ഗർഭിണിയോട് കാണിച്ചതിന് വിധി നിങ്ങളെ വെറുതെ വിടില്ല, അൻഷിതയും അർണവും കണക്ക് പറയണം; വേദനകൾക്കിടയിലും സന്തോഷ വാർത്തപങ്കുവെച്ച് ദിവ്യ

കൂടെവിടെ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അൻഷിത. സൂര്യ കൈമൾ എന്ന കഥാപാത്രത്തെയാണ് അൻഷിത പരമ്പരയിൽ അവതരിപ്പിക്കുന്നത്. അനേകം മിനിസ്ക്രീൻ പരമ്പരയിൽ വേഷമിട്ട അൻഷിത ശ്രദ്ധ നേടുന്നത് കൂടെവിടെ പരമ്പരയിലൂടെയാണ്. ബിപിൻ ജോസ് ആണ് നായകനായ ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  മലയാളത്തിൽ മാത്രമല്ല തമിഴ് മിനിസ്ക്രീൻ രംഗത്തും അൻഷിത സജീവമാണ്. ചെല്ലമ്മ എന്ന പരമ്പരയിലാണ് അൻഷിത വേഷമിടുന്നത്. ചെല്ലമ്മ എന്ന പരമ്പരയിലെ നായകനായി എത്തുന്ന അർണവുമായി ബന്ധപ്പെട്ട് അൻഷിത വിവാദ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

അർണവിന്റെ ഭാര്യ ദിവ്യ ശ്രീധർ നൽകിയ പരാതിയിലാണ് അൻഷിതയും അർണവും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പുറത്തു വന്നു തുടങ്ങിയത്. വിവാദങ്ങൾ കടുത്തതോടെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു കൊണ്ട് അൻഷിത എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അൻഷിത അർണവുമൊത്ത് പങ്കുവെച്ച റീലിസ് വീഡിയോ വീണ്ടും ഇവരുടെ പേരുകൾ ഉയർന്ന് വരാൻ കാരണമായിട്ടുണ്ട്. ഇപ്പോഴിതാ അർണവിന്റെ ഭാര്യ ദിവ്യ ശ്രീധറുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. തമിഴ് സീരിയൽ താരം ആണ് ദിവ്യ ശ്രീധർ.  അൻഷിത കാരണം തൻ്റെ കുടുംബ ജീവിതം തകർന്നെന്നും അർണവും അൻഷിതയും തമ്മിൽ ബന്ധമുണ്ടെന്നും പറഞ്ഞു കൊണ്ടാണ് ഗർഭിണിയായ ദിവ്യ ശ്രീധർ രംഗത്തെത്തിയത്.

അർണവിനെതിരെ പ്രതികരിച്ചു കൊണ്ട് നടി റിഹാനയും രംഗത്ത് എത്തിയിരുന്നു. വിവാദങ്ങൾ കെട്ടടങ്ങി എങ്കിലും അർണവ് ഇപ്പോൾ ദിവ്യയുമായി ഒരു ബന്ധമില്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ. ദിവ്യയും അർണവും ഒരുമിച്ചുണ്ടായിരുന്ന നിമിഷത്തിലെ പല ചിത്രങ്ങളും വീഡിയോകളും ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയകളിൽ നിന്നും ഡിലീറ്റ് ചെയ്തതായും കാണുന്നുണ്ട്. ഇപ്പോഴിതാ ഗർഭിണി ആയ ദിവ്യയുടെ വളകാപ്പ് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഏഴാം മാസത്തിൽ ഗർഭിണികൾക്ക് വേണ്ടി നടത്തുന്ന ചടങ്ങാണ് നടന്നിരിക്കുന്നത്.  സീരിയൽ ലൊക്കേഷനിൽ വെച്ച് റിഹാനയാണ് ദിവ്യയ്ക്ക് വേണ്ടി വളകാപ്പ് ചടങ്ങുകൾ നടത്തിയിരിക്കുന്നത്. പച്ച പുടവയണിഞ്ഞ് സന്തോഷത്തോടെ ഇരിയ്ക്കുന്ന ദിവ്യയും, റിഹാന മഞ്ഞളും പൂവും പൊട്ടും വച്ച് ദിവ്യയുടെ ചടങ്ങുകള്‍ നടത്തുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. റീഹാന ചെയ്തതിന് ഏറെ അഭിനന്ദനങ്ങളാണ് പ്രേക്ഷകർ അറിയിക്കുന്നത്.  ഗർഭിണിയോട് ഇങ്ങനെ കാണിച്ചതിതിന് അൻഷിതയും അർണവും കണക്ക് പറയണം, വിധി നിങ്ങളെ വെറുതെ വിടില്ല തുടങ്ങി രൂക്ഷ വിമർശനമാണ് അർണവിനെതിരെ വന്നു കൊണ്ടിരിക്കുന്നത്. ദിവ്യയ്ക്ക് ഇപ്പോഴും ആരാധകരുടെ പിന്തുണയുണ്ട് എന്ന് തന്നെയാണ് ഈ കമെന്റുകളിലൂടെ വ്യക്തമാകുന്നത്.