നീ ഇനിയും അവളുടെ കണ്ണുനീർ കാണുന്നില്ലേ അർണവേ, അൻഷിദയ്ക്ക് ഇനിയും മതിയായില്ലേ, അർണവിനും അൻഷിദയ്ക്കും താക്കീതും ക്രൂര വിമർശനവും

സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അൻഷിദ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന റേറ്റിംഗിൽ മുൻപിൽ നിൽക്കുന്ന കൂടെവിടെ എന്ന സീരിയലിലെ സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് അൻഷിത. സോഷ്യൽ മീഡിയയിൽ സജീവമായ അൻഷിദ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്ക് വെച്ച് എത്താറുണ്ട്. എന്നാൽ മലയാളത്തിന് പുറമെ അൻഷിദ ഇപ്പോൾ തമിഴ് സീരിയലായ ചെല്ലമ്മയിലും അഭിനയിക്കുന്നുണ്ട്.

ഈ സീരിയലിൽ അൻഷിദയുടെ നായകനായി അഭിനയിക്കുന്ന അർണവുമായി താരത്തിന് അവിഹിത ബന്ധം ഉണ്ടെന്ന് പറഞ്ഞ് അർണവിന്റെ ഭാര്യ ദിവ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ മൂന്ന് പേരും തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചയായി മാറുകയും ചെയ്തു. ആ സമയം ഗർഭിണിയായിരുന്ന ദിവ്യയെ അൻഷിദ കുപ്പികൊണ്ട് എരിഞ്ഞ്ഞെന്നും ദിവ്യ പറഞ്ഞിരുന്നു. ഇരുവരും വിവാഹ മോചിതർ ആയെന്നാണ് പുതിയ വിവരം. അതേസമയം അർണവ് അൻഷിദ വിഷയത്തിൽ രണ്ട് പേരും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇരുവരും തമ്മിൽ ഈ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും അൻഷിദയും അർണവും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കാറുണ്ടായിരുന്നു.

എന്നാൽ അർണവ് പറഞ്ഞത് ദിവ്യ സംശയത്തിന്റെ പേരിൽ കള്ളം പറയുകയാണ് എന്നാണ്. തങ്ങൾ രണ്ട് പേരും വളരെ അടുത്ത സുഹൃത്തുക്കൾ ആണെന്നാണ് അൻഷിദ പറഞ്ഞത്. എന്നാൽ ഇപ്പോൾ വീണ്ടും സത്യം എന്താണെന്ന് അറിയാതെ ഒരുപാട് പ്രേക്ഷകരാണ് അൻഷിദയ്ക്ക് എതിരെ മോശം കമന്റുകളുമായി വരുന്നത്. ഒരാൾ പറയുന്നത് അർണവിന് മറ്റൊരു ട്രാൻസ്ജൻഡറുമായി ബന്ധമുണ്ടെന്നാണ്. അതേസമയം മറ്റൊരാൾ പറഞ്ഞത് ദിവ്യ അവിടെ കരയുകയാണെന്നും അത് നീ കാണുന്നുണ്ടോ എന്നുമാണ്.

എന്നാൽ ഇരുവരെയും സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട്. അവരെല്ലാം ഇരുവർക്കും പിന്തുണയുമായി കമന്റിൽ എത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ അൻഷിദയ്ക്ക് വരുന്ന മോശം കമന്റുകൾ കണ്ടിട്ടും മിണ്ടാതെ ഇരിക്കരുതെന്നും നിയമപരമായി മുൻപോട്ട് പോകണം എന്നുമാണ് മറ്റു ചിലർ പറയുന്നത്. ഒരിക്കൽ ദിവ്യ ചെല്ലമ്മ ഷൂട്ടിങ് ലൊക്കേഷനിൽ പോയപ്പോൾ ഇരുവരെയും മുറിയിൽ മോശമായ സാഹചര്യത്തിൽ കണ്ടെന്നാണ് ദിവ്യ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. എന്നാൽ അൻഷിദ ദിവ്യയെ ഫോണിൽ വിളിച്ച് ഇതിന്റെ പേരിൽ വളരെ മോശമായി സംസാരിക്കുകയും ചെയ്തിരുന്നു എന്നും പറഞ്ഞു.