“ഞാൻ ആദ്യം ക്രിസ്ത്യാനി ആയിരുന്നു, പക്ഷെ അത് ചെയ്യാൻ ഹിന്ദു തന്നെ ആകണമെന്നോ സ്ത്രീ ആകണമെന്നോ ഇല്ല” ആനി

വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് ആനി. താരം സംവിധായകൻ ഷാജി കൈലാസിനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തോടെ ചിത്ര എന്ന പേര് സ്വീകരിക്കുകയും ഹിന്ദു മതത്തിലേക്ക് മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ ആനി ആറ്റുകാൽ അമ്മയ്ക്ക് എല്ലാ വർഷവും പൊങ്കാല ഇടുന്നതിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. തന്റെ വിവാഹം കഴിഞ്ഞത് മുതൽ ആനി അമ്മയ്ക്ക് പൊങ്കാല ഇടാറുണ്ടെന്നാണ് പറയുന്നത്. അതോടൊപ്പം ആനി തന്റെ കുടുംബത്തിന് വേണ്ടി മാത്രമല്ല പ്രാർത്ഥനയെന്നും നമ്മുടെ നാടിനും കൂടെ വേണ്ടിയാണ് എന്നും ആനി വ്യക്തമാക്കി.

ആനി ഈ പ്രവിശ്യവും തന്റെ വീടിന്റെ മുൻപിലാണ് പൊങ്കാല ഇടുന്നതെന്നാണ് പറയുന്നത്. പൊങ്കാല എന്ന് പറയുന്നത് എല്ലാവരും ഒരുമിക്കുന്ന ഒരു സന്തോഷമാണ് എന്നും ആനി വ്യക്തമാക്കി. എല്ലാവരും പ്രാർത്ഥനയോടെ തന്നെയാണ് പൊങ്കാലയ്ക്ക് ഒരുങ്ങുന്നതെന്നും താനും അങ്ങനെ ആണെന്നും അതിനാൽ തന്റെ ഉള്ളിൽ പ്രാർത്ഥന ഇല്ലെന്നു പറഞ്ഞാൽ അത് കള്ളം ആകുമെന്നും ആനി വ്യക്തമാക്കി. അതേസമയം ഒരുപാട് നാളുകളായി ഇല്ലാതെ പോയത് തനിക്ക് ഈ വർഷം കാണാൻ കഴിഞ്ഞെന്നും താരം വ്യക്തമാക്കി.

അതേസമയം താൻ അമ്പലത്തിൽ പോയി പൊങ്കാല ഇടാത്തത് ഏട്ടന്റെ ‘അമ്മ മരിച്ചിട്ട് ആറ് മാസം മാത്രമേ ഉള്ളു എന്നത് കൊണ്ടാണെന്നും താരം പറഞ്ഞു. തങ്ങളുടെ അമ്മയ്ക്ക് പൊങ്കാല അമ്പലത്തിൽ പോയി ഇടുന്നതാണ് ഇഷ്ടമെന്നും എന്നാൽ അമ്മയ്ക്ക് പ്രായം ആയത് മുതൽ നടക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ തങ്ങൾ വീട്ടിലാണ് പൊങ്കാല ഇട്ടിരുന്നതെന്നും ആനി പറഞ്ഞു. അതേസമയം ഈ പ്രാവിശ്യം പൊങ്കാല ഇടുമ്പോൾ അമ്മയുടെ സാമീപ്യം കൂടെ ഉണ്ടാകുമെന്നും അതിനാൽ വീട്ടിൽ തന്നെ പൊങ്കാല ഇടാമെന്നും കരുതിയെന്നും ആനി വ്യക്തമാക്കി.

എന്നാൽ താൻ ഒരു അമ്മ എന്ന നിലക്കും ഭാര്യ എന്ന നിലക്കും തന്റെ പ്രാർത്ഥനകൾ കുടുംബത്തിന് വേണ്ടിയാണ് എന്നും ആനി പറഞ്ഞു. അത് പോലെ തന്നെ തന്റെ നാടിനും നന്മ ഉണ്ടാകാനാണ് താൻ പ്രാർത്ഥിക്കാറുള്ളത് എന്നും താരം വ്യക്തമാക്കി. പൊങ്കലയ്ക്ക് ആദ്യം കൽപ്പന ചേച്ചി അമ്പലത്തിൽ ഇടാൻ ഇരുന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ ചിപ്പി ഇരിക്കുന്നതെന്നും താൻ അതിന്റെ അടുത്താണ് ഇരിക്കുന്നതെന്നും താരം പറഞ്ഞു.