ആ നടന്റെ പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ കള്ളം പറഞ്ഞ് വീട്ടിലേക്ക് വിളിപ്പിച്ചു, വടികൊണ്ട് കാലിന് അടിച്ചു, കത്തി കയ്യിൽ പിടിച്ച് ഒപ്പിടിച്ചു, അനിയത്തിയും കൂട്ട് നിന്നു ” നടനെക്കുറിച്ച് അഞ്ജലി നായർ

അനേകം കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായര്‍. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും അഞ്ജലി സജീവമാണ്. ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് അഞ്ജലി. അഭിനയ ജീവിതത്തില്‍ താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ടുള്ള അഞ്ജലിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അഞ്ജലി മനസ്സ് തുറന്നത്. ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ ദുരനുഭവത്തെ കുറിച്ചാണ് അഞ്ജലി സംസാരിച്ചത്.

തൻ്റെ ആദ്യ തമിഴ് സിനിമയിലെ വില്ലന്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. അന്ന് അത് വലിയ വിവാദമായിരുന്നു. അദ്ദേഹം അവിവാഹിതനായിരുന്നു എന്നും ആ സിനിമയുടെ കോ പ്രൊഡ്യൂസറായിരുന്നു അദ്ദേഹമെന്നും അഞ്ജലി പറയുന്നു. അതുകൊണ്ട് തന്നെ ഷൂട്ടില്ലെങ്കിലും സെറ്റിലേക്ക് വരാനുള്ള പെര്‍മിഷനുണ്ടായിരുന്നു. എന്റെ ചേച്ചി നന്ദന പാര്‍ത്ഥിരാജ് നടിയായിരുന്നു. തമിഴിലേക്കാണ് ചേച്ചി പോയത്. അതുകൊണ്ട് ഞാനും അദ്ദേഹത്തിന്റെ പ്രണയം സ്വീകരിക്കുമെന്നായിരുന്നു അയാള്‍ കരുതിയത്. എന്തുകൊണ്ട് അഞ്ജലിക്ക് അങ്ങനെ ആവാൻ കഴിയില്ലെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

എനിക്ക് കേരളവും മലയാളവുമൊക്കെയാണ് ഇഷ്ടമെന്ന് ആനി ഞാൻ പറഞ്ഞിരുന്നു. അയാൾ ഞാൻ പോവുന്ന സ്ഥലത്തെല്ലാം വരികയും, ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തതു. ഒരിക്കൽ തൻ്റെ ബാഗ് എടുത്ത് കൊണ്ട് പോയിരുന്നു. സിം​ഗപ്പൂര് പോയെന്നും വീട്ടിലേക്ക് വന്നാല്‍ ബാഗ് തരാമെന്നും പറഞ്ഞ് അനിയത്തി വിളിച്ചു. ഞാൻ അവിടെ ചെല്ലുകയും അകത്തേക്ക് വിളിച്ച് കൊണ്ട് പോയി പെട്ടെന്ന് വാതിലടച്ചു. അയാൾ അകത്ത് ഉണ്ടായിരുന്നു. വടിയെടുത്ത് എന്നെ അടിക്കുകയും ചെയ്തു. കയ്യിൽ കത്തിയും ഉണ്ടായിരുന്നു. കുറേ ഒപ്പിടിക്കുകയും ഒരു ലവ് ലെറ്റർ എഴുതിപ്പിക്കുകയും ചെയ്തു.

അമ്മ പുറത്തുനടയിരുന്നത് കൊണ്ട് പെട്ടെന്ന് ഫോൺ എടുത്ത് അമ്മയെ വിളിക്കുകയും വേലു വേലു എന്ന് പറഞ്ഞപ്പോൾ തന്നെ അമ്മ ഓടിയെത്തി. അമ്മയെ കണ്ടതും അവന്‍ ഓടി രക്ഷപെടുകയായിരുന്നു.  അതിന് ശേഷം പോലീസ് പ്രൊട്ടക്ഷനൊക്കെയായാണ് ജീവിച്ചത്. അവൻ അവിടെ തന്നെ ഉണ്ടെന്നും ചെന്നൈ വിടുന്നതാണ് നല്ലതെന്നും പോലീസുകാർ പറഞ്ഞു. അതിന് ശേഷം 3 വർഷം കഴിഞ്ഞാണ് ചെന്നൈയിലേക്ക് പോയത്. പിന്നീട് താൻ തമിഴ് ഉപേക്ഷിക്കുകയും, മലയത്തിലേക്ക് തന്നെ തിരികെ എത്തുകയും ചെയ്തു.