അഭിമുഖത്തിനിടയിൽ ഭാര്യയുടെ തടിയെ കുറിച്ച് ചോദിച്ച അവതാരികയോട് അനൂപ് പ്രതികരിച്ചത് കണ്ടോ? വൈറലായി വീഡിയോ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീതാകല്യാണം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് പരിചിതനായ താരമാണ് അനൂപ് കൃഷ്ണന്‍. ശേഷം ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലും അനൂപ് എത്തിയിരുന്നു. ഏഷ്യാനെറ്റിലെ സ്റ്റാര്‍ട് മ്യൂസിക് എന്ന ഷോയുടെ അവതാരകന്‍ ആയിട്ടും അനൂപ് മിനിസ്‌ക്രീനിൽ എത്തിയിരുന്നു. ബിഗ്ഗ് ബോസിൽ വെച്ചായിരുന്നു അനൂപ് തന്റെ പ്രണയത്തെ കുറിച്ച് സംസാരിച്ചത്. 2022 ല്‍ ഗുരുവായൂരില്‍ വച്ച് ഡോ. ഐശ്വര്യയുമായി അനൂപിന്റെയും വിവാഹവും നടന്നിരുന്നു. ഇപ്പോഴിതാ ഇരുവരും ആദ്യ വിവാഹ വാർഷികം ആഘോഷിക്കുകയാണ്.

ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് കൊടുത്ത് കൊണ്ടാണ് അനൂപ് ആദ്യത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. തടി കൂടിയതിന്റെ പേരില്‍ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് അനൂപ് ദേഷ്യപ്പെടുകയായിരുന്നു ഉണ്ടായത്. നിര്‍ത്താതെ അനൂപ് സംസാരിച്ച് തുടങ്ങിയതോടെ അവതാരിക ബ്രേക്ക് പറഞ്ഞ് എഴുന്നേറ്റ് പോയി. അഞ്ച് മിനിട്ട് നേരത്ത് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അനൂപിന്റെ ഭാര്യ ഐശ്വര്യയും പ്രേക്ഷകരും ഇരുന്നു. ആ സമയത്തും അനൂപിന്റെ മുഖം ദേഷ്യത്തില്‍ ആയിരുന്നു.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോൾ അവതാരിക കേക്കുമായി വന്നപ്പോഴാണ് അത് പ്രാങ്ക് ആയിരുന്നു എന്ന് ഐശ്വര്യയ്ക്ക് മനസ്സിലായത്. അവതാരികയും അനൂപും ഒന്നിച്ച് നടത്തിയ പ്ലാന്‍ ആയിരുന്നു. എന്താണ് നടക്കുന്നത് ഐശ്വര്യയ്ക്ക് അറിയില്ലായിരുന്നു. പൊതുവെ സര്‍പ്രൈസ് കൊടുക്കുന്നത് താനാണെന്നും അനൂപ് എന്തും പറഞ്ഞിട്ടേ ചെയ്യാറുള്ളു എന്നും ഇഷ പറയുന്നു. ഇത് തനിക്ക് ശരിക്കും സര്‍പ്രൈസ് ആയി പോയി. വഴക്കും കേക്കും മാത്രമായിരുന്നില്ല സര്‍പ്രൈസ്. അഭിമുഖം നടക്കുന്നതിനിടയിൽ മകള്‍ക്കും മരുമകനും വിവാഹ വാര്‍ഷിക ആശംസകൾ അറിയിച്ചുകൊണ്ട് ഐശ്വര്യയുടെ അച്ഛനും അമ്മയും എത്തിയിരുന്നു.

അച്ഛന്‍ സംസാരിച്ച് കഴിഞ്ഞതും ഐശ്വര്യ കരഞ്ഞു. താൻ ഒറ്റ മോളാണ് എന്നും അച്ഛന്‍ എപ്പോഴും ടൂറില്‍ ആയതിനാല്‍ തൻ്റെ കാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത് അമ്മയാണ്. എൻ്റെ ബെസ്റ്റ് ഫ്രണ്ട് അമ്മയാണ്. എന്റെ ലോകമാണ് അച്ഛനും അമ്മയും. ഇപ്പോള്‍ അവരെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നും ഐശ്വര്യ പറഞ്ഞു.  ഇരുവരും പ്രണയവിവാഹമായിരുന്നു. വീട്ടിൽ പറയുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നും. എന്തും പരസ്പരം ഷെയർ ചെയ്യാറുണ്ടെന്നും അനൂപും ഐശ്വര്യയും പറഞ്ഞു.