര് മാജിക്ക് വേദിയിലാണെങ്കിലും തന്‍രെ ചാനലില്‍ ആണെങ്കിലും താരം തന്‌റെ മാതാപിതാക്കളെ പറ്റിയും കുടുംബത്തെ പറ്റിയും തുറന്ന് പറയാറുണ്ട്.

അച്ചനാണ് അനുവിനെല്ലാം. വീട്ടിലെ ഇളയ കുട്ടിയായതിനാല്‍ തന്നെ അനുവിനെ അച്ചനും അമ്മയ്ക്കും വളരെ ഇഷ്ടമാണ്. സ്റ്റാര്‍ മാജിക്ക് വേദിയില്‍ ഒരിക്കല്‍ ബിനു അടിമാലി തന്നെ ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ അനു ഒരുപാട് കഷ്ട്ടപ്പെടുന്നതിനെ പര്‌റി തുരന്ന് പറഞ്ഞിരുന്നു. സീരിയിലിലും ടെലിവിഷനിലും അനു എവിടെയും ഉണ്ട്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്ക് വേദിയില്‍ അനുവിന്‍രെ അച്ചനും എത്തിയിരിക്കുകയാണ്. ഇതിന്റെ പ്രമോ വീഡിയോ പുറത്തു വന്നിരുന്നു.

അച്ചന്‍രെ പേര് സതീശനെന്നാണ്. കരിപ്പെട്ടി സതീശന്‍ എന്നാണ് അറിയപ്പെടുന്നത്. കരിപ്പെട്ടി കച്ചവടമായ തിനാലാണ് അച്ചനെ എല്ലാവരും വിളിക്കുന്നതെന്നും  അനുവും ഞാനും എപ്പോഴും ഉടക്കാണെന്നും അച്ചന്‍ പറയുന്നതും അനുവിനൊപ്പം അച്ചന്‍ ഡാന്‍സ് ചെയ്യുന്നതുമൊക്കെയാണ് വീഡിയോ. നേരത്തെ അനൂനെ എല്ലാവരും സതീശന്റെ മോളായാണ് കണ്ടിരുന്നത്. ഇപ്പോ ഞാന്‍ അറിയപ്പെടുന്നത് അനൂന്റെ അച്ഛനായാണ്. മകളെ ഓര്‍ത്ത് എന്നും അഭിമാനമാണെന്നും പക്ഷേ ഒരു കാര്യത്തില്‍ വല്ലാത്ത വിഷമം ഉണ്ടെന്നും അനൂവിന്‍രെ പിതാവ് പറയുന്നു.

അത് മകളുടെ വിവാഹമാണെന്നും അദേഹം പറയുന്നുണ്ട്. അവള്‍ ആരെ പ്രേമിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും അവളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ലെന്നും അച്ചന്‍ പറയുന്നുണ്ട്. തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് പിന്നീട് തകര്‍ന്നുവെന്നും അനു വ്യക്തമാക്കിയിരുന്നു. അനുവിന്റെ ചേച്ചിയുടെ വിവാഹം ഇരുപത്തി യൊന്നാമത്തെ വയസില്‍ കഴിഞ്ഞിരുന്നുവെന്നും അനുവിന്‍രെ വിവാഹം താമസിക്കുന്നതില്‍ എനിക്ക് ദുഖമു ണ്ടെന്നും മറ്റുള്ളവര്‍ മകളെ കെട്ടിച്ച് വിടാത്തത് എന്താണെന്ന് എന്നോട് ചോദിക്കാറുണ്ടെന്നും അനുവിന്‍രെ അച്ചന്‍ വ്യക്തമാക്കുന്നു. തനിക്ക് വരാന്‍ പോകുന്ന ഭാവിവരനെ പറ്റി താരം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. തന്നെ നന്നായി സ്‌നേഹിക്കുകയും മനസിലാക്കുകയും വേണമെന്നും തന്നെ വിവാഹം കഴിഞ്ഞും അഭിനയിക്കാന്‍ വിടണമെന്നും താരം തുറന്ന് പറഞ്ഞിരുന്നു.