
സെറ്റില്‍ ഞാന്‍ ഫോണ്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. എല്ലാവരോടും ദേഷ്യപ്പെട്ടു, കുഞ്ഞിനെ പോലും അകറ്റി നിര്‍ത്തി; തന്റെ അവസ്ഥയെ പറ്റി നടി അഞ്ജലി റാവു
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെല്ലാം അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് അഞ്ജലി റാവു. നിരവധി പരസ്യ ചിത്രങളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിലൂടെ അഭിനയത്തിലേയ്ക്ക് വന്ന തരമാണിവര്‍. നിരവധി തമിഴ് ചിത്രങ്ങളുടെ ഭാഗമായ അഞ്ജലി. മലയാളത്തില്‍ സഹയാത്രിക, സ്വാതി നക്ഷത്രം ചോതി, താമര തുമ്പി, എന്നീ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ ശക്മായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിട്ട ഒരു അവസ്ഥയെ പറ്റി തുറന്നു പറയുകയാണ് താരം. താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് തുറന്നു പറയുന്നത്. മുന്‍പ് തനിക്ക് പോസ്്റ്റുപാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടായിരുന്നു. അതിനെ അതി ജീവിച്ച് നാളുകള്‍ക്ക് ശേഷമാണ് വിഷാദം തന്നെ പിടി കൂടിയതെന്നും താരം പറയുന്നു. അടുത്ത കാലം വരെ താന്‍ വിഷാദ രോഗത്തിനടിമ ആയിരുന്നു. മരുന്നും കഴിച്ചിരുന്നു.

ചില സമയത്തു താന്‍ അകാരണമായി സങ്കടപ്പെടുകയും പൊട്ടിത്തെറിക്കുകയും എല്ലാവരോടും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുമായിരുന്നു. സീരിയലില്‍ എല്ലാവരും എല്ലാവരും എന്റെ കുടെ നിന്നു. എന്റെ ഭര്‍ത്താവിനും സഹ പ്രവര്‍ത്തകര്‍ക്കുമെല്ലാം എത്ര നന്ദി പറഞ്ഞാലും തരില്ലെന്നും അവര്‍ പറയുന്നു. അവരാണ് തന്നെ ഇതില്‍ നിന്നു മറി കടക്കാന്‍ ഒരു പരിധി വരെ സഹായിച്ചത്. കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാന്‍ പറ്റാത്തതും കരിയര്‍ മികച്ച വിജയം നേടാനാകാത്തതും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലും തന്നെ ഒരു വിഷാദ രോഗിയാക്കി മാറ്റി. തന്റെ മകനു രണ്ടര വയസാണ്. അവന്‍ തന്‍രെ മാതാപിതാക്കള്‍ക്കൊപ്പം ചെന്നൈയിലും താന്‍ കൊല്ലത്തും ഭര്‍ത്താവ് കൊച്ചിയിലുമായിരുന്നു.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കാത്തതു തന്നെ ഏറെ വിഷമിപ്പിച്ചു. മാത്രമല്ല , സീരിയല്‍ നടിയെന്ന നിലയില്‍ പലരും തന്നെ പരിഹസിക്കുകയും തന്റെ കൂടെ ഉള്ള ആളുകള്‍ വലിയ സ്റ്റാറായതിനെ പ്റ്റി പറഞ് താരതമ്യം ചെയ്തു. മാത്രമല്ല തന്‍രെ സീരിയല് തിരക്കുകള്‍ കാരണം പല പരസ്യങ്ങളും തനിക്കു നഷ്ട്ടപ്പെട്ടതുമെല്ലാം എല്ലാം കൂടെ ആയപ്പോള്‍ എനിക്ക് താങ്ങാനാവാതെ വന്നു. എല്ലാവരും കരുതുന്നത് സീരിയല്‍ താരങ്ങളുടെ ലൈഫ് വളരെ സന്തോഷമാണെന്നാണ്. എന്നാല്‍ ഏത് അവസ്ഥയിലും റൊമാന്‍സും സങ്കടവും കോമഡിയുമൊക്കെ അഭിനേതാവിന് ചെയ്യാന്‍ കഴിയണം.

ഒരു ദിവസം സെറ്റില്‍ ഞാന്‍ ദേഷ്‌പ്പെട്ടു ഫോണ്‍ എറിഞു പൊട്ടിച്ചു. എല്ലാവരുടെയും മുന്നില്‍ നിന്ന് കരഞിട്ടുണ്ട്. എന്റെ മകനെ വരെ ഞാന്‍ അകറ്റി നിര്‍ത്തി. ഒടുവില്‍ എന്‍ര പ്രശ്‌നങ്ങള്‍ മനസിലാക്കിയ സെറ്റിലുള്ളവര്‍ തന്റെ ഭര്‍ത്താവിനോട് സംസാരിക്കുകയും തനിക്ക് നല്ല ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുകയുമായിരുന്നു. മാനസികമായി അലട്ടുന്ന പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടനെ പരിഹാരം തേടണമെന്നും വൈദ്യ സഹായമാണെങ്കില്‍ അങ്ങനെയെന്നും എപ്പോഴും പോസിറ്റീവായിരിക്കുകയും ചെയ്യണമെന്നും താരം പറയുന്നു.