“ഇപ്പോഴും വിവാഹം കഴിക്കാത്തത് അത് കൊണ്ട്, വിവാഹം മുടങ്ങിയിട്ട് വർഷങ്ങളായി, ആ കാര്യത്തിൽ വിരോധിയില്ല, തളർത്തിയത് ആ മരണം” അഞ്ജന

മിമിക്രി വേദികളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഭിനയ രംഗത്തേക്ക് എത്തിയതാണ് അഞ്ജന അപ്പുക്കുട്ടൻ. എന്നാൽ മറ്റു കോമഡി താരങ്ങളിൽ നിന്നെല്ലാം അഞ്ജനയെ വ്യത്യസ്തയാക്കിയത് താരത്തിന്റെ സ്വസിദ്ധമായ ചിരിയും സംഭാഷണ ശൈലിയും തന്നെയാണ് എന്നതിൽ സംശയമില്ല. കോമഡി പരിപാടികൾക്ക് പുറമെ അഞ്ജന വിരലിലെണ്ണാവുന്നതിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യമാണ് അഞ്ജന.

സോഷ്യൻ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വെച്ചുകൊണ്ട് എത്താറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഞ്ജന പറയാം നേടാം എന്ന പരിപാടിയിൽ എത്തിയപ്പോൾ താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങളാണ്. അഞ്ജന തന്റെ ജീവിതത്തിലെ വളരെ ഗൗരവപരമായ പ്രശ്നങ്ങളെ പോലും തമാശയോടെയാണ് പറയുന്നത്. അതേസമയം താരം എന്ത് കൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നതെന്നും വ്യക്തമാക്കി. എന്നാൽ അതേസമയം തനിക്ക് നല്ല അടിപൊളിയൊരു തേപ്പ് കിട്ടിയിട്ടുണ്ടെന്നും അഞ്ജന പറഞ്ഞു.

വീട്ടിൽ അയാളുമായി തന്റെ കല്യാണം ഉറപ്പിച്ചപ്പോൾ ആയിരുന്നു അയാൾ തന്നെ ഉപേക്ഷിച്ചു പോയത് എന്നാണ് താരം പറഞ്ഞത്. അതേസമയം അയാൾ പോയെങ്കിൽ കൂടെയും ഇപ്പോഴും അയാളുടെ കുറേ സ്വഭാവങ്ങൾ തന്നിൽ ബാക്കിയുണ്ടെന്നാണ് താരം പറഞ്ഞത്. ഒരു ദിവസം എയര്‍പോര്‍ട്ടില്‍ വച്ച് ഒരു ഇറാനിയന്‍കാരന്‍ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നെന്നും താരം പറഞ്ഞു. താൻ ഒരു ദിവസം ഒരു ഗള്‍ഫ് പരിപാടി കഴിഞ്ഞ് വരുമ്പോൾ തന്റെ നെറ്റിയിലെ കുറി കണ്ട് ഇഷ്ടപ്പെട്ടാണ് അയാൾ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് എന്നാണ് അഞ്ജന പറഞ്ഞത്.

എന്നാല്‍ താൻ ഇപ്പോഴും കല്യാണം കഴിക്കാത്തതിന് അങ്ങനെ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലെന്നായിരുന്നു താരം വ്യക്തമാക്കിയത്. അതേസമയം താൻ ഒരു വിവാഹ വിരോധിയൊന്നും അല്ലെന്നും അഞ്ജന പറഞ്ഞു. എന്നെങ്കിലും ഏതെങ്കിലും ഹത ഭാഗ്യവാന്‍ വരുമെന്നും അന്ന് വിവാഹം കഴിക്കമേറും പറഞ്ഞു. അച്ഛൻ ഒരു മാധ്യമ പ്രവർത്തകൻ ആയതിനാൽ എപ്പോഴും തങ്ങൾ വാടക വീടുകളിൽ ആയിരുന്നു താമസിച്ചിരുന്നത് എന്നും പറഞ്ഞു. സ്വന്തമായി വീട് അന്വേഷിക്കുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം സംഭവിച്ചതെന്നാണ് താരം പറഞ്ഞത്.