ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ നോക്കി, വടിയെടുത്ത് കാല്‍ മുട്ടിനടിച്ചു; താന്‍ നേരിട്ട ദുരനുഭവങ്ങളെ പറ്റി നടി അഞ്ജലി മനസു തുറക്കുന്നു

അഞ്ജലി എന്ന നടി മലയാള സിനിമയില്‍ ക്യാരക്ടര്‍ റോളുകളിലും നായികയായുമൊക്കെ തിളങ്ങിയ നടിയായിരുന്നു അഞ്ജലി നായര്‍. നിരവധി ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെയും ഈ നടി സ്വന്തമാക്കിയിരുന്നു. ആല്‍ബം സോങ്ങുകളിലൂടെയും പരസ്യങ്ങളിലൂടെയുമൊക്കെ സിനിമാ ലോകത്തേയ്ക്ക് എത്തിയ അഞ്ജലി നടി,മോഡല്‍, അവതാരക തുടങ്ങിയ മേഖലകളിലെ കഴിവു തെളിയിച്ചിട്ടുണ്ട്. ക്യാരക്ടര്‍ റോളുകളിലുമാെക്കെ താരം വളരെ മികവാര്‍ന്ന അഭിനയം കാഴ്ച്ച വച്ചിട്ടുണ്ട്.  ഗിരി ധരന്‍ നായരുടെയും ഉഷയുടെയും മകളായിട്ടായിരുന്നു അഞ്ജലിയുടെ ജനനം. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തില്‍ ബാല താരമായിട്ട് എത്തിയ നടിയായിരുന്നു അഞ്ജലി. ബന്ധങ്ങള്‍ ബന്ധനങ്ങള്‍ എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു. ടെലിവിഷന്‍ രംഗത്തും സിനിമയിലുമെല്ലാം വളരെ സജീവമായിരുന്ന താരമായിരുന്നു അഞ്ജലി.

അഞ്ജലിയുടെ മകളായ ആവണി അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അഞ്ജലി ഏകദേശം 100ഓളം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ആഡ് ഫിലിം മേക്കറായ അനീഷ് ഉപാസനയായിരുന്നു താരത്തിന്‍രെ ആദ്യ ഭര്‍ത്താവ്. പിന്നീട് താരം 2021ല്‍ രണ്ടാമത് വിവാഹിതയായി. സിനിമാ മേഖലയിലുള്ള അജിത് രാജു എന്ന വ്യക്തിയെയാണ് താരം രണ്ടാമത് വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം താരത്തിന് രണ്ടാമതൊരു പെണ്‍കുട്ടി കൂടി ജനിച്ചിരുന്നു. ഇപ്പോഴിതാ ഫ്‌ളേവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ താരം സിനിമയില്‍ നിന്ന് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പറ്റു തുറന്നു പറയുകയാണ്.

പുലി മുരുകനിലെ അമ്മ വേഷവും ദൃശ്യം 2 എന്ന സിനിമയുമൊക്കെ അഞ്ജലിയുടെ സിനിമാ കരിയറിലെ നാഴിക കല്ലുകളായിരുന്നു. താരത്തിന് മികച്ച കഥാ പാത്രങ്ങള്‍ക്ക് അവാര്‍ഡും ലഭിച്ചിരുന്നു, മലയാളത്തിന് പുറമേ തമിഴിലും താരം അഭിനയിച്ചിരുന്നു. സിനിമയില്‍ നിന്നു പല ദുരനുഭവങ്ങളും നടിയായ തനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയായിരുന്നു. താരം അവതാരകനോട് ഫ്‌ളേവേഴസ് ഒരു കോടിയില്‍ ഇപ്രകാരമാണ് പറഞ്ഞത്.

ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ആ സിനിമയിലെ ഒരു സീനിന്റെ ഫോട്ടോ എടുക്കു ന്നതിന് വേണ്ടി സിനിമയിലെ പ്രധാന നടന്‍ നിന്റെ ഭര്‍ത്താവായി അഭിനയിക്കുന്ന ആളുടെ കൂടെ നില്‍ക്കാന്‍ പറഞ്ഞു. അപ്പോള്‍ ഭര്‍ത്താവായ നടന്റെ അടുക്കല്‍ നിന്ന ഒരു നടി എന്നെ കണ്ട് മാറിപ്പോയി. അത് തനിക്കു വലിയ ദുഖം നല്‍കിയ സംഭവമായിരുന്നുവെന്നും നടി തുന്ന് പറയുന്നു.

ഒരു അവാര്‍ഡ് ലഭിച്ചതോടെ സിനിമയില്‍ അവസരം കുറഞ്ഞെന്നും അവാര്‍ഡ് കിട്ടിയ നടിക്ക് പറ്റിയ റോളുകളില്ലെന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും അവാര്‍ഡ് കിട്ടിയത് അവസരങ്ങള്‍ കുറയാനാണ് കാരണമായതെന്നും അഞ്ജലി പറയുന്നു മാത്രമല്ല തന്നെ ട്രെയിനില്‍ നിന്നു തള്ളിയിടാന്‍ നോക്കിയെന്നും വടിയെടുത്ത് കാല്‍ മുട്ടിനടിച്ച സംഭവങ്ങള്‍ വരെ ഉണ്ടായെന്നും ജീവന്‍ അപകടത്തിലാകുന്ന അനുഭവങ്ങള്‍ വരെ  തനിക്ക് നേരിടേണ്ടി വന്നുവെന്ന് താരം പറയുന്നു.

Articles You May Like