“തങ്കച്ചൻ ചേട്ടനും ഞാനും തമ്മിലുള്ള ബന്ധം അതാണ്, വിവാഹം തീരുമാനിക്കുന്നത് അവരാണ്, ചിലരുടെ ആ ചോദ്യങ്ങൾ വീട്ടുകാരെ സങ്കടപ്പെടുത്താറുണ്ട്” അനുമോൾ

വർഷങ്ങളായി മിനിസ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അനു മോൾ. അനുമോൾ കൂടുതൽ ജനശ്രദ്ധ നേടുന്നത് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ്. നിരവധി സീരിയലുകളിൽ അഭിനയിച്ച അനുമോൾ ഇപ്പോൾ പറയുന്നത് തനിക്ക് നല്ലൊരു അവസരം ലഭിച്ചാല്‍ സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹമെന്നാണ്. അനുമോൾ ഉദ്ഘാടന ചടങ്ങുകളിൽ എല്ലാം തന്നെ സജീവമായി എത്താറുണ്ട്. എന്നാൽ ഇപ്പോൾ അനുമോൾ അഭിനയവും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലാണ്.

എന്നാൽ ഇപ്പോൾ അനു തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ അമ്മയ്ക്ക് കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒക്കെയുണ്ടെന്നാണ് താരം പറഞ്ഞത്. അതുകൊണ്ട് തന്നെ പൊങ്കാല ദിവസം തന്റെ അമ്മയുടെ കാര്യം മാത്രമായിരുന്നു മനസ്സിൽ എന്നാണ് താരം പറയുന്നത്. അതേസമയം തന്റെ കല്യാണം ഒന്നും ഉറപ്പിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ എല്ലാം വ്യാജമാണെന്നും താരം പറഞ്ഞു. തന്റെ കല്യാണം എപ്പോൾ ഉണ്ടാകുമെന്ന് തനിക്ക് തന്നെ അറിയില്ലെന്നും താരം പറഞ്ഞു. അതോടൊപ്പം തനിക്ക് പ്രണയം ഒന്നും ഇല്ലെന്നും പ്രണയിക്കാൻ സമയമില്ലെന്നും അനു പറഞ്ഞു.

സീരിയലുകളൂം പരിപാടികളുമായി തിരക്കിലാണെന്നാണ് താരം പറഞ്ഞത്. അതോടൊപ്പം തങ്കച്ചനെ കുറിച്ച് അനു പറഞ്ഞത് ചേട്ടൻ തനിക്ക് മൂത്തൊരു സഹോദരനെ പോലെ ആണെന്നും ചേട്ടൻ താൻ കുഞ്ഞനിയത്തി ആണെന്നുമാണ്. സ്റ്റാർ മാജിക് പരിപാടിക്ക് വേണ്ടി മാത്രം തങ്ങൾ പെയര്‍ ആയി മുൻപോട്ട് പോകുന്നതാണെന്നും അനു പറഞ്ഞു. ഇപ്പോൾ ചേട്ടന്റെ വിവാഹമായെന്നും അത്യാവശ്യം വിവരം ഉള്ളവർക്ക് മനസ്സിലാകുമല്ലോ അത് താൻ അല്ലെന്നുള്ള കാര്യമെന്നും അനു പറഞ്ഞു.

തന്റെ കല്യാണം ഉറപ്പിക്കാൻ ആകുമ്പോൾ അത് തന്നെ നേരിട്ട് അറിയിക്കുമെന്നും അനു പറഞ്ഞു. തന്റെ പേരിൽ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുമ്പോൾ തനിക്ക് പ്രത്യേകിച്ച് സങ്കടം ഒന്നും തോന്നാറില്ലെന്നും താരം പറഞ്ഞു. അതേസമയം അച്ഛനോടും അമ്മയോടും തന്റെ വിവാഹം ആയിട്ട് എന്താണ് പറയാത്തതെന്ന് കുടുംബക്കാരും നാട്ടുകാരും സുഹൃത്തുക്കളും ചോദിക്കുമ്പോൾ അവർക്ക് സങ്കടമാകാറുണ്ടെന്നും താരം പറഞ്ഞു. ഈ വര്ഷം വിവാഹം ഉണ്ടാകില്ലെന്നാണ് താൻ കരുതുന്നത് എന്നും അതെല്ലാം ദൈവമാണ് തീരുമാനിക്കുന്നതെന്നും താനൊരു ദൈവ വിശ്വാസി ആണെന്നും താരം വ്യക്തമാക്കി.