
ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ക്ഷീണം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് ഗര്‍ഭിണി ആണെന്ന് അറിയുന്നത്, രണ്ടു മാസമായിരുന്നു; അഞ്ജലി നായര്‍
നടി, മോഡല്‍,അവതാരിക തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ കഴിവു തെളിയിച്ച വ്യക്തിയാണ് അഞ്ജലി നായര്‍. അടുത്തിടെ താരം ഫ്‌ളേവേഴ്‌സ് ഒരു കോടിയിലെത്തുകയും തന്റെ വിശേഷങ്ങലും ജീവിതവും കരിയറിലെ കാര്യങ്ങളെ പറ്റിയും തുറന്ന് പറഞ്ഞിരുന്നു. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തില്‍ ബാല താരമായിട്ട് എത്തിയ നടിയായിരുന്നു അഞ്ജലി. ബന്ധങ്ങള്‍ ബന്ധനങ്ങള്‍ എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു. ടെലിവിഷന്‍ രംഗത്തും സിനിമയിലുമെല്ലാം വളരെ സജീവമായിരുന്ന താരമായിരുന്നു അഞ്ജലി. അഞ്ജലി ഏകദേശം 100ഓളം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ആഡ് ഫിലിം മേക്കറായ അനീഷ് ഉപാസനയായിരുന്നു താരത്തിന്‍രെ ആദ്യ ഭര്‍ത്താവ്.

പിന്നീട് താരം 2021ല്‍ രണ്ടാമത് വിവാഹിതയായി. സിനിമ മേഖലയിലുള്ള അജിത് രാജു എന്ന വ്യക്തിയെയാണ് താരം രണ്ടാമത് വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം താരത്തിന് രണ്ടാമതൊരു പെണ്‍കുട്ടി കൂടി ജനിച്ചിരുന്നു. തന്‍രെ രണ്ടാം വിവാഹത്തെ പറ്റി നടി മനസു തുറന്നിരുന്നു. സ്വ്വന്തമായി യൂ ട്യൂബ് ചാനലും അഞ്ജലിക്കുണ്ട്. അതില്‍ കൂടിയും അഞ്ജലിയും മകളും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. രണ്ടാം വിവഹം ആദ്യ വിവാഹ ബന്ദം വേര് പിരിഞ്ഞ് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു.

ഇദ്ദേഹം മുന്‍പൊകു ഓഡീഷനില്‍ ജഡ്ജായിട്ട് ഉണ്ടായിരുന്നു. അന്നു ഞാന്‍ ബാംഗ്ലൂരുവില്‍ ഒരു ആഡ് ഏജന്‍സിയിലായിരുന്നു. അന്ന് കുറെ പെണ്‍കുട്ടികളെ റിജക്ട് ചെയ്തിരുന്നു. അതിലൊന്ന് ഞാനായിരുന്നു. അവസാനം എന്നെ റിജക്ട് ചെയ്ത ആള്‍ തന്നെ എന്നെ വിവാഹവും കഴിച്ചു.ജിബൂട്ടി എന്ന ചിത്രത്തില്‍ തങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സമയത്ത് ഞങ്ങല്‍ നല്ല സൗഹൃദമായിരുുന്നു. അന്ന് അദ്ദേഹം വിവാഹത്തെ പറ്റി പറഞ്ഞിരുന്നു. എനിക്ക് ആവണിയുടെ കാര്യം ആലോചിക്കുമ്പോള്‍ വേണ്ട എന്നു തോന്നിയിരുന്നു. എന്നാല്‍ അവര്‍ നല്ല സൗഹൃദമായിരുന്നു.

പിന്നീട് അജിതേട്ടനും ആവണിയും വീഡിയോ കോളിലുമൊക്കെ സംസാരിക്കുമായിരുന്നു. അവളോട് ഈ കാര്യത്തെ പര്‌റി താന്‍ ചോദിച്ചിരുന്നു. അപ്പോള്‍ അവള്‍ക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ വിവാഹം കവിച്ചു. വിവാഹത്തിന് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഞന്‍ മോണ്‍സ്റ്ററില്‍ അഭിനയിക്കുന്നത്. തനിക്ക് ഇടയ്ക്ക് ക്ഷീണം വരാറുണ്ടായിരുന്നുവെന്നും അത് കൂടുതലായപ്പോല്‍ ഡോക്ടറെ കാണാനായി പോയിരുന്നു. അപ്പോഴാണ് ഗര്‍ഭിണിയാണ് എന്നറിയുന്നത്. രണ്ടു മാസമായിരുന്നു.
സ്റ്റണ്ട് സീനായിരുന്നു താന്‍ പിന്നീട് ചെയ്യേണ്ടിയിരുന്നത്. പെട്ടെന്ന വരണമെന്ന് പറഞ്ഞാണ് ഡോക്ടറിനടുത്തേയ്ക്ക് തന്നെ ഡയറക്ടര്‍ വൈശാഖ് വിട്ടത്. തിരിച്ചു വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. അപ്പോള്‍ ടെന്‍ഷനാവേണ്ട എന്നും അധികം സ്‌ട്രെയിനെടുക്കാതെ ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ മകള്‍ക്ക് ആറു മാസമായി എന്നും വളരെ ഹാപ്പിയായി ജീവിക്കുകയാണെന്നും എല്ലാത്തിനും പിന്തുണയായി ഭര്‍ത്താവുള്ളതും തനിക്ക് സന്തോഷം നല്‍കുന്നുവെന്നും അഞ്ജലി വ്യക്തമാക്കിയിരുന്നു.ആവണിയേക്കാള്‍ ഒരുപാട് വയസിന് ഇളയതാണ് അനിയത്തിയെങ്കിലും ആവണിക്ക് വളരെ ഇഷ്ട്ടമാണെന്നും കുഞ്ഞിന്റെ കൂടെയാണ് അവളെപ്പോഴുമെന്നും അഞ്ജലി പറയുന്നു.